“യക്ഷി… “
ഞാൻ അവളുടെ മുഖത്ത് തലോടി….
“അഭിയുടെ മാത്രം യക്ഷി……”
“ചൂടത്തി യക്ഷി….”
ഞാൻ കൂട്ടിച്ചേർത്തു..
“ഡാ കെട്ടിയവനെ…. നിന്നെ ഞാൻ ഇന്ന് കൊല്ലും…”
“കത്തി വച്ച് കുത്തുമോ?”
“മ്മ്ഹും…കുത്തും.. പക്ഷെ, സ്നേഹം കൊണ്ട്… പ്രേമം കൊണ്ട്….”
അവൾ ചിരിച്ചു കൊണ്ട് അത് തിരുത്തി വീണ്ടും എന്റെ അധരങ്ങൾ നുണഞ്ഞു.. പൊള്ളുന്ന പ്രേമത്തിൽ…
ഒരു മാസം കൂടി കഴിഞ്ഞു. ഞങ്ങൾ ഇപ്പോൾ നല്ല പ്രേമത്തിൽ തന്നെ ആയി… എന്നാലും ചില സമയങ്ങളിൽ അവൾ പഴയത് പോലെ ആകും..
ഒരു ദിവസം..
അവൾ അടുക്കളയിൽ ആയിരുന്നു… ഞാൻ കുളിച്ചു വേഷം മാറി വാവയെ ഒന്ന് കൂടി പുതപ്പിച്ചു താഴേക്ക് ചെന്നു..
അവൾ തിരിഞ്ഞു നിന്നു ഉള്ളി അരിയുകയാണ്..
നിതംബം അല്പം പുറകോട്ട് തള്ളി അവൾ കാര്യമായി പണിയിൽ ആണ്.. എനിക്ക് ആണെങ്കിൽ ആ സാധനം ഒരു വീക്നെസ് ആണ്..
ഞാൻ പതിയെ ചെന്ന് അവളുടെ നിതംബത്തിൽ ഒരു അടി അടിച്ചു.. അല്പം ശക്തിയിൽ ആണ് അടിച്ചത്..
“ദേഹത്തു തൊടുന്നോ പട്ടി……!”
അവൾ അലറി കൊണ്ട് എന്റെ കവിളിൽ ഒരെണ്ണം പൊട്ടിച്ചു…
ഞാൻ ഞെട്ടി വിറച്ചു… കവിൾ പൊത്തി പിടിച്ചു അവളെ നോക്കി..
സ്വബോധത്തിലേക്ക് തിരിച്ചു വന്ന അവളുടെ ദേഷ്യം പെട്ടെന്ന് മാറി… അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പി..
“അഭി.. ഞാൻ.. ഞാൻ… ഈശ്വര…”
അവൾ കരഞ്ഞു കൊണ്ട് നിലത്ത് ഇരുന്നു.. എനിക്കും വല്ലാതെ സങ്കടം വന്നു…
ഞാൻ തിരിഞ്ഞു നടന്നു ഹാളിൽ കൗചിൽ ഇരുന്നു.. കണ്ണിൽ നിന്നും നീർതുള്ളികൾ ഉറ്റു വീണു..
അവൾ ഓടി വന്നു എന്റെ കാലിൽ വീണു.. കാലിൽ കെട്ടിവരിഞ്ഞ് കിടന്ന് അവൾ അലറി കരഞ്ഞു..
“അഭി.. പ്രാന്തിയാണ് ഞാൻ അഭി.. എന്നെ കൊണ്ടുപോയി എവിടെയെങ്കിലും കള അഭി… ചങ്ങലക്ക് ഇട് എന്നെ അഭി… ദേവീ…. ഞാൻ എന്റെ അഭിയെ….”
അവളുടെ കരച്ചിൽ കേട്ടപ്പോൾ എന്റെ ചങ്കു പൊടിഞ്ഞു.. ഞാൻ അവളെ വലിച്ചു നെഞ്ചിൽ ഇട്ടു അവളുടെ ചുണ്ടിൽ പ്രാന്തമായി ചുംബിച്ചു..
“ഇല്ലാ.. കൊടുക്കില്ല നിന്നെ ആർക്കും.. എനിക്ക് വേണം… എനിക്ക് വേണം നിന്നെ…”
ഞാൻ അതും പുലമ്പിക്കൊണ്ട് അവളെ ചുംബിച്ചു ചുംബിച്ചു ചുവപ്പിച്ചു.. അവളുടെ തുടുത്ത അധരങ്ങളിൽ എന്റെ പല്ലുകൾ ഇറങ്ങി… അവളുടെ ചോര വലിച്ചു കുടിച്ചു….
Nannayittund…
ഒരുപാടൊരുപാട് ഇഷ്ടമായി❤️.
??
Super ?
Mass… Heavy feelings.. ???
?ashaane.. Kettippidich oru ???❤
അഗ്നി അവൾ തന്നെയാണ് ഈ കഥയുടെ ജീവാശം.
ഇവിടെ അഭിപ്രായം പറയാൻ ഞാൻ ആളല്ലേ എംകെ, ഒരുപാട് പറയണമെന്നുണ്ട് ഒന്നും കിട്ടുന്നില്ല ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
ഇതിന് ചേർന്ന പേര് അഗ്നി എന്ന് തന്നെ അല്ലെ.. അതാണ് മാറ്റിയത്.
പേര് മാറ്റിയ?
എം.കെ പേര് എന്താ അഗ്നി എന്ന് ആക്കിയത്…
ചേച്ചി പെണ്ണ് ബാക്കി എപ്പോഴാ വരാ bro