അഗ്നി [മാലാഖയുടെ കാമുകൻ] 2206

എനിക്ക് ദേഷ്യം വന്നു..

“എന്നാൽ ആ കവർ ഇങ്ങു താ.. ഞാൻ തിന്നോളാം..”

ഞാൻ കൈ നീട്ടി..

“നാണമില്ലേ ഭാര്യക്ക് വാങ്ങി കൊണ്ടുവന്നത് തിരിച്ചു വാങ്ങാൻ??”

ആഹാ കക്ഷി പ്ലേറ്റ് തിരിച്ചു..

“ഭാര്യാ ആണെന്നുള്ള ഓർമ ഉണ്ടല്ലോ അല്ലെ?”

ഞാൻ അതും ചോദിച്ചു അകത്തേക്ക് നടന്നു.. അവൾ പിന്നെ ഒന്നും മിണ്ടിയില്ല..

ഞാൻ കുളിച്ചു താഴ്ത്തേക്കു ഒരു ചായ ഇടാൻ വന്നപ്പോൾ അവൾ കണ്ണും അടച്ചിരുന്നു ബീഫ് ചവക്കുന്നുണ്ട്.. എനിക്ക് അത് കണ്ടപ്പോൾ ചിരി വന്നു.. പശുക്കൾ അയവെട്ടും പോലെ..

ഞാൻ അടുക്കളയിൽ പോയി ചായക്ക് വെള്ളം വച്ചു.. വെള്ളം തിളച്ചപ്പോൾ എലക്കയും ചായപൊടിയും ഇട്ടു.. അതൊന്നു തിളച്ചു വന്നപ്പോൾ പാല് ഒഴിച്ച് പഞ്ചസാരയും ഇട്ടു..
ഊറ്റി എടുത്തു രണ്ടു കപ്പിൽ എടുത്തു..

ഒരെണ്ണം അവൾക്ക് നീട്ടി.. അവൾ എന്നെ കടക്കണ്ണിൽ ഒന്ന് നോക്കിയ ശേഷം ആണ് ചായ വാങ്ങിയത്..

“ചായ പോരാ…”

“എന്നിട്ട് മോത്തി കുടിക്കുന്നുണ്ടല്ലോ? കളഞ്ഞൂടെ?”

“അത്.. പിന്നെ.. എനിക്ക് കളയുന്നത് ഇഷ്ടമല്ല..”

അഭിപ്രായം കേട്ടപ്പോൾ ഞാൻ ഒന്ന് ചിരിച്ചു.. ടിവി ഓൺ ആക്കി അവിടെ ഇരുന്നു.

രണ്ടു ദിവസം അങ്ങനെ പോയി.. അവൾ പിന്നെ അധികം അടുപ്പം കാണിച്ചില്ല.. പക്ഷെ അവൾക്ക് എന്നെ ഇഷ്ട്ടം ആണെന്ന് തെളിഞ്ഞു..

ഞാൻ ടൗണിൽ പോയി കാർ സർവ്വിസീനു കയറ്റി വീട്ടിൽ വന്നപ്പോൾ ഡോർ തുറന്നു കിടക്കുകയായിരുന്നു..

ഞാൻ മെല്ലെ അകത്തു കയറി.. അടുക്കളയിൽ ഒരു ഹിന്ദി പാട്ട് കേൾക്കുന്നുണ്ട്.. അവൾ പാടുകയാണ്..

“ഓ… തേരെ മേരെ ദർമ്മിയാൻ ഹൈൻ ബാത്ഐൻ അൻകഹി..

തു വാഹൻ ഹൈ മൈൻ യഹാൻ….”

ഞാൻ മെല്ലെ ചെന്ന് നോക്കി.. അവൾ എന്തോ അടുപ്പത്തു വച്ച് വാവയെ കയ്യിൽ വച്ച് പാടുകയാണ്.. മെല്ലെ ആടുന്നും ഉണ്ട്.. വാവ ചിരിക്കുന്നുണ്ട്..

അവൾ ഇട്ടതു കണ്ടപ്പോൾ ഞാൻ ഒന്ന് അതിശയിച്ചു..

രാവിലെ ഞാൻ ഊരി ഇട്ട ബനിയൻ അവൾ സാരിയുടെ മുകളിൽ കൂടി ഇട്ടിരിക്കുന്നു..

നന്നായി ചേരുന്നുണ്ട്…

“ആഹാ കൊള്ളാമല്ലോ….”

ഞാൻ അത് പറഞ്ഞപ്പോൾ അവൾ ഞെട്ടി തിരിഞ്ഞു.. പേടിച്ചു എന്ന് തോന്നി..

“ദേവീ.. എന്താ അഭി.. കുട്ടി ഇപ്പൊ വീണേനെ..”

“ഓ പിന്നെ.. വാവയെ രക്ഷിക്കാൻ വേണ്ടി മാത്രം നീ അബദ്ധത്തിൽ എന്റെ ജീവൻ കൂടി രക്ഷിച്ച ആൾ അല്ലെ?
അപ്പോൾ നീ അവളെ താഴെ ഇടുമോ..? “

ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖം വിളറി..ഞാൻ ചെന്ന് കൊച്ചിനെ എടുത്തു.. അവൾ എന്തോ പറഞ്ഞു ചിരിച്ചു.. ഞാൻ അവളുടെ വയറ്റിൽ ഒരു ഉമ്മ കൊടുത്തു..

155 Comments

  1. Nannayittund…

  2. ᵗᵒˣⁱᶜɢʀᴇᴇɴ?

    ഒരുപാടൊരുപാട് ഇഷ്ടമായി❤️.

  3. ?✨N! gHTL?vER✨?

    Mass… Heavy feelings.. ???
    ?ashaane.. Kettippidich oru ???❤

  4. അഗ്നി അവൾ തന്നെയാണ് ഈ കഥയുടെ ജീവാശം.
    ഇവിടെ അഭിപ്രായം പറയാൻ ഞാൻ ആളല്ലേ എംകെ, ഒരുപാട് പറയണമെന്നുണ്ട് ഒന്നും കിട്ടുന്നില്ല ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  5. ഇതിന് ചേർന്ന പേര് അഗ്നി എന്ന് തന്നെ അല്ലെ.. അതാണ് മാറ്റിയത്.

  6. പേര് മാറ്റിയ?

  7. എം.കെ പേര് എന്താ അഗ്നി എന്ന് ആക്കിയത്…

    1. ചേച്ചി പെണ്ണ് ബാക്കി എപ്പോഴാ വരാ bro

Comments are closed.