അഗ്നി [മാലാഖയുടെ കാമുകൻ] 2206

അവൾ.. ആ പ്രാന്തി.. ദൈവമേ ആ പുറത്തിരുന്ന സ്കൂട്ടി ഈ പണ്ടാരത്തിന്റെ ആയിരുന്നോ..

“പോകാം…കാര്യമില്ല…”

ഞാൻ ചേച്ചിയുടെ ചെവിയിൽ പറഞ്ഞു.

“മിണ്ടല്ലേ…ശവമേ…”

ചേച്ചി തിരിച്ചു പറഞ്ഞു.

അവൾ അവളുടെ സൗന്ദര്യം കണ്ടു വാ പൊളിച്ചു ഇരിക്കുകയാണ്..

അമ്മയും അവളുടെ മുഖത്തു നിന്നും കണ്ണെടുക്കുന്നില്ല.. എന്നാൽ അവൾ എന്നെ കണ്ടു ഒരു ഭാവമാറ്റവും കാണിച്ചില്ല. ഒരു കൊച്ചു പുഞ്ചിരി…

ഇനി ഇവൾക്ക് ഇഷ്ടമാണോ? അവൾ ചായ എന്റെ നേരെ കൊണ്ടുവന്നു എന്റെ കണ്ണിൽ നോക്കിയപ്പോൾ ഞാൻ മുഖം കുനിച്ചു..
എന്റമ്മേ എന്തൊരു കണ്ണ്…

ചായ തന്നു അവൾ ആകെത്തേക്ക് പോയി.. എന്റെ അവസരം വന്നു..

ചെന്ന് സംസാരിക്കാൻ പറഞ്ഞു.. മുകൾ നിലയിൽ ആദ്യ റൂം..

എനിക്ക് തിരിച്ചു പോയാൽ മതി എന്ന് തോന്നി.. എന്നാലും ഞാൻ പേടിച്ചു പേടിച്ചു സ്റ്റെപ് കയറി..

സ്റ്റെപ് കയറി എത്തിയത് ഒരു ഇടനാഴിയിൽ ആണ്.. അതിന്റെ അപ്പുറം ഒരു ജനൽ.. അതിലൂടെ മരത്തിലെ ഇലകൾ കാറ്റിൽ ചാഞ്ചാടുന്നത് കാണാം.

ഞാൻ ആദ്യ റൂമിന്റെ വാതിലിൽ എത്തി.. അവൾ മേശയിൽ ചാരി കൈ കെട്ടി നിന്ന് നോക്കുന്നുണ്ട്.. ഇന്ന് നീല ഷിഫോൺ സാരി ആണ് വേഷം..

ദൈവമേ മുഖ ഭാവം ഫൂലൻ ദേവി ആണല്ലോ.. ഇന്ന് ഞാൻ കുറെ തെറി കേൾക്കും..

ഞാൻ മെല്ലെ അകത്തു കയറി..

“എനിക്ക് നിങ്ങളെ ഇഷ്ടമല്ല….!”

എടുത്തടിച്ച പോലെ അവളുടെ സംസാരം.. എനിക്ക് നാക്ക് ഇറങ്ങിയ അവസ്ഥ വീണ്ടും..

“നിങ്ങളെ എന്നല്ല.. എനിക്ക് ആണുങ്ങളെ ഒന്നും ഇഷ്ടമല്ല. എന്ന് കരുതി ഞാൻ ലെസ്ബിയനും അല്ല…

സൊ ഗെറ്റ് ലോസ്റ്റ്… എന്റെ പുറകെ അനാവശ്യമായി വരരുത്.. പോ…”

അവൾ പുറത്തേക്ക് കൈ ചൂണ്ടി.

എനിക്ക് ചൊറിഞ്ഞു കയറി..

“അപ്പൊ നിന്റെ അപ്പൻ എന്താ ആണല്ലേ? “

എന്റെ നാക്കിനു അനക്കം വച്ചു..

“യു…….ഫക്ക് ഓഫ്!!!”

അവൾ ചീറി…. വിറക്കുകയാണ് ദേഷ്യം കൊണ്ട്.. ദേഷ്യം വന്നപ്പോൾ അവളുടെ സൗന്ദര്യം കൂടിയത് പോലെ..

ഞാൻ അവളെ ഒന്ന് നോക്കി പുറത്തേക്ക് ഇറങ്ങി.. എന്റെ പുറകിൽ ഡോർ ആഞ്ഞു അടഞ്ഞു.. അല്ല.. അടച്ചു.

ആകെ അപമാനിതൻ ആയി നിരാശയോടെ സ്റ്റെപ് ഇറങ്ങി താഴെ എത്തിയപ്പോൾ ആണ് രണ്ടെണ്ണം പറയണം എന്ന് തോന്നിയത്..

ഞാൻ വേഗം തിരിച്ചു കയറി…

ഇടനാഴിയിൽ എത്തിയപ്പോൾ അവൾ അതാ ജനാലയിൽ കൂടി പുറത്തേക്ക് നോക്കി നിൽക്കുന്നു. ഞാൻ അങ്ങോട്ട് ചെന്നു..

155 Comments

  1. Nannayittund…

  2. ᵗᵒˣⁱᶜɢʀᴇᴇɴ?

    ഒരുപാടൊരുപാട് ഇഷ്ടമായി❤️.

  3. ?✨N! gHTL?vER✨?

    Mass… Heavy feelings.. ???
    ?ashaane.. Kettippidich oru ???❤

  4. അഗ്നി അവൾ തന്നെയാണ് ഈ കഥയുടെ ജീവാശം.
    ഇവിടെ അഭിപ്രായം പറയാൻ ഞാൻ ആളല്ലേ എംകെ, ഒരുപാട് പറയണമെന്നുണ്ട് ഒന്നും കിട്ടുന്നില്ല ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  5. ഇതിന് ചേർന്ന പേര് അഗ്നി എന്ന് തന്നെ അല്ലെ.. അതാണ് മാറ്റിയത്.

  6. പേര് മാറ്റിയ?

  7. എം.കെ പേര് എന്താ അഗ്നി എന്ന് ആക്കിയത്…

    1. ചേച്ചി പെണ്ണ് ബാക്കി എപ്പോഴാ വരാ bro

Comments are closed.