അഗ്നി [മാലാഖയുടെ കാമുകൻ] 2206

അവളുടെ അധരങ്ങൾ വിറക്കാൻ തുടങ്ങി.. ഞാൻ വീണ്ടും അവളെ മാറി മാറി ചുംബിച്ചു..

“സ്സ്സ്സ്‌ അഭി…..”

അവൾ മെല്ലെ വിളിച്ചു കൊണ്ട് ചുണ്ടുകൾ പിളർത്തി താടി പൊക്കി പിടിച്ചു..

അവളുടെ ആത്മാവിലേക്കുള്ള ഇൻവിറ്റേഷൻ.. ഇപ്പോൾ എനിക്ക് അവളെ എന്തും ചെയ്യാം…

ഞാൻ വീണ്ടും ചുംബിച്ചു.. അവൾ ചുണ്ടുകൾ വിടർത്തി എന്റെ ചുണ്ടിനു നേരെ കൊണ്ടുവന്നപ്പോൾ ഞാൻ പിടി കൊടുത്തില്ല..

അവളുടെ കൈകൾ ഞാൻ വിട്ടു.. അവൾ എന്നെ തള്ളി മാറ്റിയില്ല… അവൾ നാക്ക് നീട്ടി ചുണ്ടുകൾ നനച്ചു കിടന്നു വിറക്കുകയാണ്..
ശരീരം ഉലയിൽ വച്ച ഇരുമ്പു പോലെ.. അഗ്നിയുടെ സ്ത്രീ ഗന്ധം എനിക്ക് കിട്ടി…

മതി.. ഞാൻ അവളിൽ നിന്നും ചാടി എണീറ്റ് മാറി നിന്നു.. അവൾ ഞെട്ടലോടെ എന്നെ നോക്കി..

കൈ കുത്തി പൊങ്ങി എന്നെ നോക്കി കിതച്ചു.. സുഖം മുറിഞ്ഞതിൽ ഉള്ള ഭാവം… സത്യം ആണ്.. അവൾ എന്നെ സ്നേഹിക്കുന്നുണ്ട്… പക്ഷെ ഇതും പോരാ…

“എല്ലാ ആണും ഒരുപോലെ അല്ല എന്ന് മനസിലായില്ലേ? നീ എനിക്ക് വഴങ്ങിയിരുന്നു.. നിന്റെ ഗന്ധം വരെ എനിക്ക് കിട്ടി..
എന്നിട്ടും നിന്നെ കൂടുതൽ ഒന്നും ചെയ്യാതിരുന്നത് നിന്നെ ബോധ്യപ്പെടുത്താൻ വേണ്ടി ആണ്.. “

ഞാൻ മെല്ലെ അവളോട് പറഞ്ഞു..

എന്നാൽ അവൾ ചാടി എണീറ്റു…

“ഇല്ല.. ഞാൻ നിനക്ക് വഴങ്ങിയില്ല.. ഐ ഹേറ്റ് യു.. ഞാൻ നിന്നെ ഇന്ന് കൊല്ലും..”

അവൾ തലയിണയുടെ അടിയിൽ നിന്നും കത്തി വലിച്ചെടുത്തു സ്വിച്ച് അമർത്തിയപ്പോൾ അത് നിവർന്നു വന്നു..

“കൊല്ലും നിന്നെ…”

അവൾ ചീറിക്കൊണ്ട് എന്റെ നേരെ വന്നു കത്തി വീശി..

അവൾ അവളുടെ ഈഗോ കളയാതിരിക്കാൻ ചെയ്യുന്ന അടവ് ആണെന്ന് എനിക്ക് മനസിലായി..

അവൾ കത്തി വീശിയത് എന്റെ ദേഹത്ത് തട്ടാതെ ആണ്.. എന്നാൽ എനിക്ക് വേണ്ടിയിരുന്നത് അതാണ്..

അവൾ കത്തി വീശിയപ്പോൾ ഞാൻ മുൻപോട്ട് കയറി നിന്നു..

എന്റെ ഇടതു വശത്തെ ചെസ്റ്റ്‌ മുതൽ ബനിയൻ തുളച്ചു കാൽ ഇഞ്ചോളം ആഴത്തിൽ ഒരു വര തീർത്തിട്ടാണ് കത്തി തെന്നി നീങ്ങിയത്..
വലത്തേ ചെസ്റ്റിന്റെ പകുതിയോളം കീറി കത്തി തെന്നി നിന്നു..

അവൾ ഒരു നിമിഷം ഞെട്ടി കണ്ണ് മിഴിച്ചു… കത്തി നിലത്തിട്ടു.. ഞാൻ എന്റെ നെഞ്ചിലേക്ക് നോക്കി..

ബനിയൻ പിളർന്നു മാംസം കാൽ ഇഞ്ചോളം പിളർന്നു ഇരിക്കുന്നു.. മീൻ വരഞ്ഞു വച്ചതു പോലെ.. വെള്ള കളർ.. എന്നാൽ നിമിഷ നേരം കൊണ്ട് അതിൽ ചോര നിറഞ്ഞു ചോര കുത്തി ഒഴുകാൻ തുടങ്ങി..

“അഭി……!”

155 Comments

  1. Nannayittund…

  2. ᵗᵒˣⁱᶜɢʀᴇᴇɴ?

    ഒരുപാടൊരുപാട് ഇഷ്ടമായി❤️.

  3. ?✨N! gHTL?vER✨?

    Mass… Heavy feelings.. ???
    ?ashaane.. Kettippidich oru ???❤

  4. അഗ്നി അവൾ തന്നെയാണ് ഈ കഥയുടെ ജീവാശം.
    ഇവിടെ അഭിപ്രായം പറയാൻ ഞാൻ ആളല്ലേ എംകെ, ഒരുപാട് പറയണമെന്നുണ്ട് ഒന്നും കിട്ടുന്നില്ല ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  5. ഇതിന് ചേർന്ന പേര് അഗ്നി എന്ന് തന്നെ അല്ലെ.. അതാണ് മാറ്റിയത്.

  6. പേര് മാറ്റിയ?

  7. എം.കെ പേര് എന്താ അഗ്നി എന്ന് ആക്കിയത്…

    1. ചേച്ചി പെണ്ണ് ബാക്കി എപ്പോഴാ വരാ bro

Comments are closed.