ഞാൻ അഗ്നിയോടു പറഞ്ഞു..
“ഏട്ടാ… എനിക്ക് ഇപ്പൊ സംസാരിക്കണം….”
അവൾ ചിണുങ്ങാൻ തുടങ്ങി.. വീട്ടുകാർ മൊത്തം കൊഞ്ചിച്ചു പെണ്ണിനെ വഷളാക്കി വച്ചിരിക്കുകയാണ്.. അല്ല.. ഞാനും അതിൽ മോശം അല്ല…
ഞാൻ മെല്ലെ അകത്തേക്ക് നടന്നു..
“ആരു?”
ഒരു അനക്കവും ഇല്ല.. അടുക്കള പുറത്തെ ബാത്‌റൂമിൽ അനക്കം കെട്ടു..
“ആരു??”
ഞാൻ അങ്ങോട്ട് ഇറങ്ങി ചെന്നപ്പോൾ അവൾ ബാത്രൂം വാതിൽ തുറന്നു പുറത്തേക്ക് വന്നു.. ചുരിദാറിന്റെ ടോപ് പൊക്കി അടിയിൽ വള്ളി കെട്ടിക്കൊണ്ടു ആണ് അവൾ വന്നത്..
ഒരു നിമിഷം ഞാൻ അവളുടെ പൊക്കിൾചുഴി കണ്ടു ഞെട്ടി… അഗ്നിയുടേത് പോലെ തന്നെ… അടിയിൽ വെട്ടുള്ള പൊക്കിൾച്ചുഴി…
അവൾ എന്നെ കണ്ടതും ടോപ് വലിച്ചു താഴ്ത്തി.. ഞാൻ പതറി..
അവളുടെ മുഖം നിമിഷ നേരം കൊണ്ട് മാറി അവൾ നാഗവല്ലി വിറക്കും പോലെ വിറക്കാൻ തുടങ്ങി..
“നിങ്ങൾ… യു… ഞാൻ ബാത്‌റൂമിൽ കയറിയത് കണ്ടു വന്നതല്ലേ?? ആരും ഇല്ലാത്തപ്പോൾ എന്നെ കയറി പിടിക്കാൻ??? കൊല്ലും ഞാൻ… കൊല്ലും…..”
ഞാൻ ശരിക്കും പതറി.. അവൾ അരക്കല്ലിന്റെ അവിടെ വച്ചിരുന്ന ഒരു വെട്ടുകത്തി കൂടി എടുത്തു കയ്യിൽ പിടിച്ചു എന്റെ നേരെ ചൂണ്ടി..
“അറക്കും ഞാൻ.. കൊല്ലും നിന്നെ…”
അവൾ മുരണ്ടു…
“നിനക്ക് പ്രാന്താണോ?”
ഞാൻ അറിയാതെ ചോദിച്ചു പോയി.
“പ്രാന്ത് നിന്റെ മറ്റവൾക്ക്…..!”
അവൾ അലറി… ഞാൻ ഉടനെ ഫോൺ സ്‌പീക്കറിൽ ഇട്ടു..
“സന്തോഷമായോ നിനക്ക്?”
ഞാൻ അഗ്നിയോടു ചോദിച്ചു..
ആദ്യം കേട്ടത് ചിരി ആണ്.. അവൾ കുടഞ്ഞിട്ടു ചിരിക്കുകയാണ്.. അത് കേട്ടപ്പോൾ അറിയാതെ എനിക്കും ചിരി പൊട്ടി…
ആരുഷി ആണെങ്കിൽ കാര്യം മനസിലാവാതെ എന്നെ പതർച്ചയോടെ നോക്കി..
അഗ്നി എന്റെ ദേവി എന്നും പറഞ്ഞു ഉറക്കെ ചിരി ആണ്…
അതോടെ ആരുഷി ജാള്യതയോടെ കത്തി അവിടെ തന്നെ വച്ചു..
“എന്റെ ഏട്ടാ… വീണ്ടും.. എന്റെ ദേവീ… വേഗം പൊയ്ക്കോ ഏട്ടാ അവിടെ നിന്നും.. അതാ നല്ലത്….”
അഗ്നി പൊട്ടി പൊട്ടി ചിരിച്ചു കൊണ്ട് അതും കൂടി പറഞ്ഞപ്പോൾ ആരുഷി പൂർണമായും തീർന്നു…
“അല്ല.. ഞാൻ.. പെട്ടെന്ന്….”

Nannayittund…
ഒരുപാടൊരുപാട് ഇഷ്ടമായി❤️.
??
Super ?
Mass… Heavy feelings.. ???
?ashaane.. Kettippidich oru ???❤
അഗ്നി അവൾ തന്നെയാണ് ഈ കഥയുടെ ജീവാശം.
ഇവിടെ അഭിപ്രായം പറയാൻ ഞാൻ ആളല്ലേ എംകെ, ഒരുപാട് പറയണമെന്നുണ്ട് ഒന്നും കിട്ടുന്നില്ല ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
ഇതിന് ചേർന്ന പേര് അഗ്നി എന്ന് തന്നെ അല്ലെ.. അതാണ് മാറ്റിയത്.
പേര് മാറ്റിയ?
എം.കെ പേര് എന്താ അഗ്നി എന്ന് ആക്കിയത്…
ചേച്ചി പെണ്ണ് ബാക്കി എപ്പോഴാ വരാ bro