അഗ്നി [മാലാഖയുടെ കാമുകൻ] 2189

Views : 438898

അടി വാങ്ങാൻ തയാറായി തന്നെ..അടി പ്രതീക്ഷിച്ചു നിന്ന എന്റെ കഴുത്തിൽ അവൾ കൈ ചുറ്റി പിടിച്ചു എന്റെ ചുണ്ടുകളെ വിഴുങ്ങി എന്റെ ദേഹത്തേക്ക് പടർന്നു കയറി..

ഞാൻ പുറകോട്ട് ബെഡിലേക്ക് അവളെയും കൊണ്ട് വീണു… ദീർഘമായ ചുംബനം…

“നീ എന്താ എന്നെ അടിക്കാത്തത്? പുറകിൽ അടിച്ചിട്ടും??”

കിതച്ചു കൊണ്ട് അധരങ്ങൾ വിടർത്തി ഞാൻ സംശയത്തോടെ അവളോട് ചോദിച്ചു..

“ഡാ കള്ളാ.. രാത്രിൽ മൊത്തം ഉമ്മ വെക്കുന്ന സ്ഥലത്തു തൊട്ടാൽ ഞാൻ അടിക്കണോ? “

കള്ളച്ചിരിയോടെ അവളുടെ മറുപടി.. എനിക്ക് ചിരി വന്നു..

“വീക്നെസ് ആണ് പൊന്നെ….”

അതും പറഞ്ഞു ഞാൻ അവളെ കെട്ടിവരിഞ്ഞു… സന്തോഷത്തിൽ… പ്രേമത്തിൽ… ഒരു ദേഷ്യക്കാരിയെ കുറുഞ്ഞി പൂച്ചക്കുട്ടി പോലെ പാവം ആക്കി എടുത്ത അഭിമാനത്തിൽ…

അവളുടെ കൈകളും ഹൃദയവും എന്നെ വരിഞ്ഞു മുറുക്കുകയായിരുന്നു…

അനന്തമായ പ്രണയത്തിലേക്ക്..

*****

അഗ്നി വാവക്ക് ഒരു വയസ് തികഞ്ഞ ദിവസം.. എന്നാൽ അവളുടെ അമ്മ ഈ ലോകത്തോട് വിട പറഞ്ഞ ദിവസവും അന്ന് തന്നെ..

കല്ലറയുടെ മുൻപിൽ നിന്നും ഞാനും ആരുഷിയും വാവയെ നടുക്ക് നിർത്തി രണ്ടു കയ്യും ഇരുവശത്തും നിന്ന് പിടിച്ചു നടത്തിച്ചു വീട്ടിലേക്ക് കയറി…

രണ്ടു കണ്ണുകൾ എവിടെ നിന്നോ നോക്കി സന്തോഷത്തിന്റെ കണ്ണുനീർ പൊഴിക്കുന്നുണ്ടാകും എന്ന് എനിക്കും ആരുഷിക്കും അറിയാമായിരുന്നു..

അഗ്നിയുടെ കല്ലറയുടെ മുൻപിൽ വളർന്നിരുന്ന റോസാചെടിയിൽ ഒരു പനിനീർ പൂവ് വിരിഞ്ഞിരുന്നു…

അതൊരു ഇളം തെന്നലിൽ മെല്ലെ സന്തോഷത്തോടെ തലയാട്ടി നിന്നു…

അവസാനിച്ചു…

സ്നേഹത്തോടെ, മാലാഖയുടെ കാമുകൻ.

 

Recent Stories

155 Comments

  1. Nannayittund…

  2. ᵗᵒˣⁱᶜɢʀᴇᴇɴ😈

    ഒരുപാടൊരുപാട് ഇഷ്ടമായി❤️.

  3. 🪐✨N! gHTL💖vER✨🪐

    Mass… Heavy feelings.. 💓💓💓
    💖ashaane.. Kettippidich oru 😘😘💞❤

  4. അഗ്നി അവൾ തന്നെയാണ് ഈ കഥയുടെ ജീവാശം.
    ഇവിടെ അഭിപ്രായം പറയാൻ ഞാൻ ആളല്ലേ എംകെ, ഒരുപാട് പറയണമെന്നുണ്ട് ഒന്നും കിട്ടുന്നില്ല ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  5. ഇതിന് ചേർന്ന പേര് അഗ്നി എന്ന് തന്നെ അല്ലെ.. അതാണ് മാറ്റിയത്.

  6. പേര് മാറ്റിയ🙄

  7. എം.കെ പേര് എന്താ അഗ്നി എന്ന് ആക്കിയത്…

    1. ചേച്ചി പെണ്ണ് ബാക്കി എപ്പോഴാ വരാ bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com