അഗ്നി [മാലാഖയുടെ കാമുകൻ] 2189

Views : 440175

അവൾ ആകാംഷയോടെ ചോദിച്ചു.

“നിന്റെ പെങ്ങളെ കണ്ടപ്പോൾ മനസ്സിൽ തോന്നിയത് സത്യം ആണ്.. പക്ഷെ എന്റെ ഭാര്യാ ആകാൻ പോകുന്നത് അവളെപോലെ തന്നെ ഉള്ള നീ ആണ്…”

ഞാൻ ഒരു പുഞ്ചിരിയോടെ അവളോട് പറഞ്ഞു… അവൾ മെല്ലെ പുഞ്ചിരിച്ചു കൊണ്ട് എന്റെ കവിളിൽ ഒരു ഉമ്മ തന്നു..

ആദ്യ ചുംബനം എന്റെ പെണ്ണിൽ നിന്നും…..

കുറെ നേരം കണ്ണിൽ നോക്കി ഇരുന്നപ്പോൾ ആണ് അവൾക്ക് ഐസ് ക്രീം വാങ്ങണം എന്ന് പറഞ്ഞത്.. അവൾ തന്നെ വാങ്ങാം എന്ന് പറഞ്ഞു എണീറ്റു പോയി..

അവൾ ഐസ് ക്രീം വാങ്ങി തിരിഞ്ഞപ്പോൾ ആണ് മുണ്ടും ഷർട്ടും ഇട്ട ഒരു തടിയൻ അവളുടെ അരക്കെട്ടിൽ പിടിച്ചത്..

അവൾ ഒന്ന് ചാടി തിരിഞ്ഞപ്പോൾ അവളുടെ കയ്യിൽ നിന്നും ഫോണും ഐസ് ക്രീമും നിലത്തു വീണു.

ഇത് കണ്ടപ്പോൾ ഞാൻ എണീറ്റ് മുൻപോട്ട് ചെന്നു…

അവൾ അയാളെ നോക്കി..

“സോറി അറിയാതെ പറ്റിയതാണ്…”

അയാൾ അവളോട് പറഞ്ഞു. അവൾ അയാളെ ഒന്ന് നോക്കി കുനിഞ്ഞു ഫോൺ എടുത്തപ്പോൾ അയാൾ വീണ്ടും അവളുടെ അരക്കെട്ടിൽ പിടിച്ചു..

അവൾ കൈ വീശി അയാളെ അടിച്ചപ്പോൾ അയാൾ ആ കൈ പിടിച്ചു ഞെരിച്ചു..

ഞാൻ അയാളുടെ അടുത്ത് ചെന്ന് അയാളെ പിടിച്ചു എനിക്ക് നേരെ തിരിച്ച ഉടനെ വെടിച്ചില്ലു പോലെ എന്റെ കാൽമുട്ട് അയാളുടെ അടിവയറിൽ കയറി..

“അമ്മെ…..!”

എന്ന് വിളിച്ചു അയാൾ കണ്ണും തുറിച്ചു നാവും നീട്ടി നിലത്തിരുന്നു…
ഞാൻ അവളെ ഒന്ന് നോക്കി.. കരയുകയാണ്…

ഞാൻ അയാളെ ചവുട്ടി നിലത്തിട്ടു…കമിഴ്ന്നു വീണ അയാളുടെ വലത്തേ കൈ പിടിച്ചു ഞാൻ പൊക്കി..

“ഈ കൈ പെണ്ണിനെ കണ്ടാൽ വെറുതെ ഇരിക്കില്ല അല്ലെ?”

അത് ചോദിച്ചു ഞാൻ അയാളുടെ തോളിൽ ചവുട്ടി കൈ ആഞ്ഞു തിരിച്ചു.. എല്ലു പൊട്ടുന്ന ശബ്ദം കെട്ടു.. കാള അമരുന്ന ശബ്ദവും..

ഞാൻ കുറച്ചു മണൽ വാരി അയാളുടെ വായിൽ ഇട്ടു.. ബൂട്ട് ഇട്ട കാലു കൊണ്ട് അയാളുടെ തുടയിടുക്കിൽ ആഞ്ഞു ചവുട്ടി.. അയാളുടെ ഒച്ച പുറത്തു വന്നില്ല…

“ഇനി നീ ജീവിതത്തിൽ ഒരു പെണ്ണിനേയും തൊടില്ല….പന്നിക്ക്‌ ഉണ്ടായവനെ….”

അതോടെ അഗ്നി എന്റെ കയ്യിൽ പിടിച്ചു… മതി എന്ന ഭാവം…

“ഭയ്യാ ഇവൻ കുറെ നാളായി ഇങ്ങനെ.. നന്നായി ഭായ്.. സൂപ്പർ…”

ഐസ് ക്രീം വിൽക്കുന്ന ഹിന്ദിക്കാരൻ പറഞ്ഞു.. എനിക്ക് ആകെ വിറഞ്ഞു കയറി നിൽക്കുകയായിരുന്നു..

അതോടെ അവൾ എന്റെ കയ്യിൽ പിടിച്ചു വലിച്ചു കാറിനു നേരെ നടന്നു..

കാറിൽ കയറി ഇരുന്നു…

“എന്തൊരു തല്ലാ തല്ലിയെ ഏട്ടാ…. ഞാൻ പേടിച്ചു…..”

ഞാൻ അവളുടെ മുഖം കയ്യിൽ എടുത്തു.

“എന്റെ ദേവി ആണ് നീ.. നിന്നെ തൊട്ടാൽ ഞാൻ കൊല്ലും…. ആരായാലും…”

Recent Stories

155 Comments

  1. Nannayittund…

  2. ᵗᵒˣⁱᶜɢʀᴇᴇɴ😈

    ഒരുപാടൊരുപാട് ഇഷ്ടമായി❤️.

  3. 🪐✨N! gHTL💖vER✨🪐

    Mass… Heavy feelings.. 💓💓💓
    💖ashaane.. Kettippidich oru 😘😘💞❤

  4. അഗ്നി അവൾ തന്നെയാണ് ഈ കഥയുടെ ജീവാശം.
    ഇവിടെ അഭിപ്രായം പറയാൻ ഞാൻ ആളല്ലേ എംകെ, ഒരുപാട് പറയണമെന്നുണ്ട് ഒന്നും കിട്ടുന്നില്ല ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  5. ഇതിന് ചേർന്ന പേര് അഗ്നി എന്ന് തന്നെ അല്ലെ.. അതാണ് മാറ്റിയത്.

  6. പേര് മാറ്റിയ🙄

  7. എം.കെ പേര് എന്താ അഗ്നി എന്ന് ആക്കിയത്…

    1. ചേച്ചി പെണ്ണ് ബാക്കി എപ്പോഴാ വരാ bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com