അഗ്നി [മാലാഖയുടെ കാമുകൻ] 2189

Views : 440183

അവൾ പറഞ്ഞു നിർത്തിയപ്പോൾ ഞാൻ അവൾക്ക് ഒരു ഉമ്മ കൊടുത്തു..

“അഭി.. ഇനിയും ചിലപ്പോൾ എനിക്ക് ദേഷ്യം വരും.. ചിലപ്പോൾ ഞാൻ ചീത്ത വിളിക്കും.. എന്റെ മൈൻഡ് അങ്ങനെ ആയതാണ്.. ഞാൻ മാറിക്കോളാം.. അതുവരെ ഒന്ന് സഹിക്കുമോ?? “

അവൾ വീണ്ടും കരഞ്ഞു..

“അതൊക്കെ ഞാൻ മാറ്റിക്കോളാം… “

ഞാൻ ഒന്ന് ചിരിച്ചു..

“എങ്ങനെ??”

“എന്നെ കടിച്ചു കീറാൻ വന്ന നീ ഇപ്പോൾ അരക്കെട്ട് എന്നോട് ചേർത്ത് വച്ച് തോളിൽ കൈ ഇട്ടാണ് നിൽക്കുന്നത്.. അത്ര ആയില്ലേ? ഇനി സംശയം വേണോ?”

അവൾ വേഗം അകന്നു മാറി.. നാണം വന്നു.. ഒന്ന് തിരിഞ്ഞു കള്ളക്കണ്ണിൽ എന്നെ നോക്കി..

***

ഞങ്ങൾ ഉള്ളു തുറന്നു സംസാരിക്കാൻ തുടങ്ങി..

റൂമിലേക്ക് കയറിയ ഞാൻ അവൾ ബെഡിന്റെ നടുവിൽ വച്ച തലയിണകൾ മാറ്റുന്നതാണ് കണ്ടത്..

“ഇനി ചൈനാ വൻ മതിൽ വേണ്ടേ?”

ഞാൻ ഒരു ചിരിയോടെ അവളോട് ചോദിച്ചു.. അവൾ ചിരിച്ചു..

“കെട്ടിയവനെ കുത്തി കൊല്ലാൻ നോക്കിയവൾ അല്ലെ ഞാൻ..? അപ്പോൾ ശ്രദ്ധ വേണമല്ലോ…”

“മ്മ്മ് ശരിയാണ്.. അത് കഴുത്തിൽ ആയിരുന്നു എങ്കിൽ ഒരു കല്ലറ കൂടി അവിടെ……”

പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് വേണ്ടായിരുന്നു എന്ന് തോന്നിയത്..

അവൾ കലങ്ങിയ കണ്ണുകളോടെ എന്നെ നോക്കി.. ദേഷ്യത്തിൽ ബെഡിൽ കുത്തി ഇരുന്നു.

ഞാൻ അവളുടെ ഒപ്പം പോയി ഇരുന്നു..

“ശരിയാണ്… എന്നെ വല്ല പ്രാന്താശുപത്രിയിലും കൊണ്ടുപോയി കെട്ടി ഇടണം.. അല്ലെ അഭി?”

എനിക്ക് ഉത്തരം മുട്ടിപോയി..

ഞാൻ അവളെ കോരി എടുത്തു.. അവളുടെ നിറഞ്ഞ കണ്ണുകൾ എന്റെ നെഞ്ച് തകർത്തു. അവൾ ഒരു ചിരിയോടെ എന്റെ കഴുത്തിൽ കൈ ചുറ്റി..

“അഭി…?”

“മ്മ്മ്?”

“അന്ന് അഗ്നിയെ എന്റെ മുൻപിൽ വച്ച് കോരി എടുത്തപ്പോൾ എനിക്ക് അസൂയ തോന്നിയിരുന്നു.. ഇപ്പോൾ.. എപ്പോൾ ഞാനും.. ഈ കൈകളിൽ… ഒരു വാവയെ പോലെ….”

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..

“നിനക്ക് അറിയോ വാവേ?”

ഞാൻ അവളെ നോക്കി…

Recent Stories

155 Comments

  1. Nannayittund…

  2. ᵗᵒˣⁱᶜɢʀᴇᴇɴ😈

    ഒരുപാടൊരുപാട് ഇഷ്ടമായി❤️.

  3. 🪐✨N! gHTL💖vER✨🪐

    Mass… Heavy feelings.. 💓💓💓
    💖ashaane.. Kettippidich oru 😘😘💞❤

  4. അഗ്നി അവൾ തന്നെയാണ് ഈ കഥയുടെ ജീവാശം.
    ഇവിടെ അഭിപ്രായം പറയാൻ ഞാൻ ആളല്ലേ എംകെ, ഒരുപാട് പറയണമെന്നുണ്ട് ഒന്നും കിട്ടുന്നില്ല ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  5. ഇതിന് ചേർന്ന പേര് അഗ്നി എന്ന് തന്നെ അല്ലെ.. അതാണ് മാറ്റിയത്.

  6. പേര് മാറ്റിയ🙄

  7. എം.കെ പേര് എന്താ അഗ്നി എന്ന് ആക്കിയത്…

    1. ചേച്ചി പെണ്ണ് ബാക്കി എപ്പോഴാ വരാ bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com