അതിനു ശേഷം എന്നെ നോക്കി ബെഡിൽ കിടന്നു.. ഞാൻ അവളെ ബ്ലാന്കെറ് പുതപ്പിച്ചു..
ലൈറ്റ് ഡിം ചെയ്തു കൊച്ചിനെ നന്നായി പുതപ്പിച്ചു ഞാനും കിടന്നു..
ആരുഷിയുടെ പല്ലുകൾ കൂട്ടി ഇടിക്കുന്ന ശബ്ദം … അവൾ കിടന്നു വിറക്കുകയാണ്..
“ആരു…? “
ഞാൻ തലയിണകൾ മാറ്റി അവളെ ഒന്ന് തൊട്ടു.. ദേഹം വല്ലാതെ തണുത്തു മരച്ചു ഇരിക്കുന്നു..
ഞാൻ അവളുടെ കൈകൾ കൂട്ടി തിരുമ്മി.. അതോടെ അവൾ എന്റെ നേരെ തിരിഞ്ഞു കിടന്നു..
ഇപ്പോൾ കിട്ടും അടി എന്ന് വിചാരിച്ച എന്റെ ഹൃദയത്തിനെ സ്തംഭിപ്പിച്ചു കൊണ്ട് അവൾ എന്നെ കെട്ടിപിടിച്ചു..
ഞാൻ ആകെ വിറച്ചു പോയി.. ആരുഷി എന്നെ കെട്ടിപിടിച്ചതു തന്നെ ആണോ?
“അഭി.. സോറി….അവൾ എന്റെ മോൾ ആണ്…ഞാൻ അറിയാതെ….”
അവൾ പിറുപിറുത്തു…
“ഉറങ്ങിക്കോ വാവേ…”
ഞാൻ അറിയാതെ അവളെ അങ്ങനെ വിളിച്ചു പോയി.. അവൾ ഒന്ന് കൂടി അടുത്ത് കിടന്നു..
അവൾ കിടന്നു വിറക്കുകയാണ്..
കുറച്ചു നേരം അങ്ങനെ കിടന്ന അവൾ വേഗം ഒന്ന് എണീറ്റ് ഇരുന്നു..
കെട്ടിപിടിച്ചതു നാണക്കേട് ആയിട്ടുണ്ടാകും എന്ന് ഞാൻ ഓർത്തു..
അവൾ എന്റെദേഹത്തു തപ്പി , എന്റെ ബനിയനിൽ പിടിച്ചു വിടർത്തി അവൾ അതിന്റെ ഉള്ളിൽ നൂണ്ടു കയറി…
ഞെട്ടി തെറിച്ചു ശ്വാസം പോലും കഴിക്കാൻ മറന്ന എന്റെ ബനിയന്റെ ഉള്ളിൽ കൂടി കയറി അവൾ തല മുകളിൽ ഇട്ടു എന്നെ കെട്ടിപിടിച്ചു..
എന്നെ വിറക്കുകയായിരുന്നു..
“അഗ്നി…?”
അറിയാതെ എന്റെ ചുണ്ടുകൾ ആ പേര് ഉച്ചരിച്ചു..
“അഗ്നി തന്നെ… എന്നാൽ ആരുഷിയും….”
അവൾ അതിനു മറുപടി പറഞ്ഞു എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി.. അവളുടെ മണം.. മുടിയുടെ മണം…അഗ്നിയുടെ അതെ മണം.. അഗ്നിയുടെ അതെ ചൂട്… ഹൃദയ താളം വരെ അഗ്നിയുടേത് പോലെ..
ഞാൻ സ്വപ്നം കാണുകയാണോ എന്ന് എനിക്ക് തോന്നി..
അല്ല.. ശ്വാസ താളം വരെ അഗ്നിയുടേത് ആണ്..
“പറഞ്ഞില്ലേ ഏട്ടാ? ഞാൻ തന്നെ ആണ് അവൾ….”
കാതിൽ അഗ്നിയുടെ ശബ്ദം… വേറെ ഒന്നും ഞാൻ കേട്ടില്ല…
ശ്വാസം പോലും ഞാൻ ഒതുക്കി കിടന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ താളത്തിൽ ഉള്ള നിശ്വാസം കേട്ടു..
Nannayittund…
ഒരുപാടൊരുപാട് ഇഷ്ടമായി❤️.
??
Super ?
Mass… Heavy feelings.. ???
?ashaane.. Kettippidich oru ???❤
അഗ്നി അവൾ തന്നെയാണ് ഈ കഥയുടെ ജീവാശം.
ഇവിടെ അഭിപ്രായം പറയാൻ ഞാൻ ആളല്ലേ എംകെ, ഒരുപാട് പറയണമെന്നുണ്ട് ഒന്നും കിട്ടുന്നില്ല ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
ഇതിന് ചേർന്ന പേര് അഗ്നി എന്ന് തന്നെ അല്ലെ.. അതാണ് മാറ്റിയത്.
പേര് മാറ്റിയ?
എം.കെ പേര് എന്താ അഗ്നി എന്ന് ആക്കിയത്…
ചേച്ചി പെണ്ണ് ബാക്കി എപ്പോഴാ വരാ bro