“‘മ്മ്മ്?”
“തുണി എടുത്തില്ല… കുളിച്ചു കഴിഞ്ഞു.. ഒന്ന് റൂമിനു പുറത്തു പോകുമോ?”
രാത്രി മൊത്തം അടിയിൽ ഒന്നും ഇല്ലാതെ നൈറ്റി മാത്രം ഇട്ടു എന്റെ ബനിയന്റെ ഉള്ളിൽ കിടന്ന ആൾ ആണ് ഈ പറയുന്നത്..
ഞാൻ ഒന്നും പറയാതെ വാവയെ കൊണ്ട് റൂമിനു പുറത്തു ഇറങ്ങി കതക് അടച്ചു..
അവളെയും കൊണ്ട് താഴേക്ക് ചെന്ന് ഡോർ തുറന്നു പാലും പേപ്പറും എടുത്തു.. അകത്തു വച്ചു..
അഗ്നി വാവയെ കൊണ്ട് വീണ്ടും പുറത്തു വന്നു അവളെ കൊഞ്ചിച്ചു കൊണ്ട് മിറ്റത്തു കൂടി നടന്നു..
ഇന്നലെ പെയ്ത മഴ മണ്ണിനെ നന്നായി നനച്ചിട്ടുണ്ട്.. ഇലകൾ വീണു കിടക്കുന്നു.. മുകളിലേക്ക് നോക്കി..
തെളിഞ്ഞ ആകാശത്തിൽ സൂര്യ ദേവൻ തല കാണിച്ചതിന്റെ സ്വർണ വെളിച്ചവും ഇളം ചൂടും ഭൂമിദേവി കാമുകി കാമുകന്റെ അധരങ്ങൾ നുകരുന്നതു പോലെ ആർത്തിയോടെ വലിച്ചു കുടിക്കുന്നു…
മഴയിൽ തണുത്തു വിറച്ച ഭൂമിദേവിക്ക് ചൂട് പകർന്നു കൊടുക്കാൻ വന്ന കാമുകൻ.. സൂര്യദേവൻ…
കിളികളും മരങ്ങളും അവരുടെ പ്രണയം കണ്ടു കൊതിയോടെ നിൽക്കുന്നതായി എനിക്ക് തോന്നി..
ഞാൻ വാവയെയും കൊണ്ട് അഗ്നിയുടെ കല്ലറയുടെ മുൻപിൽ പോയി..
“വാവേ മോളുന്റെ അമ്മക്ക് സുഖം ആണോ എന്ന് ചോദിച്ചേ…..”
ഞാൻ വാവയെ അങ്ങോട്ട് കാണിച്ചപ്പോൾ ഒരു ഇളം തെന്നൽ ഞങ്ങളെ മുട്ടി ഉരുമ്മി കടന്നു പോയി…
“അഭി ചായ…”
പുറകോട്ടു നോക്കി..
ഇളം നീല സാരിയിൽ കറുത്ത പൂക്കൾ ഉള്ള സാരി, കറുത്ത ബ്ലൗസ്.. ഞാൻ കെട്ടിയ താലി മാറിൽ കിടക്കുന്നു. കയ്യിൽ രണ്ടു വളകളും കാതിൽ കല്ല് വെച്ച കമ്മൽ..
അവൾ സിന്ദൂരം തൊട്ടിരിക്കുന്നു .. ആദ്യമായ് ആണ് ഞാൻ അത് കാണുന്നത്.. ഇവളെ അങ്ങനെ ശ്രദിച്ചിട്ടില്ല..
“അഭി? ഇതെന്താ ഇങ്ങനെ നിൽക്കുന്നെ? വാവയെ താ… അവൾക്ക് പാല് കൊടുക്കണം..”
അവളെ നാഗവല്ലി ആക്കാതെ ഞാൻ അവൾക്ക് നേരെ നടന്നു കുട്ടിയെ കൈമാറി ചായ വാങ്ങി..
അവൾ വെട്ടിത്തിരിഞ്ഞപ്പോൾ അവളുടെ മുടി എന്റെ മുഖത്ത് അടിച്ചു..
“ആരു..?”
“മ്മ്മ്?”
അവൾ തിരിഞ്ഞു..
“ദേഷ്യം ഉണ്ടോ? ഇന്നലെ അങ്ങനെ ഇറക്കി വിട്ടതിന്?”
“ഇറക്കി വിട്ടതിനു ദേഷ്യം ഇല്ല.. അല്ലാതെ ദേഷ്യം ഉണ്ട്.. എന്താ??”
ഞാൻ ഒന്നും മിണ്ടാതെ നിന്നു.. അവൾ തിരിഞ്ഞു പോയി ഒന്ന് എന്നെ നോക്കി ചിരിച്ച ശേഷം അകത്തേക്ക് പോയി..
എനിക്കും ചിരി വന്നു.. ഇവളുടെ ദേഷ്യം എങ്ങനെ മാറ്റും? അയനയെ ഒന്ന് കാണണം..
അന്ന് വൈകുന്നേരം ഞാൻ ആരുഷിയെ എവിടെ കണ്ടോ അവിടെ ചെന്ന് ഇരുന്നു..
Nannayittund…
ഒരുപാടൊരുപാട് ഇഷ്ടമായി❤️.
??
Super ?
Mass… Heavy feelings.. ???
?ashaane.. Kettippidich oru ???❤
അഗ്നി അവൾ തന്നെയാണ് ഈ കഥയുടെ ജീവാശം.
ഇവിടെ അഭിപ്രായം പറയാൻ ഞാൻ ആളല്ലേ എംകെ, ഒരുപാട് പറയണമെന്നുണ്ട് ഒന്നും കിട്ടുന്നില്ല ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
ഇതിന് ചേർന്ന പേര് അഗ്നി എന്ന് തന്നെ അല്ലെ.. അതാണ് മാറ്റിയത്.
പേര് മാറ്റിയ?
എം.കെ പേര് എന്താ അഗ്നി എന്ന് ആക്കിയത്…
ചേച്ചി പെണ്ണ് ബാക്കി എപ്പോഴാ വരാ bro