അഗ്നി [മാലാഖയുടെ കാമുകൻ] 2192

എന്നിട്ട് തിരിഞ്ഞു നടന്നു.“പിന്നെ…..”

അവൾ നിന്ന് തിരിഞ്ഞു… ഞാൻ അവളെ ഒന്ന് നോക്കി..

“അല്ലാ.. ഒന്നും ഇല്ല…”

അവൾ പോയി..

എനിക്ക് സന്തോഷം തോന്നി.. സങ്കടവും.. അവളുടെ പുരുഷവിദ്വെഷം മാറ്റി എടുക്കാൻ എങ്ങനെ കഴിയും എന്ന് ഞാൻ ആലോചിച്ചു. ഉത്തരം കിട്ടിയില്ല..

അന്ന് രാത്രി കിടക്കുന്നതിനു മുൻപേ ഞാൻ ബാത്റൂമിലേക്ക് നടന്നു..

അവൾ മേശയിൽ രാത്രി കുട്ടിക്ക് വേണ്ട സാധനങ്ങൾ അടുക്കി വെക്കുകയായിരുന്നു.. അവൾ പെട്ടെന്ന് കുനിഞ്ഞപ്പോൾ അറിയാതെ എന്റെ കൈ അവളുടെ നിതംബത്തിൽ തട്ടി..

“ചന്തിക്ക് പിടിക്കുന്നോ പട്ടി???”

അലർച്ച… ഞാൻ ഞെട്ടിപ്പോയി… ഇത്ര നേരം ചിരിച്ചു നിന്നവൾ നിമിഷ നേരം കൊണ്ട് ദുർഗയെ പോലെ…

“ആരുഷി…? അറിയാതെ തട്ടിയതാണ്.. ആം സോറി..”

ഞാൻ മെല്ലെ പറഞ്ഞു.. ഞാൻ വിറച്ചിരുന്നു..

“നിന്റെ കുട്ടിയെ ഞാൻ നോക്കുന്നില്ലേ? ഇനി കിടന്നു കൂടി തരണോ നിനക്ക്??? എല്ലാ ആണിനും പെണ്ണിന്റെ ശരീരം മതി…..!”

അവൾ അലറി..

മുഖം അടച്ചു ഒരെണ്ണം കൊടുത്തു ഞാൻ…

അടി കിട്ടി അവൾ ചാഞ്ഞു മേശയിൽ പിടിച്ചു നിന്നു.. മുടി ചിതറിയിരുന്നു..

“ചെറ്റേ.. നീ എന്താടീ പറഞ്ഞത്???”

ഞാൻ അലറി.. അവൾ എന്നെ നോക്കി ഒന്ന് പകച്ചു.. ആദ്യമായി ആണ് എനിക്ക് ഇങ്ങനെ ദേഷ്യം വരുന്നത്…

“ഞാൻ.. ഞാൻ…”

“നായെ…”

ഞാൻ അവളുടെ മുടിയിൽ കുത്തി പിടിച്ചു… അവൾ അനങ്ങിയില്ല… കണ്ണ് ചുവന്നു തുറിച്ചു എന്നെ നോക്കി..

“നീ എന്ത് പറഞ്ഞാലും ഞാൻ സഹിക്കും.. പക്ഷെ നീ എന്താ പറഞ്ഞത്?? എന്റെ കുട്ടി എന്നോ? പട്ടി… അവൾ പോയപ്പോൾ എന്താടീ പറഞ്ഞത്? നമ്മുടെ കുട്ടി ആയി വളർത്തണം എന്നല്ലേ? എന്നിട്ട് എപ്പൊഴാടീ എന്റെ കുട്ടി മാത്രം ആയത്????”

ഞാൻ അലറിയപ്പോൾ അവൾ കരഞ്ഞു..

“മതി.. നീ കുട്ടിയെ നോക്കിയത് മതി.. എന്റെ ഭാര്യാ ആയി അഭിനയിച്ചത് മതി… നീ പൊയ്ക്കോ..”

155 Comments

  1. Nannayittund…

  2. ᵗᵒˣⁱᶜɢʀᴇᴇɴ?

    ഒരുപാടൊരുപാട് ഇഷ്ടമായി❤️.

  3. ?✨N! gHTL?vER✨?

    Mass… Heavy feelings.. ???
    ?ashaane.. Kettippidich oru ???❤

  4. അഗ്നി അവൾ തന്നെയാണ് ഈ കഥയുടെ ജീവാശം.
    ഇവിടെ അഭിപ്രായം പറയാൻ ഞാൻ ആളല്ലേ എംകെ, ഒരുപാട് പറയണമെന്നുണ്ട് ഒന്നും കിട്ടുന്നില്ല ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  5. ഇതിന് ചേർന്ന പേര് അഗ്നി എന്ന് തന്നെ അല്ലെ.. അതാണ് മാറ്റിയത്.

  6. പേര് മാറ്റിയ?

  7. എം.കെ പേര് എന്താ അഗ്നി എന്ന് ആക്കിയത്…

    1. ചേച്ചി പെണ്ണ് ബാക്കി എപ്പോഴാ വരാ bro

Comments are closed.