അഗ്നി [മാലാഖയുടെ കാമുകൻ] 2206

എന്റെ പുതിയ ഷോപ്പിന്റെ ഭാഗമായി ഒരാളെ കാണാൻ വേണ്ടി ഒരു മാളിന്റെ ഏറ്റവും മുകളിൽ ടേബിളുകൾ നിരത്തിയിട്ട ഭക്ഷണം കഴിക്കുന്ന സ്ഥലത്തു ഒരെണ്ണത്തിൽ ഇരുന്നു താഴെ വണ്ടികൾ പോകുന്നത് നോക്കുകയായിരുന്നു ഞാൻ..

ആകാശം കറുത്ത് ഇരുണ്ടു നിൽക്കുന്നു.. മഴ എന്ന സുന്ദരി ഉടനെ ഭൂമിദേവിയെ പുൽകും എന്നെനിക്ക് തോന്നി..

അവൾ തന്റെ വരവ് അറിയിച്ചു വെള്ളിവെളിച്ചം വിതറുന്നു..

അതിന്റെ പുറകെ മെല്ലെ മെല്ലെ ഭൂമിയെ കുലുക്കി ഉള്ള ഇടി ശബ്ദം…

“ഹലോ അഭിലാഷ്….”

ഈ ശബ്ദം ആണ് എന്നെ ഉണർത്തിയത്.. സാരി ഉടുത്ത ഒരു സുന്ദരി.. എന്റെ കൂട്ടുകാരി ആണ്. അയന സൂസൻ.

അവൾ ആണ് എന്റെ കടയുടെ ഇന്റീരിയർ നോക്കുന്നത്…

“അയന…ഇരിക്ക്…”

അവൾ സാരി ഒതുക്കി ഇരുന്നു.. ഞാനവളെ ഒന്ന് നോക്കി.. മുടി പോണി ടയിൽ കെട്ടി. കുറച്ചു മേക്കപ്പ് ഒക്കെ ഇട്ടു അത്യാവശ്യം കൊഴുത്ത ശരീരം ഉള്ള ഒരു സുന്ദരി..

“അഭി.. അപ്പോൾ നാളെ മുതൽ ഞാൻ പണി അങ്ങ് തുടങ്ങും… മൂന്നു മാസം.. “

അവൾ പറഞ്ഞു..

“ഫൈൻ. അയന.. നിന്നെ എനിക്ക് വിശ്വാസം ആണ്…”

ഞാൻ ചിരിച്ചു.. അവളും.

അവൾ എന്റെ ബെസ്റ്റ്‌ ഫ്രണ്ട് ആണ്.. ആക്‌സിഡന്റൽ പരിചയപ്പെടൽ….

ബാംഗ്ലൂരിൽ 24/7 എന്ന കമ്പനിയിൽ ജോലി ചെയ്യുമ്പോൾ ആണ് ഞങ്ങൾ പരിചയപ്പെടുന്നത്..

ഞങ്ങൾ ഷെയർ ചെയ്തു താമസിച്ച ഫ്ലാറ്റിന്റെ നേരെ താഴെ ആയിരുന്നു ഇവളുടെ താമസം..

ഒരു ദിവസം കാളിങ് ബെൽ കേട്ട് കതകു തുറന്ന ഞാൻ കണ്ടത് ഇവൾ വീടിന്റെ അകത്തേക്ക് ഫോണും നോക്കി കയറി വന്നതാണ്..

നേരെ ചെന്ന് ഹാളിന്റെ നടുവിൽ നിന്ന് ഫോണിൽ കുത്തുന്ന അവൾ ഫ്ലാറ്റ് മാറി കേറിയതാണ് എന്ന് എനിക്ക് മനസിലായി..

ഞാൻ അവളെ നോക്കി നിന്നു.. വാതിലും ചാരി.. അവൾ ഫോൺ മാറ്റി വച്ച് ഒരു ചിരിയോടെ ചുറ്റും നോക്കിയപ്പോൾ ആണ് അവൾക്ക് ബോധം വന്നത്..

“എന്തായാലും നേരെ ടെറസിൽ പോയി താഴേക്ക് ചാടാത്തത് ഭാഗ്യം….”

എന്റെ കമ്മന്റ് അവളെ സത്യത്തിൽ നാണിപ്പിച്ചു.. അവൾ സോറി പറഞ്ഞു പുറത്തേക്ക് പോകാൻ നോക്കി..

“എന്തായാലും വന്നതല്ലെ.. ഇരുന്നിട്ട് പൊയ്ക്കോ.. “

ഞാൻ പറഞ്ഞപ്പോൾ അവൾ ചിരിച്ചു.. കൈ നീട്ടി പരിചയപ്പെട്ടു..

അന്ന് തുടങ്ങിയതാണ് ഫ്രണ്ട്ഷിപ്.. ഈ ഇടക്ക് ആണ് അവളുടെ കല്യാണം കഴിഞ്ഞത്..

ഇപ്പോൾ എന്റെ പുതിയ ഷോപ്പിന്റെ ഇന്റീരിയർ അവളെ ആണ് ഏൽപ്പിച്ചത്…

കുറച്ചു കാര്യങ്ങൾ ഡിസ്‌കസ് ചെയ്യുമ്പോൾ ആണ് കുറച്ചു അപ്പുറത്തെ ടേബിളിൽ ഇരിക്കുന്ന മൂന്ന് പെൺകുട്ടികളിൽ എന്റെ ഓപ്പോസിറ് ഇരിക്കുന്ന ഒരു പെൺകുട്ടിയെ ഞാൻ കണ്ടത്.

155 Comments

  1. Nannayittund…

  2. ᵗᵒˣⁱᶜɢʀᴇᴇɴ?

    ഒരുപാടൊരുപാട് ഇഷ്ടമായി❤️.

  3. ?✨N! gHTL?vER✨?

    Mass… Heavy feelings.. ???
    ?ashaane.. Kettippidich oru ???❤

  4. അഗ്നി അവൾ തന്നെയാണ് ഈ കഥയുടെ ജീവാശം.
    ഇവിടെ അഭിപ്രായം പറയാൻ ഞാൻ ആളല്ലേ എംകെ, ഒരുപാട് പറയണമെന്നുണ്ട് ഒന്നും കിട്ടുന്നില്ല ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  5. ഇതിന് ചേർന്ന പേര് അഗ്നി എന്ന് തന്നെ അല്ലെ.. അതാണ് മാറ്റിയത്.

  6. പേര് മാറ്റിയ?

  7. എം.കെ പേര് എന്താ അഗ്നി എന്ന് ആക്കിയത്…

    1. ചേച്ചി പെണ്ണ് ബാക്കി എപ്പോഴാ വരാ bro

Comments are closed.