അഗ്നി [മാലാഖയുടെ കാമുകൻ] 2206

ആരും ഇല്ല.. പെട്ടെന്ന് ഒരു മിന്നൽ അടിച്ചു.. ഞാൻ എന്തോ കണ്ടു… അങ്ങോട്ട് അല്പം ശങ്കയോടെ നടന്നു..

ഒരു മിന്നൽ കൂടി.. ആശ്വാസം തോന്നി.. ഒരു കലുങ്കിൽ സാരി ഉടുത്ത രൂപം.. അവൾ തന്നെ..

ഞാൻ ആശ്വാസത്തോടെ അവളുടെ അടുത്തേക്ക് നടന്നു.. അനക്കം ഇല്ല..

“ആരു.. ?”

അനങ്ങുന്നില്ല…

“അവൾക്ക് പകരം ഞാൻ ആണെന്ന് ഏട്ടന് ചിന്തിച്ചു കൂടെ?”

ചെവിയിൽ അഗ്നിയുടെ ശബ്ദം..

അത് കേട്ടപ്പോൾ ഞാൻ ആരുഷിയെ കോരി കയ്യിൽ എടുത്തു.. അവൾക്ക് ഒരു പ്രതികരണവും ഇല്ല..

മെല്ലെ നടന്നു.. അവളെ നന്നായി വിറക്കുന്നുണ്ട്..

ഗേറ്റ് അടച്ചു വീട്ടിൽ കയറി ഡോർ ലോക്ക് ചെയ്തു അവളെയും കൊണ്ട് റൂമിൽ കയറി ചെന്നു.. അവളെ നിലത്തു നിർത്തി..

പ്രതിമ പോലെ നിൽക്കുന്നു.. ഇടക്ക് വിറച്ചു കോച്ചി വലിയുന്നുണ്ട്..

അവളിൽ നിന്നും വെള്ളം വീഴുന്നു..

“സോറി.. നീ അങ്ങനെ പറഞ്ഞപ്പോൾ സഹിച്ചില്ല….”

ഞാൻ അവളുടെ മുടി ഒതുക്കി വച്ചു.. അവൾ കരഞ്ഞ കണ്ണുകൾ കൊണ്ട് എന്നെ ഒന്ന് നോക്കി..

ഞാൻ ഒരു ടവൽ എടുത്തു ചുറ്റി വേഷം മാറി ഒരു ട്രാക്ക് പാന്റ് ഇട്ടു ഒരു അയഞ്ഞ ബനിയനും ഇട്ടു തല തുവർത്തി..

“ആരു.. തല തുവർത്തി വേഷം മാറിക്കെ…”

അവൾ കേൾക്കാത്തത് പോലെ നിന്നു.. തണുത്തു വിറക്കുകയാണ് പെണ്ണ്..

“ഇനി ഞാൻ മാറ്റും.. അവസാനം കയറി പിടിച്ചു.. തുണി അഴിച്ചു എന്നൊക്കെ പറഞ്ഞാൽ ഞാൻ ഇനിയും ഇറക്കി വിടും….”

ഒരു അനക്കവും ഇല്ല.. ഞാൻ അവളുടെ ടവൽ എടുത്തു.. ഒരു കോട്ടൺ നൈറ്റിയും എടുത്തു..

ആദ്യം അവളുടെ തല തുവർത്തി. തിക്കുള്ള മുടി ചന്തിക്ക് താഴെ ആണ്..

ഞാൻ അവളുടെ സാരി തോളിൽ നിന്നും മാറ്റി..

അഴിച്ചു നിലത്തിട്ടു.. അവൾ ഇനിയും അനങ്ങുന്നില്ല.. കടഞ്ഞെടുത്ത വിഗ്രഹം പോലെ.. അഗ്നിയും ഇവളും ആയി ഒരു ഇഞ്ച് പോലും വെത്യാസം ഇല്ല..

ഞാൻ നൈറ്റി അവളുടെ തോളിൽ ഇട്ടു.. തല അകത്തു കയറ്റി.. നൈറ്റി അല്പം താഴ്ത്തി അവളുടെ ബ്ലൗസിന്റെ ഹൂക് വിടർത്തി..
അവൾ എന്നെ നോക്കി.. മുഖത്തെ ഭാവം എന്താണെന്നു അറിയുന്നില്ല.. അവൾ പ്രതികരിച്ചില്ല..

അവളുടെ കണ്ണിൽ തന്നെ നോക്കി തന്നെ അവളുടെ നനഞ്ഞ തുണികൾ ഒക്കെ അഴിച്ചു നൈറ്റി താഴ്ത്തി ഇട്ടുകൊടുത്തു.
നിലത്തു കിടന്ന തുണികൾ ഒക്കെ വാരി എടുത്തു ബാസ്ക്കെറ്റിൽ ഇട്ടു..

ഹെയർ ഡ്രയർ ഓൺ ചെയ്തു അവളുടെ മുടി നന്നായി ഉണക്കി..

അവൾ കണ്ണുകൾ അടച്ചു അല്പം സുഖിച്ചു നിൽക്കുകയാണ് എന്നെനിക്ക് തോന്നി..

എന്നാലും അവളുടെ വിറയൽ നിന്നിട്ടില്ല.. ഞാൻ അല്പം ചൂട് വെള്ളം എടുത്തു കൊടുത്തപ്പോൾ അവൾ അത് കുടിച്ചു..

155 Comments

  1. Nannayittund…

  2. ᵗᵒˣⁱᶜɢʀᴇᴇɴ?

    ഒരുപാടൊരുപാട് ഇഷ്ടമായി❤️.

  3. ?✨N! gHTL?vER✨?

    Mass… Heavy feelings.. ???
    ?ashaane.. Kettippidich oru ???❤

  4. അഗ്നി അവൾ തന്നെയാണ് ഈ കഥയുടെ ജീവാശം.
    ഇവിടെ അഭിപ്രായം പറയാൻ ഞാൻ ആളല്ലേ എംകെ, ഒരുപാട് പറയണമെന്നുണ്ട് ഒന്നും കിട്ടുന്നില്ല ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  5. ഇതിന് ചേർന്ന പേര് അഗ്നി എന്ന് തന്നെ അല്ലെ.. അതാണ് മാറ്റിയത്.

  6. പേര് മാറ്റിയ?

  7. എം.കെ പേര് എന്താ അഗ്നി എന്ന് ആക്കിയത്…

    1. ചേച്ചി പെണ്ണ് ബാക്കി എപ്പോഴാ വരാ bro

Comments are closed.