“എങ്ങോട്ടാ മോനു?”
അമ്മ ചോദിച്ചു… ഞാൻ ഒന്ന് നിന്നു.
“അമ്മെ ഞാൻ ഒരു തീരുമാനം എടുത്തിട്ടുണ്ട്.. അതിൽ നിന്നും മാറാൻ പറയരുത്.. എന്നോട് സ്നേഹം ഉണ്ടെങ്കിൽ…”
ഞാൻ അതും പറഞ്ഞു ജനാലയുടെ അടുത്തുള്ള റൂമിൽ ഒന്ന് മുട്ടിയ ശേഷം കതകു തുറന്നു..
അവൾ ബെഡിൽ കുനിഞ്ഞു ഇരുന്നു കരയുകയായിരുന്നു.. എന്നെ കണ്ടതും അവൾ ചാടി എണീറ്റ് മുഖം തുടച്ചു..
“പോയില്ലേ? എന്താ?”
അവൾ ആകാംഷയോടെ ചോദിച്ചു.. അപ്പോൾ ഞാൻ അമ്മയെ കൈ പിടിച്ചു അകത്തു കയറ്റി.. ചേച്ചിയും വന്നു..
“ഇത് എന്റെ അമ്മ, ഇത് ചേച്ചി.. അതായത് നിന്റെ ഭാവി അമ്മായി അമ്മയും നാത്തൂനും… “
ഇത് കേട്ടപ്പോൾ അവൾ ഞെട്ടി.. എന്നാൽ അമ്മ ഉടനെ ചെന്ന് അവളെ ചേർത്ത് പിടിച്ചു..
ചേച്ചിയും കാര്യങ്ങൾ ഒക്കെ മനസിലാക്കി അവളുടെ അടുത്ത് ചെന്നു…
“അമ്മെ.. പക്ഷെ എന്റെ മുഖത്തെ പാട്….? എന്നെ ആർക്കും ഇഷ്ടമാകില്ല…ഭാഗ്യകേട് ആണ് ഞാൻ…
അവൾ അത് പറഞ്ഞു മുഖം കുനിച്ചു..
“നിന്നെ കെട്ടാൻ പോകുന്നവനും, അവന്റെ അമ്മയ്ക്കും പെങ്ങൾക്കും പിന്നെ അവന്റെ അപ്പനും ഇഷ്ടപെട്ടാൽ പോരെ? അത് മതി എങ്കിൽ..എന്റെ മകൾ ആകാൻ സ്വാഗതം….പിന്നെ ഭാഗ്യം ഒക്കെ ദൈവം ആണ് തീരുമാനിക്കുന്നത്…”
അമ്മയുടെ ഡയലോഗ് കേട്ടപ്പോൾ ഞാൻ അഭിമാനം കൊണ്ട് നിവർന്നു നിന്നു.. അവൾ മുഖം പൊത്തി പൊട്ടി കരഞ്ഞു….
“ഞങ്ങൾക്ക് ഇവളെ മതി.. “
അവളെ താഴേക്ക് കൊണ്ടുവന്നു അവളുടെ അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ അവർ അത്ഭുതത്തോടെ എണീറ്റ് നിന്നു..
“ശരിക്കും ആലോചിച്ചിട്ടാണോ? എന്റെ മോളെ വിഷമിപ്പിക്കരുത്..
അവളുടെ അച്ഛൻ ചോദിച്ചു.. അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞിരുന്നു..
“ഇനി ആലോചിക്കാൻ ഒന്നും ഇല്ല.. ബാക്കി കാര്യങ്ങൾ ആലോചിച്ചാൽ മതി…”
ഞാൻ ഉടനെ പറഞ്ഞു… അവൾ എന്നെ കലങ്ങിയ കണ്ണുകൾ കൊണ്ട് ഒന്ന് നോക്കി.
ഞങ്ങൾ ഒന്ന് കൂടി മാറി നിന്ന് സംസാരിച്ചു..
“എന്നെ ശരിക്കും ഇഷ്ടപ്പെട്ടോ?”
ഞാൻ അവളോട് ചോദിച്ചു..
“ആ ചോദ്യം ഞാൻ അല്ലെ ചോദിക്കേണ്ടത്?”
Nannayittund…
ഒരുപാടൊരുപാട് ഇഷ്ടമായി❤️.
??
Super ?
Mass… Heavy feelings.. ???
?ashaane.. Kettippidich oru ???❤
അഗ്നി അവൾ തന്നെയാണ് ഈ കഥയുടെ ജീവാശം.
ഇവിടെ അഭിപ്രായം പറയാൻ ഞാൻ ആളല്ലേ എംകെ, ഒരുപാട് പറയണമെന്നുണ്ട് ഒന്നും കിട്ടുന്നില്ല ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
ഇതിന് ചേർന്ന പേര് അഗ്നി എന്ന് തന്നെ അല്ലെ.. അതാണ് മാറ്റിയത്.
പേര് മാറ്റിയ?
എം.കെ പേര് എന്താ അഗ്നി എന്ന് ആക്കിയത്…
ചേച്ചി പെണ്ണ് ബാക്കി എപ്പോഴാ വരാ bro