അഗ്നി [മാലാഖയുടെ കാമുകൻ] 2206

അങ്ങനെ ആ ദിവസം വലിയ ആഘോഷത്തോടെ തന്നെ നടന്നു..
എല്ലാവരെയും സാക്ഷിആക്കി, അഗ്നിയെ സാക്ഷി ആക്കി ഞാൻ അഗ്നിയുടെ കഴുത്തിൽ മിന്നു കെട്ടി.

അവൾക്ക് സിന്ദൂരം വച്ച് അവളെയും കൊണ്ട് മണ്ഡപം ചുറ്റിയപ്പോൾ സംതൃപ്തി ആയിരുന്നു..

അവിടെ നിന്നും നേരെ വീട്ടിലേക്ക്.. അവൾ അമ്മ കൊടുത്ത നിലവിളക്കും പിടിച്ചു അകത്തു കയറി.. ഞാൻ റൂമിലേക്കും ചെന്നു..

 

****

റിസെപ്ഷനും കഴിഞ്ഞു വീട്ടിലേക്ക് വന്നപ്പോൾ ആരു ഇവളെ കെട്ടിപിടിച്ചു അലറി കരഞ്ഞു..

ട്വിൻസ് ആയതു കൊണ്ട് പിരിയാൻ ബുദ്ധിമുട്ട് ആണെന്ന് എനിക്കും അറിയാം..
പക്ഷെ എനിക്ക് അവളുടെ കരച്ചിൽ കണ്ടപ്പോൾ സന്തോഷം ആണ് തോന്നിയത്.

അഗ്നിയുടെയും അവസ്ഥയും മോശം അല്ലായിരുന്നു.. അവൾ കരഞ്ഞു തല എന്റെ തോളിൽ വച്ചപ്പോൾ ഞാൻ അവളെ ചേർത്ത് പിടിച്ചു..

***

ഞാൻ റൂമിൽ ചെല്ലുമ്പോൾ അവൾ ക്രീം കളർ സാരി ഉടുത്ത്‌ മുല്ലപ്പൂവ് ഒക്കെ വച്ച് സുന്ദരി ആയി ഇരിക്കുന്നുണ്ടായിരുന്നു..

എന്നെ കണ്ടതും ഒരു കൊച്ചു പുഞ്ചിരിയോടെ അവൾ എണീറ്റ് നിന്നു തല താഴ്ത്തി..

ഈ പെണ്ണിന്റെ നാണം ഇനിയും പോയില്ലേ? കതകിൽ മുട്ട് കേട്ടപ്പോൾ ഞാൻ തുറന്നു..

“പതിവ് മുടക്കേണ്ട…”

ചേച്ചി ഒരു ഗ്ലാസ് പാൽ എനിക്ക് തന്നു എന്നെ നോക്കി ചിരിച്ച ശേഷം പോയി.. ഞാൻ വീണ്ടും കതക് അടച്ചു അവളുടെ അടുത്തേക്ക് ചെന്നു..

“മിന്നുസ്‌… പാല് വേണ്ടേ…?”

ഞാൻ ചോദിച്ചപ്പോൾ അവൾ തല പൊക്കി നോക്കി.. നാണം ആണ് പെണ്ണിന്..

“ഏട്ടൻ കുടിച്ചിട്ട് തന്നാൽ മതി.. അതാണ് ഭാര്യക്ക് വേണ്ടതും…”

അവൾ പറഞ്ഞപ്പോൾ ഞാൻ കുറച്ചു കുടിച്ചു ബാക്കി അവൾക്ക് കൊടുത്തു..
അവൾ അതിൽ നിന്നും കുടിച്ചു.. എന്നെ നോക്കി.. നേരിയ പുഞ്ചിരി… നല്ല വിഷമം ഉണ്ട് എന്ന് എനിക്ക് തോന്നി..

ഞാൻ ബെഡിൽ ഇരുന്നു അവളുടെ കൈ എടുത്തു എന്റെ കയ്യിൽ വച്ചു..

“വിഷമിക്കണ്ട… എപ്പോ വേണേലും അങ്ങോട്ട് പോകാം.. അവളോടും ഇങ്ങോട്ട് വരാൻ പറയണം… കേട്ടോ ?”

“മ്മ്മ്….”

“സങ്കടം ആണോ?”

“മ്‌ച്ചും….”

“സന്തോഷം?”

“മ്മ്മ്…”

“എന്താ പെണ്ണെ ഇത് ബാൻഡ് പോയ റേഡിയോ ആണോ?”

എന്റെ ചോദ്യം കേട്ടപ്പോൾ അവൾ ചിരിച്ചു… തല എന്റെ തോളിൽ വച്ചു.

എന്റെ ഫോൺ അടിച്ചു. ഏതോ നമ്പർ.. ഞാൻ ഫോൺ എടുത്തു നോക്കി..

“ഹലോ?”

“എന്റെ പെങ്ങളെ എന്തെങ്കിലും ചെയ്താൽ കൊല്ലും ഞാൻ….”

ഒരു പെണ്ണിന്റെ മുരൾച്ച..

155 Comments

  1. Nannayittund…

  2. ᵗᵒˣⁱᶜɢʀᴇᴇɴ?

    ഒരുപാടൊരുപാട് ഇഷ്ടമായി❤️.

  3. ?✨N! gHTL?vER✨?

    Mass… Heavy feelings.. ???
    ?ashaane.. Kettippidich oru ???❤

  4. അഗ്നി അവൾ തന്നെയാണ് ഈ കഥയുടെ ജീവാശം.
    ഇവിടെ അഭിപ്രായം പറയാൻ ഞാൻ ആളല്ലേ എംകെ, ഒരുപാട് പറയണമെന്നുണ്ട് ഒന്നും കിട്ടുന്നില്ല ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  5. ഇതിന് ചേർന്ന പേര് അഗ്നി എന്ന് തന്നെ അല്ലെ.. അതാണ് മാറ്റിയത്.

  6. പേര് മാറ്റിയ?

  7. എം.കെ പേര് എന്താ അഗ്നി എന്ന് ആക്കിയത്…

    1. ചേച്ചി പെണ്ണ് ബാക്കി എപ്പോഴാ വരാ bro

Comments are closed.