സഹോദരിയുടെ കുടുംബജീവിതം തകർക്കാൻ നോക്കുന്ന ശവം.. പറഞ്ഞില്ലേ ഞാൻ? നിനക്ക് അവളോട് ഒരു സ്നേഹവും ഇല്ല.. അവളുടെ ജീവിതം തകർന്നു കാണാൻ ആണ് നീ എന്നെ ഇങ്ങനെ മോശം ആക്കുന്നത്… “
ഞാൻ അതും പറഞ്ഞു വേഗം ഡ്രസ്സ് മാറാൻ തുടങ്ങി…
അഗ്നി ബെഡിൽ ഇരുന്നു വിങ്ങി വിങ്ങി കരയുകയാണ്.. ആരു അലമാരയിൽ ചാരി എന്നെ നോക്കുന്നുണ്ട്.. അവളുടെ മുഖത്ത് കുറ്റബോധം ആണ്
“പോകാം അഗ്നി .. ഇനി ഇല്ല ഇങ്ങോട്ട്.. റെഡി ആയിക്കോ…”
ഞാൻ ഒരു ബനിയൻ വലിച്ചു കയറ്റി.. അതോടെ അവളുടെ കരച്ചിൽ കൂടി.. നെഞ്ച് പൊട്ടുകയാണ് അവളുടെ കരച്ചിലിന് മുൻപിൽ..
ഞാൻ അവളുടെ മുൻപിൽ മുട്ടുകുത്തി ഇരുന്നു..
“വാവേ…? “
അവളുടെ മുഖം പിടിച്ചു നോക്കി. കരച്ചിൽ കൂടി വന്നു.. മുഖം തിണിർത്തിരുന്നു..
“മോളു.. ഏട്ടൻ അറിയാതെ അടിച്ചു പോയതല്ലേ മോളു? ഒന്ന് ക്ഷമിക്ക് വാവേ…”
ഏങ്ങൽ അടിച്ചു കരയുകയാണ് അവൾ..
“അഗ്നി.. മോളെ.. കരയല്ലേ വാവേ… “
എനിക്കും കരച്ചിൽ വന്നു.
എന്നാൽ ഞാൻ അവളെ ചേർത്ത് പിടിച്ചപ്പോൾ അവളുടെ കരച്ചിൽ ഒന്ന് ഒതുങ്ങി…
“നമുക്ക് പോവാം?”
അതും പറഞ്ഞു ഞാൻ അവളെ കോരി എടുത്തു.. ഒരുകൊച്ചു കുഞ്ഞിനെ പോലെ അവൾ എന്റെ നെഞ്ചിൽ ചേർന്ന് കിടന്നു..
കലങ്ങിയ കണ്ണുകൾ കൊണ്ട് എന്നെ നോക്കി എങ്ങൽ അടിച്ചു കൊണ്ട് അവൾ എന്റെ കവിളിൽ തടവി..
“സഹിക്കില്ലാട്ടോ ഇങ്ങനെ കരഞ്ഞാൽ….?”
ഞാൻ ആരു നിൽക്കുന്നതും മറന്നു അവൾക്ക് ഒരു ഉമ്മ കൊടുത്തു.
അതോടെ കരച്ചിൽ നിന്നു.. എങ്ങൽ അടിക്കുന്നുണ്ട്… അവൾ കൈകൾ കൈകൾ എന്റെ കഴുത്തിൽ ചുറ്റി..
ഞാൻ പുറത്തേക്ക് നടന്നു.. കാർ കീ എടുത്തിരുന്നു.. താഴേക്ക് ചെന്ന് കാറിന്റെ അടുത്തെത്തിയപ്പോൾ പുറകിൽ നിന്നും ഒരു കരച്ചിൽ കെട്ടു..
ആരുഷി ഓടി വന്നു എന്റെ കാലിൽ വീണു.. അതും വെറും നിലത്ത്. അഗ്നി എന്റെ കയ്യിൽ ആയിരുന്നത് കാരണം എനിക്ക് അനങ്ങാൻ പറ്റിയില്ല..
“എല്ലാം എന്റെ തെറ്റാണ്.. എന്നോട് ക്ഷമിക്കണം.. പോവല്ലേ.. പ്ലീസ്.. എല്ലാം എന്റെ തെറ്റാണ്… …. “
അവൾ കാലിൽ പിടിച്ചു അലറി കരഞ്ഞു.. ഞാൻ കാലുകൾ വിടുവിക്കാൻ നോക്കി എങ്കിലും അവൾ വിട്ടില്ല.. റോഡിൽ കൂടെ പോയ രണ്ടുപേർ നോക്കിയപ്പോൾ ഞാൻ അഗ്നിയെ നിലത്തു നിർത്തി.
ആരുഷിയെ വലിച്ചു പൊക്കി.. അവൾ കരഞ്ഞു കരഞ്ഞു തളർന്നു നിൽക്കുകയാണ്.
Nannayittund…
ഒരുപാടൊരുപാട് ഇഷ്ടമായി❤️.
??
Super ?
Mass… Heavy feelings.. ???
?ashaane.. Kettippidich oru ???❤
അഗ്നി അവൾ തന്നെയാണ് ഈ കഥയുടെ ജീവാശം.
ഇവിടെ അഭിപ്രായം പറയാൻ ഞാൻ ആളല്ലേ എംകെ, ഒരുപാട് പറയണമെന്നുണ്ട് ഒന്നും കിട്ടുന്നില്ല ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
ഇതിന് ചേർന്ന പേര് അഗ്നി എന്ന് തന്നെ അല്ലെ.. അതാണ് മാറ്റിയത്.
പേര് മാറ്റിയ?
എം.കെ പേര് എന്താ അഗ്നി എന്ന് ആക്കിയത്…
ചേച്ചി പെണ്ണ് ബാക്കി എപ്പോഴാ വരാ bro