അഗ്നി [മാലാഖയുടെ കാമുകൻ] 2189

Views : 440183

അവൾ സംസാരിക്കാൻ വന്നെങ്കിലും ഞാൻ ഒഴിഞ്ഞു മാറി നടന്നു..
അച്ഛൻ വന്നതോടെ ഞങ്ങൾ പുറത്തു പോയി ഒന്ന് ഷാപ്പിൽ കയറി ചെറുതായി ഒന്ന് മിനുങ്ങി തിരിച്ചു വന്നു..

“കള്ളു കുടിച്ചു ല്ലേ കള്ളാ?”

അഗ്നി എന്റെ അടുത്ത് വന്നു മണം പിടിച്ചു..

“ചെറുതായിട്ട്… ആകെ മാനം പോയ ദിവസം അല്ലെ മോളു….”

“ഏട്ടൻ ഇനിയും അത് വിട്ടില്ല അല്ലെ? അവൾ ഇപ്പോഴും കിടന്നു കരയുകയാണ്.. മിണ്ടാൻ വന്നപ്പോൾ ഏട്ടൻ മൈൻഡ് ചെയ്തില്ല എന്ന് പറഞ്ഞു…”

“പൊന്നു മോളെ.. ഇതുവരെ ഒരു പെണ്ണിനോടും മോശമായി പെരുമാറിയിട്ടില്ല.. ഇത്ര കാലം പല സ്ഥലത്തു നടന്നിട്ടും ഒരു പെണ്ണിനോടും ഇഷ്ടമാണ് എന്ന് പോലും പറഞ്ഞിട്ടില്ല.. നിനക്ക് നന്നായി അറിയാമല്ലോ നീയാണ് ഞാൻ ശാരീരികം ആയി അറിഞ്ഞ ഏക പെണ്ണ് എന്ന്? അപ്പോൾ ഒരുത്തി എന്നെ അത്ര മോശക്കാരൻ ആക്കുമ്പോൾ സഹിക്കാൻ പറ്റില്ല മോളെ… അത്ര സങ്കടം ഉണ്ട്… “

ഞാൻ അവളുടെ കഴുത്തിലൂടെ കൈ ഇട്ടു അത് പറഞ്ഞ ശേഷം അനക്കം കേട്ട് തിരിഞ്ഞപ്പോൾ ആരു പുറകിൽ നിൽക്കുന്നു.. അതോടെ ഞാൻ റൂമിലേക്ക് ചെന്ന് കിടന്നു.. എപ്പോഴോ ഉറങ്ങിപ്പോയി..

രാത്രി അഗ്നി വന്നു വിളിച്ചപ്പോൾ ആണ് എണീറ്റത്.. രാത്രി ഒൻപതു മണി ആയിരുന്നു അപ്പോൾ..

അന്ന് ആരു ആണ് എല്ലാവർക്കും വിളമ്പിയത്..

“എനിക്ക് വിശപ്പില്ല.. നിങ്ങൾ കഴിച്ചോ..”

ഞാൻ അതും പറഞ്ഞു മെല്ലെ പുറത്തിറങ്ങി.. എനിക്ക് അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു.. സംഗതി ക്ഷമിച്ചു എന്നൊക്കെ പറയുകയും ചെയ്തു..
ഇത്ര അഹങ്കാരം ഒരു മനുഷ്യനും പാടില്ല..

ഒന്ന് പുറത്തു പോയി നടന്നു വന്നപ്പോൾ എന്നെയും കാത്തു അഗ്നി ഉമ്മറത്ത് ഇരിക്കുന്നുണ്ട്..

“എന്താ ഏട്ടാ ഇത്.. എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നത് എന്തിനാ?”

അവൾ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കിയപ്പോൾ ഞാൻ അവളെ കോരി എടുത്തു..

“നിന്റെ വിഷമം ഒക്കെ ഞാൻ ഇപ്പൊ മാറ്റിത്തരാം..”

അത് പറഞ്ഞു ഞാൻ നോക്കിയത് അച്ഛന്റെ മുഖത്തേക്ക് ആണ്.. അമ്മയും കൂടെ..

അതോടെ അഗ്നി ചാടി ഇറങ്ങി അകത്തേക്ക് ഓടി.. അമ്മയുടെ മുഖത്തു ഒരു കള്ളച്ചിരി..

“അല്ല മോൻ എങ്ങോട്ടാ പോയത്? ഒന്നും കഴിച്ചില്ലലോ? ആ പെണ്ണും ഒന്നും കഴിച്ചില്ല…”

അച്ഛൻ പറഞ്ഞു..

“അച്ഛാ ആ ഷാപ്പിലെ ഫുഡ് വയറു നിറച്ചു.. അതാ ഒന്ന് നടക്കാൻ ഇറങ്ങിയത്.. “

“ആഹ്ഹ.. ശീലം ഇല്ലാലോ.. എന്തായാലും കഴിക്കണം.. അവളും കഴിച്ചില്ല… പിള്ളേരൊക്കെ ഇങ്ങനെ തുടങ്ങിയാൽ…”

അച്ഛൻ അകത്തേക്കു പോയി…

ഞാൻ വേഗം റൂമിലേക്ക് ചെന്നു.. അഗ്നി അവിടെ ഇരിക്കുന്നുണ്ട്..

“ഏട്ടാ അയ്യേ അച്ഛൻ എന്ത് വിചാരിക്കും?”

Recent Stories

155 Comments

  1. Nannayittund…

  2. ᵗᵒˣⁱᶜɢʀᴇᴇɴ😈

    ഒരുപാടൊരുപാട് ഇഷ്ടമായി❤️.

  3. 🪐✨N! gHTL💖vER✨🪐

    Mass… Heavy feelings.. 💓💓💓
    💖ashaane.. Kettippidich oru 😘😘💞❤

  4. അഗ്നി അവൾ തന്നെയാണ് ഈ കഥയുടെ ജീവാശം.
    ഇവിടെ അഭിപ്രായം പറയാൻ ഞാൻ ആളല്ലേ എംകെ, ഒരുപാട് പറയണമെന്നുണ്ട് ഒന്നും കിട്ടുന്നില്ല ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  5. ഇതിന് ചേർന്ന പേര് അഗ്നി എന്ന് തന്നെ അല്ലെ.. അതാണ് മാറ്റിയത്.

  6. പേര് മാറ്റിയ🙄

  7. എം.കെ പേര് എന്താ അഗ്നി എന്ന് ആക്കിയത്…

    1. ചേച്ചി പെണ്ണ് ബാക്കി എപ്പോഴാ വരാ bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com