അഗ്നി [മാലാഖയുടെ കാമുകൻ] 2189

Views : 440174

ഉച്ചക്ക് ഞാൻ റൂമിൽ ചെന്നപ്പോൾ അവൾ എന്തോ ചെയ്തു തിരിഞ്ഞു നിൽക്കുകയായിരുന്നു..
ചുരിദാർ ടോപ്പും ലെഗ്ഗിൻസും ആണ് വേഷം.. ഉജാല കുപ്പി പോലെ ആണ് പെണ്ണിന്റെ ഷേപ്പ് എന്നെനിക്ക് തോന്നി..

ഞാൻ പോയി അവളുടെ ബാക്കിൽ നിന്നു.. മെല്ലെ അവളുടെ മെടഞ്ഞു വച്ച മുടി കയ്യിൽ എടുത്തു മണത്തു നോക്കി.. കാച്ചിയ എണ്ണയുടെ മണം…

അവൾ തല ചെരിചു നോക്കി ചിരിച്ചു.. ഞാൻ അവളുടെ മുടി മാറ്റി സ്വർണ നിറമുള്ള കഴുത്തിൽ ഒരു ഉമ്മ കൊടുത്തു..

“ആവൂ.. ഇക്കിളി ആകുന്നു…”

അവൾ ഒന്ന് പൊട്ടിച്ചിരിച്ചു..

ഉടനെ അവളുടെ ഫോൺ അടിച്ചു.. ഫോൺ എടുത്തു അഗ്നി എന്നെ നോക്കി ചിരിച്ചപ്പോൾ എനിക്ക് മനസിലായി അത് ആരാണെന്നു..

“നീ ചെയ്‌തത്‌ ശരിയായില്ല ആരു.. നിന്റെ ചേട്ടന്റെ സ്ഥാനം ആണ് അഭിയേട്ടന്റെ.. നീ പറഞ്ഞ കാര്യങ്ങൾ എങ്ങാനും വീട്ടിൽ അറിഞ്ഞാൽ അച്ഛൻ നിന്നെ കെട്ടിയിട്ടു തല്ലും… “

അഗ്നി കുറച്ചു ദേഷ്യത്തിൽ ആണ് അത് പറഞ്ഞത്.. ഇനി അവർ ആയിക്കോളും.. ഞാൻ പുറത്തിറങ്ങി..

എനിക്ക് അവളുടെ പേര് കേൾക്കുമ്പോൾ കലി പിടിക്കും.. അഹങ്കാരി..

അന്ന് രാത്രി നേരം വെളുക്കും വരെ ബാൽക്കണിയിൽ ആകാശം നോക്കി കെട്ടിപിടിച്ചു ഞങ്ങൾ ഒരേ ഹൃദയവും ആയി ഇരുന്നു..
പ്രേമിച്ചു പ്രേമിച്ചു..

****

നാലാം ദിവസം ഞങ്ങൾ അവളുടെ വീട്ടിൽ ചെന്നു..

എനിക്ക് മനസ് ഇല്ലായിരുന്നു.. പിന്നെ ചടങ്ങുകൾ ആണല്ലോ.. കൂടാതെ ഭാര്യയുടെ വീടും..

അച്ഛനും അമ്മയും നന്നായി സ്വീകരിച്ചു.. മകൾ സന്തോഷത്തിൽ ആണെന്ന് അവർക്ക് മനസിലായി. എന്നാൽ ആരുഷിക്ക് വലിയ മാറ്റങ്ങൾ ഇല്ലായിരുന്നു.. അവൾ എന്നെ മൈൻഡ് ചെയ്തില്ല..

ഞാനും ഒന്നും മിണ്ടാൻ പോയില്ല..

അവൾ ഉണ്ടാക്കിയ കറികൾ പോലും ഞാൻ തൊട്ടില്ല..

ഇതൊക്കെ വിഷമത്തോടെ അഗ്നി നോക്കുന്നുണ്ടായിരുന്നു…
ആരു ദേഷ്യത്തോടെയും.

അന്ന് രാത്രി ഞാൻ റൂമിൽ ഇരിക്കുമ്പോൾ അഗ്നി എന്തോ പറയാൻ ഉള്ളതുപോലെ എന്റെ അടുത്ത് വന്നു ഇരുന്നു..

“എന്താ മോളു? കിടക്കണ്ടേ?”

ഞാൻ ഫോണിൽ നോക്കിക്കൊണ്ട് ചോദിച്ചു..

“മ്മ്മ് ഏട്ടാ.. എനിക്കൊരു കാര്യം….”

“അവളുടെ ഒപ്പം കിടക്കട്ടെ എന്നല്ലേ?”

ഞാൻ ചോദിച്ചു…

“ഭഗവാനെ…..! എങ്ങനെ മനസിലായി?”

Recent Stories

155 Comments

  1. Nannayittund…

  2. ᵗᵒˣⁱᶜɢʀᴇᴇɴ😈

    ഒരുപാടൊരുപാട് ഇഷ്ടമായി❤️.

  3. 🪐✨N! gHTL💖vER✨🪐

    Mass… Heavy feelings.. 💓💓💓
    💖ashaane.. Kettippidich oru 😘😘💞❤

  4. അഗ്നി അവൾ തന്നെയാണ് ഈ കഥയുടെ ജീവാശം.
    ഇവിടെ അഭിപ്രായം പറയാൻ ഞാൻ ആളല്ലേ എംകെ, ഒരുപാട് പറയണമെന്നുണ്ട് ഒന്നും കിട്ടുന്നില്ല ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  5. ഇതിന് ചേർന്ന പേര് അഗ്നി എന്ന് തന്നെ അല്ലെ.. അതാണ് മാറ്റിയത്.

  6. പേര് മാറ്റിയ🙄

  7. എം.കെ പേര് എന്താ അഗ്നി എന്ന് ആക്കിയത്…

    1. ചേച്ചി പെണ്ണ് ബാക്കി എപ്പോഴാ വരാ bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com