❤ വൈശാലി ❤ [VECTOR] 237

അവസാനം രണ്ടും കൂടെ തോളിൽ കയ്യിട്ട് പുറത്തേക്ക് ഇറങ്ങിയതും ക്ഷേത്രപരിസരത്ത് ഉള്ള ഒരു കൊച്ച് കടയിൽ ആണ് ശ്രീയും വൈശുവും…

 

“എന്നാൽ നീ ചെല്ലെടാ… ഇനിയിപ്പോ നാട്ടുകാരെ കൊണ്ട് അതും ഇതും പറയിപ്പിക്കണ്ടാ… ഞാൻ വീട്ടിൽ പറയുന്നുണ്ട് നിങ്ങളെ കാര്യം…. വൈകാതെ നമുക്ക് കല്യാണം നടത്താം..” സിദ്ധുവിന്റെ തോളിൽ തട്ടി കൊണ്ട് ഹരി പറഞ്ഞതും മുന്നോട്ട് ആഞ്ഞ് അവനെ ഇറുകെ പുണർന്നു അവൻ …. അതിൽ ഉണ്ടായിരുന്നു അവന് ഹരിയോട് ഉള്ള നന്ദിയും കടപ്പാടും എല്ലാം…!!

 

“മ്മ് എന്താ രണ്ടിനും ഇവിടെ പണി..?? ”

 

“ഞങ്ങൾ ചുമ്മാ കയറിയതാ ഏട്ടാ… അല്ലാ സിദ്ധു പോയോ..? ” പുറത്തേക്ക് എത്തി നോക്കി കൊണ്ട് ശ്രീ ചോദിച്ചതും ഹരി അവളെ കണ്ണുരുട്ടി പേടിപ്പിച്ചു… ഒന്ന് ഇളിച്ച് കാണിച്ച് കൊണ്ട് അവൾ ഓരോന്നും നോക്കാൻ തുടങ്ങി…

കടയിൽ നിരത്തി വെച്ചിരിക്കുന്ന കാപ്പി കുപ്പിവളകളിൽ ആയിരുന്നു വൈശുവിന്റെ കണ്ണ്.. അവയിൽ ഒന്ന് തലോടി കൊണ്ടവൾ ബാക്കി ഉള്ളത് നോക്കാൻ തുടങ്ങിയതും വയറിൽ ഹരി ഒന്ന് പിച്ചി.. കണ്ണ് കൂർപ്പിച്ച് അവൾ അവനെ നോക്കിയതും മീശ പിരിച്ച് സൈറ്റ് അടിച്ച് കൊടുത്തു അവൻ..!!!

 

“കള്ളക്കണ്ണൻ… !!!”കുറുമ്പോടെ അവൾ അവനെ നോക്കി പിറുപിറുത്തതും ചുറ്റും ഒന്ന് കണ്ണോടിച്ച് കൊണ്ട് ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ട് അവൻ അവളുടെ മൂക്കുത്തിയിൽ ചുണ്ടമർത്തി… ഞെട്ടി കൊണ്ട് കണ്ണും വിടർത്തി വൈശു അവനെ നോക്കിയതും വീണ്ടും സൈറ്റ് അടിച്ച് കൊടുത്തു അവൻ…

 

ചുറ്റും ഒന്ന് നോക്കി കൊണ്ടവൾ ആരും തങ്ങളെ നോക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി…പിന്നെ അവനെ ദേഷ്യത്തോടെ ഒന്ന് കൂർപ്പിച്ച നോക്കി മുഖം തിരിച്ച് അവിടെയുള്ള ഓരോന്നിലും ശ്രദ്ധ തിരിച്ചു…

 

ചിരിയോടെ അവൻ അവളെ നോക്കി കൊണ്ട് ഒരു ജോഡി കുപ്പിവളകൾ കയ്യിൽ എടുത്ത് അവളുടെ തൂവെള്ള കയ്യിൽ ഇട്ട് കൊടുത്തു… വല്ലാത്ത ചേലായിരുന്നു ആ പെണ്ണിന്റെ കയ്യ് കാണാൻ… അവിടെ അവന്റെ കൈകൾ മുദ്ര ചാർത്തിയതും നാണത്താൽ അവളുടെ മിഴികൾ ഭൂമിയിൽ ദൃഷ്‌ടി പായിച്ചു…

 

“ഓഹ് ന്റെ ദൈവമേ ഞാൻ ഒന്ന് മാറി നിന്നപ്പോഴേക്കും രണ്ടും കൂടെ പരിസരം മറന്ന് റൊമാന്സിക്കാൻ തുടങ്ങി… ഇതിനൊക്കെ അല്ലേ ഏട്ടാ ഫുട്ബോൾ ഗ്രൗണ്ട് പോലോത്ത ഒരു മുറി നിങ്ങൾക്ക് തന്നത്… ഐശ്ശ് മോശം മോശം ഞാൻ ഇതൊക്കെ കണ്ട് എവിടെ എത്തുമോ എന്തോ?? ” അങ്ങോട്ട് വന്ന ശ്രീ രണ്ടുപേരെയും കളിയാക്കി കൊണ്ട് പറഞ്ഞതും വൈശു ഒരു ഇളി പാസാക്കി കൊണ്ട് തിരിഞ്ഞ് നടന്നു…

 

“ഡി കുട്ടിതേവാങ്കെ നിന്നെ ഞാൻ… പാഷണത്തിലെ കൃമി… നടക്ക് അങ്ങോട്ട് കുരിപ്പേ…!!” ദേഷ്യത്തിൽ അവൻ പറഞ്ഞതും അവനെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് ശ്രീ വൈശുവിന്റെ അടുത്തേക്ക് ഓടി… അവർക്ക് പിറകെ കടയിൽ പൈസ കൊടുത്ത് ഹരിയും നടന്നു…

 

42 Comments

  1. Sneham ennum oru keezhadangalaanu…. eth evde etta bro kum ezhuthiya aalkkum …. a big thanks?✌️

    1. ????????????????????????❤❤❤❤❤❤❤?????

  2. ❤️❤️❤️❤️❤️❤️❤️❤️

    1. ??????????????????????????

  3. . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    . .
    .

    1. തെറി വിളിച്ചതാണോ

      1. ഏയ് പറയാൻ വാക്കുകൾ ഇല്ല എന്നായിരിക്കും

        1. ആയിരുന്ന മതിയായിരുന്നു

  4. Pettan theerthu. 2 part aayi complete cheythal mathiyayirnnu.

    1. മച്ചാനെ ഇത് എന്റെ കഥ അല്ല
      അടിച്ചുമാറ്റുമ്പോൾ പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ പറ്റില്ലാലോ

  5. ഈ “മഞ്ഞ് പെണ്ണ്” ഈ സൈറ്റ് സന്ദർശിക്കാറുണ്ട് എങ്കിൽ കമൻ്റിൽ വന്ന് പറയണം.. കഥ അടിപൊളി ആയിട്ടുണ്ട്..

    പിന്നെ vector മച്ചാനെ ഇനിയും ഇതുപോലെ കിടിലൻ കഥ കിട്ടിയാൽ അടിച്ചു മാറ്റാൻ നിക്കതെ ചോതിച്ച് എടുക്കാൻ ശ്രേമിച്ചുടെ…

    ചൊതിച്ചിട്ട് കിട്ടിയില്ലേൽ എടുതോട്ടാ..??

    ഇനിയും ഇതുപോലെ നല്ല കഥകൾ കിട്ടിയാൽ ഇവിടെ കൊണ്ട് വന്നു ഇടണേ..??

    ♥️♥️♥️♥️♥️

    1. സാധർശിക്കാതെ ഇരിക്കട്ടെ…….????
      പിന്നെ മച്ചാനെ ഇത് അടിച്ചുമാറ്റിയതല്ല എഴുത്തുകാരന്റെ പേര് നൽകിയിട്ടുണ്ട്…. പിന്നെ ചോദിച്ചില്ല എന്നത് ശരിയാ..
      ഈ കഥയ്ക്ക് കിട്ടുന്ന റെസ്പോൺസ് അനുസരിച്ചായിരിക്കും അടുത്ത് ഇടാൻ

      1. അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ല… ഒരു രസത്തിന് പറഞ്ഞെന്നെ ഉള്ളൂ…

        കഥ കൃത്തിൻ്റെ പേര് ഞാനും കണ്ട് അത് തന്നെ അല്ലെ ഞാൻ എടുത്തു എഴുതിയതും….

        ഇനിയും ഇടണം…
        പിന്നെ ചൊതിച്ചിട്ടു എടുത്താൽ അതൊരു സന്തോഷം ആണ് അല്ലേൽ ഒരു കുത്തൽ അകത്തു കിടക്കും.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ….

      2. സന്ദർശിച്ചാലും കുഴപ്പം ഇല്ല ബ്രോ എല്ലാം പറഞ്ഞിട്ട് തന്നെ ആണല്ലോ കഥ ഇട്ടിരിക്കുന്നത് സോ തെറ്റിദ്ധരിക്കുകയോ പ്രശ്നം ഉണ്ടാക്കുകയോ ഇല്ലയിരിക്കും….

        1. പപ്പൻ തങ്ങളോട് ആയിട്ട് പറഞ്ഞതല്ല
          പപ്പൻ തമാശയ്ക്ക് പറഞ്ഞതായിരിക്കും ബട്ട്‌ എല്ലാവരും അങ്ങനെ അല്ലലോ
          ഇപ്പൊത്തന്നെ ആ എഴുത്തുകാരിയുടെ ആരാധകൻ കണ്ടാൽ ഞാൻ ചെയ്തത് ശരിയല്ല…. അതുകൊണ്ട് പറഞ്ഞതാണ് ❤❤❤❤❤❤

          1. അതൊന്നും സീനില്ല ബ്രോ എല്ല ക്രെഡിറ്റും കൊടുത്താലോ അപ്പോ seenillallo

      3. Beautiful ❤️❤️❤️

    2. മഞ്ഞ് പെണ്ണ് its ok എന്ന് റിപ്ലൈ തന്നു
      അതുകൊണ്ട് ഇനി പേടിക്കണ്ട???

      1. ????????✌?✌?✌?✌?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ???????????
    ???????????
    ???????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ?❤???❤????❤??❤?❤??❤????❤?????❤???❤??❤??❤?????❤??❤??❤?❤??❤??❤??❤?????

  7. ഇത്രയും നല്ലൊരു കഥ അടിച്ചുമാറ്റി ഇവിടെ പോസ്റ്റ് ചെയ്ത അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  8. ❤❤??❤?❤???❤?❤❤❤❤????❤❤??

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  9. ❤❤❤❤❤❤❤❤❤❤❤

  10. നല്ല എഴുത്ത്, ചിലപ്പോഴൊക്കെ മനസ്സിൽ നൊമ്പരമുണർത്തി, ആശംസകൾ…

    1. എന്നെ കളിയാക്കിയത് അല്ലലോ ???

  11. ❤️❤️

    1. ❤❤❤❤❤❤❤❤❤❤

  12. കറുപ്പിനെ പ്രണയിച്ചവൻ

    ❤️?❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    2. ????????????????????????????????

  13. ശങ്കരഭക്തൻ

    ❤️

    1. ❤❤❤❤❤❤

    2. മഞ്ഞ് പെണ്ണ് എനിക്ക് പെർമിഷൻ തന്നു

  14. രാഹുൽ പിവി

    ❤️

    1. ❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.