അഗ്നി [മാലാഖയുടെ കാമുകൻ] 2206

“കരച്ചില് നിർത്തു ആരു.. എനിക്ക് അറിയില്ല നിനക്ക് എന്താ എന്നോട് ഇത്ര ദേഷ്യം എന്ന്.. ശരിയാണ് നിന്നെ ഞാൻ ഇഷ്ട്ടം ആണെന്ന് പറഞ്ഞിട്ടുണ്ട്.. ആദ്യമായി കണ്ടപ്പോൾ നീ ആണ് എന്റെ പെണ്ണ് എന്ന് മനസ്സിൽ തോന്നി.. അത് സത്യം ആണ്.. പക്ഷെ അത് നിന്റെ പെങ്ങൾ ആണ്.. നീ അല്ല..

അതിനു എന്നോട് എന്തിനാ മോളെ എങ്ങനെ പെരുമാറുന്നത്? ഇതിനൊക്കെ ഒരു പരിധി ഇല്ലേ? ഇങ്ങനെ ഒന്നും മോശം ആയി എന്നോട് ഇതുവരെ ആരും പെരുമാറിയിട്ടില്ല… നീ അല്ലാതെ…

പിന്നെ നിന്റെ ശരീരത്തിൽ തൊട്ടതു അതെന്റെ അഗ്നി ആണെന്ന് കരുതി തന്നെ ആണ്.. നിങ്ങൾ ട്വിൻസ് ആണ്.. ഒരേ നൈറ്റി. മുഖം കണ്ടില്ല.. നീ എന്റെ ബെഡ്‌റൂമിൽ കയറും എന്ന് വിചാരിച്ചും ഇല്ല…. ദേഹത്ത് തൊട്ടതിൽ ക്ഷമിക്കണം…”

ഇത്രയും അവളുടെ മുഖത്തു നോക്കി പറഞ്ഞപ്പോൾ എനിക്ക് ആശ്വാസം തോന്നി..

“ഞാൻ ആണ് അവളെ റൂമിലേക്ക് വിട്ടത്… ഏട്ടാ… എന്റെ തെറ്റ് ആണ്…”

അഗ്നി കരഞ്ഞു കൊണ്ട് പറഞ്ഞു. ആരു ഇപ്പോഴും നിന്ന് കരയുകയാണ്. ഞാൻ രണ്ടിനെയും പിടിച്ചു അകത്തു കയറി..

സോഫയിൽ ഇരുന്നു.. എനിക്ക് അവളോടുള്ള ദേഷ്യം മാറിയിരുന്നില്ല.. പക്ഷെ ക്ഷമിക്കാതെ വേറെ വഴി ഇല്ലായിരുന്നു..

“എന്നോട് ക്ഷമിക്കണം….”

അവൾ വീണ്ടും പറഞ്ഞു തല കുനിച്ചു അകത്തേക്ക് പോയി… അഗ്നി വന്നു എന്റെ അടുത്ത് ഇരുന്നു തോളിൽ തല ചായ്ച്ചു..

“ഡീ പെണ്ണെ.. എന്ത് പണി ആടി കാണിച്ചത്? ദൈവമേ ഈ കണക്കിന് നിനക്ക് മുഖത്ത് പാട് ഇല്ലായിരുന്നെങ്കിൽ.. ഓർക്കാൻ വയ്യ…”

“ഛെ.. ശരിയാ.. ഞാൻ എന്ത് പണി ആണ് അല്ലെ കാണിച്ചത്? ഏട്ടന് വേദനിച്ചോ? അവൾ അടിച്ചു അല്ലെ?”

അവൾ സങ്കടത്തോടെ എന്റെ കവിളിൽ തലോടി.. ഒരു ഉമ്മ തന്നു.. ഞാനും അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു..

“പിന്നെ ചന്തിയിൽ പിടിച്ചാൽ ഏത് പെണ്ണാണ് അടിക്കാതിരിക്കുക?”

ഞാൻ ചമ്മലോടെ അവളോട് പറഞ്ഞു..

“കൃഷ്ണാ… എനിക്ക് വയ്യ.. ഏട്ടൻ അവളുടെ ബാക്കിൽ പിടിച്ചോ?”

അവൾ കണ്ണ് മിഴിച്ചു..

“ഞാൻ കുളിക്കാൻ പോകുമ്പോൾ നീ അലമാര തുറന്നു എന്തോ എടുക്കുകയായിരുന്നു… തിരിച്ചു വന്നപ്പോൾ നീ കുനിഞ്ഞു നിന്ന് അലമാരയുടെ അടിയിൽ നിന്നും എന്തോ എടുക്കുന്നു.. ഞാൻ നീ ആണെന്ന് കരുതി..പിടിച്ചു.. എനിക്ക് എങ്ങനെ അറിയാൻ ആണ് ഇതിനിടയിൽ ആൾ മാറി എന്ന്?”

ഞാൻ നിസ്സംഗതയോടെ കൈ മലർത്തി..

“ശരിയാ… ഛെ.. ഞാൻ എന്ത് മണ്ടത്തരം ആണല്ലേ കാണിച്ചത്??”

“ഇനി പറഞ്ഞിട്ട് കാര്യം ഇല്ല.. മാനവും പോയി ഒരു പെണ്ണിന്റെ കയ്യിൽ നിന്നും അടിയും കിട്ടി … യോഗം… അല്ലെ?”

“സോറി…”

അവൾ എന്റെ ചുണ്ടിൽ ചുംബിച്ചു..

എന്നാലും അതെന്റെ മനസ്സിൽ നിന്നും പോയില്ല.. അതോടെ ഞാൻ അവളെ പൂർണമായി ഒഴിവാക്കാൻ തുടങ്ങി..

155 Comments

  1. Nannayittund…

  2. ᵗᵒˣⁱᶜɢʀᴇᴇɴ?

    ഒരുപാടൊരുപാട് ഇഷ്ടമായി❤️.

  3. ?✨N! gHTL?vER✨?

    Mass… Heavy feelings.. ???
    ?ashaane.. Kettippidich oru ???❤

  4. അഗ്നി അവൾ തന്നെയാണ് ഈ കഥയുടെ ജീവാശം.
    ഇവിടെ അഭിപ്രായം പറയാൻ ഞാൻ ആളല്ലേ എംകെ, ഒരുപാട് പറയണമെന്നുണ്ട് ഒന്നും കിട്ടുന്നില്ല ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  5. ഇതിന് ചേർന്ന പേര് അഗ്നി എന്ന് തന്നെ അല്ലെ.. അതാണ് മാറ്റിയത്.

  6. പേര് മാറ്റിയ?

  7. എം.കെ പേര് എന്താ അഗ്നി എന്ന് ആക്കിയത്…

    1. ചേച്ചി പെണ്ണ് ബാക്കി എപ്പോഴാ വരാ bro

Comments are closed.