അഗ്നി [മാലാഖയുടെ കാമുകൻ] 2189

Views : 440212

അവൾ നിന്ന് പതറിയപ്പോൾ ഞാൻ തിരിച്ചു നടന്നു.. എനിക്കും സത്യം പറഞ്ഞാൽ ചിരി ആണ് വന്നത്…എനിക്ക് ഇവളെ നന്നായി അറിയാം..

ഞാൻ കാറിന്റെ വാതിൽ തുറന്നപ്പോൾ അവൾ ഓടി വന്നു..

“പ്ലീസ്‌.. പോവല്ലേ.. ഞാൻ കാലു പിടിക്കാം.. തെറ്റ് പറ്റി….ചായ കുടിച്ചില്ലല്ലോ.. ഞാൻ സ്നേഹത്തോടെ തന്നതല്ലേ? ”

അവൾ ദയനീകമായി പറഞ്ഞു… മുഖം ഇപ്പൊ കരയും എന്ന ഭാവം..

“പൊന്നു മോളെ.. നീ സ്നേഹത്തോടെ ആ കത്തി വച്ച് വെട്ടിയേനെ ഇപ്പോൾ.. പെങ്ങളുടെ കെട്ടിയവൻ കുടിച്ചതിന്റെ ബാക്കി കുടിക്കാൻ മനസുണ്ടെങ്കിൽ കുടിച്ചോ അല്ലെങ്കിൽ കളഞ്ഞോ.. അഗ്നിയെ വിധവയാക്കാൻ എനിക്ക് മനസില്ല…”

ഞാൻ അതും പറഞ്ഞു കാറിൽ കയറി ജീവനും കൊണ്ട് വണ്ടി എടുത്തു.. അഗ്നി അപ്പോഴും ചിരി നിർത്തിയിട്ടില്ലായിരുന്നു…

ആരുഷി കൈ വിരൽ കടിച്ചു നോക്കി നിൽക്കുന്നുണ്ടായിരുന്നു..

അവളുടെ പുരുഷ വിദ്വെഷം നന്നായി അറിയുന്നത് കൊണ്ട് ഞാനും അത്രക്ക് കാര്യം ആക്കിയില്ല..

എന്നാൽ അന്ന് വൈകുന്നേരം അവൾ നേരെ വീട്ടിൽ വന്നു..

“ആഹാ കത്തി വേണമെങ്കിൽ നല്ല മൂർച്ച ഉള്ളത് ഇവിടെ ഉണ്ട്.. സ്വിസ് മെയ്ഡ്.. വേണോ? അതാകുമ്പോൾ ഒറ്റ വെട്ടിനു കൊല്ലാം…”

അവളെ കണ്ടതും ഞാൻ കളിയാക്കി..

“ഹ്മ്മ്മ്….!”

അവൾ ദേഷ്യത്തോടെ എന്നെ തട്ടി മാറ്റി അകത്തു കയറി.. അമ്മ അവളെ കണ്ടു വന്നപ്പോൾ പൂച്ചക്കുട്ടി പോലെ അമ്മയെ കെട്ടിപിടിച്ചു ചുംബിച്ചു..

ഇവൾ ശരിക്കും അന്യനിലെ വിക്രമിനെ കടത്തി വെട്ടും എന്നെനിക്ക് തോന്നി..

രണ്ടു ദിവസം വീട്ടിൽ നിന്നാണ് പോയത്.. അതിനു പിറ്റേ ദിവസം അവൾ ഡൽഹിക്ക് തിരിച്ചു പോയി..

***

ഒരു ദിവസം ഞാൻ ഷോപ്പിൽ നിന്നും വീട്ടിൽ എത്തി അമ്മയോടും അച്ഛനോടും കുശലം പറഞ്ഞു മുകളിലേക്ക് ചെന്നു..

എന്നെ കാത്തിരുന്നത് പോലെ അഗ്നി ബെഡിൽ ഇരിക്കുന്നുണ്ടായിരുന്നു.. ഒരു സാരി ആണ് അവൾ ഉടുത്തിരുന്നത്..

“എന്താ സാരിയൊക്കെ ഉടു….”

പൂർത്തി ആക്കാൻ എന്നെ അനുവദിക്കാതെ അവൾ ഓടി വന്നു എന്റെ ചുണ്ടുകളെ വിഴുങ്ങി.. എന്നെ തള്ളി ഭിത്തിയോട് ചേർത്ത് വച്ച് അവൾ പ്രാന്തമായി എന്നെ ചുംബിച്ചു..

പത്തു മിനിറ്റോളം അവൾ എന്റെ മുഖം മുഴുവൻ പ്രാന്തമായി ചുംബിച്ചു.. അവൾ എന്റെ കൈ പിടിച്ചു അവളുടെ അടിവയറ്റിൽ വച്ചു…

ചുണ്ടുകൾ വിടർത്തി ഒരു നിമിഷം ശ്വാസം ആഞ്ഞു വലിച്ചു..

അവളുടെ വയറ്റിൽ ഇരുന്നഎന്റെ കൈ ഒന്ന് അമർത്തി..

“ഇവിടെ ഉണ്ട്.. നമ്മുടെ കൊച്ചു മാലാഖ….”

അവൾ എന്റെ കണ്ണിൽ നോക്കി പറഞ്ഞു… എനിക്ക് സന്തോഷമാണോ കരച്ചിൽ ആണോ വന്നത് എന്നറിയില്ല.. എന്റെ കുട്ടി അവളുടെ വയറ്റിൽ ഉണ്ട് എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഫീൽ…

ഞാൻ അവളെ കോരി എടുത്തു വട്ടം കറക്കി… ബെഡിൽ കിടത്തി അവളുടെ സാരി മാറ്റി അടിവയറ്റിൽ ചുംബിച്ചു.. അവൾ കണ്ണടച്ച് വല്ലാത്തൊരു നിർവൃതിയിൽ കിടന്നു…

Recent Stories

155 Comments

  1. Nannayittund…

  2. ᵗᵒˣⁱᶜɢʀᴇᴇɴ😈

    ഒരുപാടൊരുപാട് ഇഷ്ടമായി❤️.

  3. 🪐✨N! gHTL💖vER✨🪐

    Mass… Heavy feelings.. 💓💓💓
    💖ashaane.. Kettippidich oru 😘😘💞❤

  4. അഗ്നി അവൾ തന്നെയാണ് ഈ കഥയുടെ ജീവാശം.
    ഇവിടെ അഭിപ്രായം പറയാൻ ഞാൻ ആളല്ലേ എംകെ, ഒരുപാട് പറയണമെന്നുണ്ട് ഒന്നും കിട്ടുന്നില്ല ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  5. ഇതിന് ചേർന്ന പേര് അഗ്നി എന്ന് തന്നെ അല്ലെ.. അതാണ് മാറ്റിയത്.

  6. പേര് മാറ്റിയ🙄

  7. എം.കെ പേര് എന്താ അഗ്നി എന്ന് ആക്കിയത്…

    1. ചേച്ചി പെണ്ണ് ബാക്കി എപ്പോഴാ വരാ bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com