Oppam by Arun Karthik അതിരാവിലെ ബ്രഹ്മമുഹൂർത്തത്തിൽ നിദ്ര വിട്ടുണരുമ്പോൾ എന്റെ മനസ്സിൽ നിറയെ സന്തോഷമായിരുന്നു. നാലു വർഷമായി സ്വപ്നം കണ്ട സർക്കാർ ജോലിയ്ക്കു ജോയിൻ ചെയ്യേണ്ട ദിവസമാണ് ഇന്ന്.. ഉള്ളിലെ സന്തോഷം അലതല്ലുന്നതു കൊണ്ടാവാം കുളിക്കാനായി തലയിലേക്ക് വെള്ളം കോരിയൊഴിക്കുമ്പോഴും ആ വൃശ്ചികത്തിലെ തണുപ്പ് എനിക്ക് അനുഭവപ്പെടാതെ പോയത്.. കുളി കഴിഞ്ഞു വന്നു ഈശ്വരനെ സ്മരിച്ചപ്പോഴേക്കും അമ്മ ചായയുമായി അരികിൽ വന്നു നില്പുണ്ടായിരുന്നു. അമ്മയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങിയപ്പോൾ ഞാൻ കൂടെ വരണോ നിന്റെയൊപ്പം എന്ന് […]
Tag: Malayalam Short stories
മറവിഭാരം 20
Maravibharam by ജിതേഷ് തിരക്കുള്ള റെയിൽവേ സ്റ്റേഷനിലെ ബെഞ്ചിൽ അഖിൽ ഇരുന്നു….. വിമല തിരിഞ്ഞു നടക്കുന്നത് അവൻ ശ്രദ്ധിച്ചില്ല…. അവൾ ഒരു ഉറച്ച തീരുമാനം ഇന്ന് എടുത്തു….. എന്തിനും കാരണങ്ങൾ തിരയുന്ന മനുഷ്യന്റെ വാസനകൾ…. ഇന്ന് അഖിൽ സമാധാനത്തോടെ തിരിച്ചു പോകും….. അമാനുഷികൻ എന്നൊരു പേരൊന്നും അവന് യോജിക്കുന്നില്ല…. പക്ഷെ അവനൊരു കാരണമാണ്….. ഒരു തികഞ്ഞ ഉത്തരം…. കുറെ മാസങ്ങൾക്ക് മുൻപുള്ള ഒരു അനുസ്മരണ സമ്മേളനം…. അവിടെ വെച്ചായിരുന്നു തികച്ചും യാദൃശ്ചികമായ അവരുടെ കണ്ടുമുട്ടൽ….. അവിടുന്ന് ഇറങ്ങുമ്പോൾ […]
മധുര നൊമ്പരങ്ങള്‍ 38
Madhura Nombarangal by Shikha S Dharan ഞാനീ ജീവിതം അവസാനിപ്പിക്കുകയാണ്.. ജീവനെക്കാളേറെ സ്നേഹിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്.. ഇന്ന് ചേട്ടന്‍ പറഞ്ഞല്ലോ എന്നെ കെട്ടിയത്കൊണ്ട് സന്തോഷമൊക്കെയും പോയീന്ന്.. ഇനിയും ഒരു ശല്യമാകാന്‍ ഞാനില്ല… എന്ന് ഗീതു രാവിലെ ഉറക്കമുണര്‍ന്ന പാടെ മേശമേല്‍ ചായ യ്ക്ക് വേണ്ടി പരതിയപ്പോള്‍ കയ്യില്‍ കിട്ടിയത് അവളുടെ ആത്മഹത്യാ കുറിപ്പാണ്… അതോടെ ഇന്നലത്തെ കെട്ട് ഇറങ്ങി.. ബോധമില്ലാതെ വന്ന് കയറിയത് കൊണ്ട് ഇന്നലത്തെ കാര്യങ്ങളൊന്നും ഓര്‍മയില്‍ ഇല്ല.. എന്നാലും കിട്ടിയ കത്തും […]
മുഖംമൂടികള്‍ 22
കള്ളൻ 65
Kallan by Viswan Kottayi “എനിക്ക് പോലീസ്കാരനാവണം…. ” “വലുതാകുബോൾ നിങ്ങൾക്ക് ആരാവണം.? ” എന്ന ടീച്ചറിന്റെ ചോദ്യത്തിന് മൂട് കീറാറായാ ട്രൗസറും അവിടവിടെ നൂലെണീറ്റ ഷർട്ടിൽ മുകളിൽ നിന്നും രണ്ടാമത്തെ ബട്ടൺസ് പൊട്ടിയ ഭാഗത്തു കുത്തിയ അമ്മയുടെ താലി ചരടിൽ കോർത്തിട്ടിരുന്ന തുരുമ്പ് വീണ സൂചിപിന്നിൽ പിടിച്ചു എണീറ്റു പറഞ്ഞപ്പോൾ ക്‌ളാസ്സിലെ സകല കുട്ടികളുടെയും കണ്ണ് എന്റെ മേലെ പതിക്കുന്നത് കണ്ടപ്പോൾ ഞാനൊരു പോലീസുകാരൻ ആയ പ്രതീതി ആയിരുന്നു…. എനിക്ക് ഡോക്ടർ, എനിക്ക് ടീച്ചർ, എനിക്ക് […]
വൃന്ദാവനം 15
Vrindavanam by Jayaraj Parappanangadi സബിതാമേഢത്തിന്റെ എഴുത്തുകളോടുള്ള പ്രിയം കാരണം ഞാൻ തന്നെയാണവരോട് സൗഹൃദം ചോദിച്ചു വാങ്ങിയത്…. വാക്കുകളില്‍ സംസ്കാരത്തനിമയും സഹോദര്യവും നിലനിർത്തിയ അവരുടെ കവിതകളും ലേഖനങ്ങളും വായനക്കാർ സഹൃദയം സ്വീകരിച്ചിരുന്നു. ചാറ്റിങ്ങിനോടെനിയ്ക്ക് താൽപ്പര്യമില്ലെന്നും പറ്റുമ്പോള്‍ വിളിയ്ക്കണമെന്നും പറഞ്ഞൊരു സന്ദേശമയച്ചപ്പോൾ ആ നിമിഷം തന്നെ അവരെന്നെ വിളിയ്ക്കുകയുണ്ടായി… പിന്നെ എന്റെ കഥകളും അവരുടെ കവിതകളും തമ്മിലായി ചർച്ച… ബിസിനസ് മേനായ ഭർത്താവും അഞ്ചിൽപഠിയ്ക്കുന്നൊരു മകനുമായിരുന്നു അവരുടെ കുടുംബം… ഏതാണ്ടൊരേക്കറോളം തോന്നിയ്ക്കുന്ന സ്ഥലത്ത് അപ്പെക്സിന്റെ പരസ്യത്തിലെ വർണ്ണമണിമാളിക കണക്കേയുള്ള […]
പെരുവഴി 22
Peruvazhi by Jithesh കാറിന്റെ സ്റ്റിയറിങ്ങിൽ രണ്ടും കയ്യും വെച്ചു രവി മുന്നിലേക്ക് നോക്കി…. വഴി രണ്ടായി വിജനമായി നീണ്ടുപോകുന്നു…. ഇരുവശത്തും പച്ച വിരിച്ച പാടങ്ങൾ…. വശങ്ങളിൽ വല്ല സൂചനബോർഡുകളും ഉണ്ടൊ എന്ന് നോക്കി…. ” ഇവനൊക്കെ എന്തെന്കികും ഒന്നെഴുതി വെച്ചൂടെ… മനുഷ്യനെ തെറ്റിക്കാൻ…. ഇവിടെ കുറെ റോഡുകൾ അവ പിന്നെയും വളഞ്ഞു തിരിഞ്ഞു പോകുന്നു…. എന്നാ വഴി ചോദിക്കാൻ ഏതെങ്കിലും ഒരുത്തനെ പോലും കാണുന്നുമില്ല… എന്നാലോ കുറെ കൃഷിയുണ്ട്… അതുകൊണ്ട് പോലും ഇവിടെങ്ങും ഒരുത്തനെ പോലും […]
കെട്ട്യോൻ ഇസ്തം 50
Kettiyon Istam by Bindhya Vinu സൺഡേ ബിരിയാണി ചീറ്റിപ്പോയ സങ്കടത്തിലിരിക്കുമ്പോഴാണ് ഇച്ചായന്റെ വക ആശ്വസിപ്പിക്കൽ “പൊന്നുവേ..പോട്ടെടീ..ഇതിപ്പം മൂന്നാമത്തെ തവണയല്ലേ ആയിട്ടുള്ളൂ.നമുക്ക് അട്ത്ത തവണ ശര്യാക്കാം” “ദേ ഇച്ചായാ നിങ്ങളാ വണ്ടി കഴുകുന്നുണ്ടല് അത് ചെയ്യ്.വെറ്തെ എന്റെ മെക്കിട്ട് കേറണ്ട .ആ അരി കൊള്ളൂല്ലാർന്ന്.കടക്കാരൻ പറ്റിച്ചതാ.അല്ലേലും ഇച്ചന് ന്നോട് സ്നേഹമില്ല” “അതേടീ സ്നേഹം ഇല്ല.അതോണ്ടാണല്ലോ ബിരിയാണീന്ന് പേരും വച്ച് നീ വിളമ്പിത്തന്നത് ഞാൻ കഴിച്ചത്. ..നന്ദി വേണോടീ നന്ദി”. സങ്കടപ്പെട്ടിരിക്കുന്ന എന്നെയൊന്ന് സമാധാനിപ്പിക്കാൻ ഇങ്ങേർക്ക് തോന്നുന്നില്ലല്ലോ എന്റെ […]
ഒരപ്പൂപ്പൻ താടിയുടെ യാത്ര 22
Oru Appoppan Thadiyude Yathra by Saritha Sunil ശിവക്ഷേത്രത്തിൻെറ ചുറ്റുമതിലിനു പുറത്തെ എരിക്കിൻ ചെടിയിലെ കായയിൽ നിന്നും പൊട്ടിവീണ അപ്പൂപ്പൻതാടിയാണു ഞാൻ.ഇങ്ങനെ ഭാരമില്ലാതെ, കാറ്റിനെ പ്രണയിച്ച് പറന്നു നടക്കുന്നതിലെ രസമൊന്നു വേറെതന്നെയാണ്.എത്ര പറന്നു നടന്നാലും ചുറ്റുമുള്ള ഓരോരുത്തരേയും പോലെ ഈ ഭൂമിയിൽ എനിയ്ക്കുമൊരു കടമയുണ്ടല്ലോ ചെയ്തു തീർക്കാൻ.അതിലേയ്ക്കുള്ള യാത്രയിൽ ഞാൻ കണ്ട കാഴ്ചകൾ നിങ്ങളോടും പങ്കുവയ്ക്കാം.മനസ്സിലെ ചിന്തകളും ആകുലതകളും മാറ്റിവച്ച് എന്നോടൊപ്പം പോന്നോളൂ അല്പനേരം.ചുറ്റിനും നടക്കുന്ന ചില നല്ലതും ചീത്തയുമായ കാര്യങ്ങൾ കണ്ടു മടങ്ങാം. അമ്മയോടൊപ്പം […]
ഉത്തര 59
Uthara by Rajitha Jayan പാലക്കാടൻ ചൂടുകാറ്റിന്റ്റെ നേർത്ത മുരളിച്ചകൾ വീശിയോതുന്ന, രാത്രിയുടെ അന്ത്യ യാമങ്ങളിൽ കയ്യിലൊരു ചൂട്ടുകറ്റയുമായ് വയൽവരമ്പിലൂടെ കൊച്ചമ്പ്രാന് പുറക്കിലായ് തീണ്ടാപാടകലെ കണ്ണീരൊലിപ്പിച്ച് നടക്കുമ്പോൾ ഇരവിയുടെ കയ്യിലെ കൂടയിലെ വിഷസർപ്പം അതിന്റെ പത്തിയിലെ വിഷംമനുഷ്യനിൽ ചീറ്റി കയറ്റിയ ക്ഷീണത്തിൽ മയങ്ങുകയായിരുന്നു ടാ ചെറുമാ … ഞാൻ പറഞ്ഞതെല്ലാം നിനക്ക് ഓർമ്മയില്ല്യേ…..? നീയൊന്നും കണ്ടിട്ടും ,കേട്ടിട്ടും ചെയ്തിട്ടുമില്ല… മനസ്സിലായല്ലോ…ല്ലേ…..? ഉവ്വമ്പ്രാ… ഏനൊന്നും കണ്ടിട്ടില്ല.!! ഏനൊന്നും അറിയേം ഇല്ല. ..!! ആ…അങ്ങനാണേൽ നെനക്കും നെന്റ്റെ ചെറുമ്മിയ്ക്കും നല്ലത്. […]
ദി ലെഫ്റ്റ് ഐ 24
The Left Eye by Ebin Mathew ഇടതു കണ്ണിലൂടെയാണ് അവളന്നും ആ കാഴ്ച കണ്ടത് . ഓടി തുടങ്ങിയ ട്രെയിനില്‍ കയറാന്‍ അയാളെ പോലെ ഒരാള്‍ ശ്രമിക്കുന്നു . നെഞ്ചിടിപ്പ് ഒരല്പ നേരം നിലച്ചതാണ് . പക്ഷെ ഒരു അഭ്യാസിയെ പോലെ അയാള്‍ ട്രെയിനിന്റെ വേഗതക്കൊപ്പം ഒരേ രീതിയില്‍ ഓടുകയും തികഞ്ഞ മെയ് വഴക്കത്തോടെ ആദ്യം വാതിലിലെ കമ്പികളില്‍ കൈ മുറുക്കി പിടിച്ചതിനു ശേഷം വളരെ കൃത്യമായി ട്രെയിനിന്റെ ഉള്ളിലേക്ക് ചാടി കയറുകയും ചെയ്തു . […]
ഇന്നത്തെ വിശേഷം 45
Ennathe Vishesam by Bibin Mohan ഇന്ന് എന്താ വിശേഷം എന്ന അവളുടെ ചോദ്യം…അല്ലെങ്കിൽ….മുറിയിൽ നിറഞ്ഞു നിന്ന മൂത്രത്തിന്റെ മണം… ഇതിൽ രണ്ടിൽ ഒന്നാണ് ആണ് ഇപ്പൊ പലപ്പോളും ഉറക്കത്തിൽ നിന്നും ഉണർത്തുന്നത്…. അറിയാതെ വീണു പോകുന്ന പകൽ ഉറക്കങ്ങളിൽ ആയാലും കഷ്ടപ്പെട്ടു കണ്ടെത്തുന്ന രാത്രി ഉറക്കങ്ങളിൽ ആയാലും മൂത്രം പോകുന്നത് അറിയതായിട്ട് ഇപ്പൊ 2 ആണോ 3 ആണോ വർഷം ? അറിയില്ല… തളർന്നു വീണ ദിവസങ്ങളിൽ എന്നു മുതലോ ഞാൻ ഞാൻ പോലും അറിയാതെ […]
മഞ്ഞുരുകുന്ന കാലം 38
Manjurukum Kalam by Sheriff Ibrahim അയാളുടെ ആദ്യത്തെ വിദേശ യാത്ര. തന്റെ ഉപ്പയെ കൊന്ന ഘാതകനെ കാണുക, കഴിയുമെങ്കിൽ ജയിലിൽ കിടക്കുന്ന ആ മനുഷ്യന്റെ മുഖത്ത് കാർപ്പിച്ചു തുപ്പുക, ഇതൊക്കെയാണ് അയാളുടെ യാത്രയുടെ ഉദ്ദേശ്യം. ഒരു നിസ്സാരകാര്യത്തിനാണ് ആ മനുഷ്യൻ തന്റെ ഉപ്പയെ കൊന്നത്. ആ മനുഷ്യനും ഉപ്പയും റൂമിൽ ഒന്നിച്ചായിരുന്നു താമസം. രാത്രി വളരെ വൈകി ഉപ്പ ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ ആ മനുഷ്യൻ ടീവി ശബ്ദത്തിൽ വെച്ചു. ഓഫ് ചെയ്യാൻ പല പ്രാവശ്യം ഉപ്പ പറഞ്ഞിട്ടും […]
പ്രളയം സമ്മാനിച്ച സൗഭാഗ്യം 37
Pralayam Smmanicha Sowbhagyam by Akhil Pavithran ഇന്നലെ രാത്രി ഒരുപാടു താമസിച്ചു കിടന്നു നല്ല ഉറക്കത്തിലാണ് അവനു ആ ഫോൺ വരുന്നത്. അതിൽ സമയം പത്തു ആകുന്നു. “ഹമ്മ് പറയ്…എന്താടെ ഉറങ്ങിപ്പോയി ഞാൻ… ” “എണീറ്റില്ലേ അഖിലേട്ടാ നിങ്ങൾ.. ” “എണീക്കുവാടി കൊച്ചേ..എന്താ പരുപാടി…എല്ലാവരും എന്തിയേ?? ” “ഇവിടെല്ലാം വെള്ളം പൊങ്ങി അതു കാണാൻ അണ്ണനും അച്ചാച്ചനും കൂടി പോയി, അമ്മ വെളിയിൽ ആരോടോ സംസാരിക്കുന്നു…” “വെള്ളം പൊങ്ങിയോ എവിടെ ” “ആറിലെ വെള്ളമാ ആ […]
അനന്യ 38
Ananya by Abdul Gafoor “ഹലോ…” “സുജിത് സാറല്ലേ…” “അതെ ആരാ..?” “ഞാൻ ചൈൽഡ് ലൈൻ ഓഫീസിൽ നിന്നാണ് താങ്കൾ ഇന്നു ഇവിടെ ഓഫിസിൽ വരണം…” “ഓക്കേ വരാം എന്താകാര്യം…?” “താങ്കൾക്കെതിരെ ഒരു പരാതിലഭിച്ചിട്ടുണ്ട് അതിനെ കുറിച്ച് അന്വേഷിക്കാനാ…” അയാൾ ഉത്കണ്ഠയോടെ ഫോണും പിടിച്ചു നിന്നു, “ചൈൽഡ് ലൈനിൽ എനിക്കെതിരെ പരാതിക്കാരൻ ആരായിരിക്കും..?” “ഇന്നേവരെ തന്റെ അധ്യാപന ജീവിതത്തിൽ ഒരു വിദ്യാർത്ഥിയെ പോലും പ്രഹരിക്കുകയോ ശകാരിക്കുകയോ ചെയ്തിട്ടില്ല.” “മാത്രമല്ല കഴിഞ്ഞ അധ്യാപക ദിനത്തിൽ ഒരുപാടു വിദ്യാർത്ഥികൾ തനിക്കു […]
പോരുന്നോ എന്റെകൂടെ 83
Porunno Ente Koode by Rajeesh Kannamangalam ‘വിവേക്, അങ്ങനെ അത് കഴിഞ്ഞു. കോടതി ഡൈവോഴ്സ് വിധിച്ചു’ ‘അപർണാ…’ ‘ഇല്ലടാ, എനിക്ക് വിഷമമൊന്നുമില്ല, എന്നായാലും പിരിയേണ്ടവരാണ് ഞങ്ങൾ, അത് കുറച്ച് വൈകിയെന്ന് മാത്രം. ഹരിക്ക് നല്ലൊരു ജീവിതം ഉണ്ട്, അവനെങ്കിലും ജീവിതം ജീവിച്ച് തീർക്കട്ടെ’ ‘എന്നിട്ട് ഹരി?’ ‘നാളെ പോകും കാനഡയ്ക്ക്. അങ്ങനെ അവസാനമായി ഞങ്ങൾ കൈകൊടുത്ത് പിരിഞ്ഞു’ ‘അപ്പൊ തന്റെ ഭാവി?’ ‘അത് ഞാൻതന്നെ നോക്കണം. അച്ഛന് ഞാനൊരു കച്ചവടമാണ് , അത്കൊണ്ട് അവിടെനിന്ന് അധികമൊന്നും […]
മനസമ്മതം 32
Manasammatham by Rajeesh Kannamangalam ‘ഇത് എന്റെ അവസാനത്തെ കാൾ ആണ്, ഇനി ഒരു മുന്നറിയിപ്പുണ്ടാവില്ല. ഞാൻ പറഞ്ഞത്പോലെ ചെയ്തില്ലെങ്കിൽ നിന്റെ ഫോട്ടോസ് നെറ്റിൽ നാട്ടുകാർ കാണും’ ‘നിങ്ങൾക്ക് എന്താ വേണ്ടത്? എന്നെ ദ്രോഹിച്ചത്കൊണ്ട് എന്ത് കിട്ടാനാ?’ ‘ഞാൻ പറഞ്ഞില്ലേ, പണം, എനിക്ക് ഇരുപത്തിഅയ്യായിരം രൂപ വേണം. എപ്പോ എങ്ങനെ എന്നൊക്കെ ഞാൻ പറയാം’ ‘എന്റെ കയ്യിൽ പൈസ ഇല്ല’ ‘നിന്നെപ്പറ്റി എല്ലാം എനിക്കറിയാം. അടുത്ത ആഴ്ച്ച നിന്റെ മനസമ്മതം അല്ലേ? കല്യാണത്തിനും മറ്റുമായി പൈസ മാറ്റിവച്ചിട്ടുണ്ടാകും, […]
വേശ്യയുടെ മകൾ 28
Veshyayude Makal by Praveena Krishna “ഒരു വേശ്യയുടെ മകളായി ജനിച്ചത് നിന്റെ തെറ്റല്ലല്ലോ ഋതു. നീ ജനിച്ച സാഹചര്യം അല്ല ഞാൻ നോക്കുന്നത്. നിന്റെ സ്വഭാവമാണ്. ” “അങ്ങനെയല്ല വിനോദ് നിനക്ക് ഈ സമൂഹത്തിൽ ഒരു വിലയുണ്ട് അത് എന്നെ പോലൊരു പെണ്ണിനെ ജീവിതത്തിലേക്ക് കൂട്ടി ഇല്ലാതാക്കാൻ ഉള്ളതല്ല” “നമുക്ക് സമൂഹത്തിൽ ഉള്ള വില നിശ്ചയിക്കുന്നത് നമ്മളാണ്. എന്ത് നല്ല പ്രവർത്തി ചെയ്താലും വിമർശകർ അതിനെ വിമർശിക്കും. അതുമല്ല കല്യാണം കഴിഞ്ഞു നമ്മൾ ഇവിടെ അല്ല […]
ആരോഹണം അവരോഹണം 10
Arohanam Avarohanam by Sheriff Ibrahim അന്നത്തിന്നായി തട്ടുകടയിൽ ചായക്കച്ചവടം നടത്തുകയാണ് കരീംക്ക. കരീംക്കാടെ മകൻ ലത്തീഫ് ഗൾഫിൽ നിന്നും വന്ന വാർത്ത നാട്ടിൽ കാട്ടൂതീ പോലെ പരന്നു. ഗൾഫിൽ നിന്നും വന്നത് അത്രവലിയ വാർത്തയാണോയെന്ന് നമുക്ക് തോന്നാം. പക്ഷെ സത്യത്തിൽ അതൊരു വലിയ വാർത്തയാണ്. കാരണം, വീട്ടിൽ അനുസരണക്കേട് കാട്ടിയതിന്റെ പേരിൽ പതിനെട്ട് വർഷം മുമ്പ് പന്ത്രണ്ടാം വയസ്സിൽ എങ്ങോട്ടോ പോയതാണ് ലത്തീഫ്. പിന്നെ ഇപ്പോൾ നാട്ടിൽ തിരിച്ചെത്തുന്നത്‌വരെ ലത്തീഫ് ജീവിച്ചിരിക്കുന്നുണ്ടോ എന്താണ് സംഭവിച്ചതെന്നോ ആർക്കും […]
കാലം കാത്തുവെച്ച കഥ 34
Kaalam Kathuvacha Kadha by Jisha Kizhakkethil ജോലി കഴിഞ്ഞു മുറിയിലെത്തി വെറുതെ മുഖപുസ്തകത്തിലൂടെ കണ്ണോടിച്ചപ്പോളാണ് സുഹൃത്ത് ഷെയർ ചെയ്തൊരു വാർത്ത കണ്ണിൽ പെട്ടത്… എന്റെ നാട്ടിലെ അത്ര പ്രശസ്തമൊന്നുമല്ലാത്ത ഒരു ചെറിയ തുണിക്കട തീപിടിച്ചെന്നും ആളപായമൊന്നുമില്ലെന്നും, കടയിൽ ജോലിക്കു നിന്നിരുന്ന കുട്ടിക്ക് കാര്യമായ പൊള്ളൽ ഏറ്റിറ്റുണ്ടെന്നുമായിരുന്നു വാർത്തയുടെ ഉള്ളടക്കം… സ്വാഭാവികമായും സ്വന്തം നാടായതു കൊണ്ട് അറിയാവുന്ന ആരെങ്കിലുമാണോന്നു അറിയാൻ വേണ്ടിയാണ് നാട്ടിലുള്ള കൂട്ടുകാരൻ സതീഷിനെ ഫോൺ ചെയ്ത് കാര്യം അന്വേഷിച്ചത് അവനോട് കാര്യം ചോദിച്ചപ്പോൾ അറിയാവുന്ന […]
ഒരു പ്രപ്പോസൽ അപാരത 30
Oru Proposal Aparatha by Bindhya Vinu ” കൂടെ ജീവിക്കാൻ നീയൊണ്ടേല് ഞാൻ വേറെ ലെവലാടീ.കെട്ടി കൂടെക്കൂട്ടട്ടേ നിന്നെ ഞാൻ?” പതിവ് നാട്ടാചാരങ്ങളായ റോസാപ്പൂവും ഐ ലവ് യൂ പറച്ചിലുമൊക്കെ കാറ്റിൽ പറത്തി ഇച്ചൻ പ്രണയം പറയുമ്പൊ തലയിലൊരു തേങ്ങ വീണപോലുള്ള എഫക്റ്റായിരുന്നു. ആകെ ബ്ലാങ്കായി മിഴിച്ചിരിക്കുമ്പോൾ ഇച്ചൻ വീണ്ടും ചോദിച്ചു “എന്നാ നിനക്ക് പറ്റത്തില്ലേ?അത്ര ഇഷ്ടായതോണ്ടാടീ . സൗകര്യമൊണ്ടേല് മതി. അല്ല നിനക്കിനി അങ്ങനെയൊന്നും തോന്നണില്ലേ വേണ്ട.നീ കൂടെയൊണ്ടേല് ലൈഫിച്ചിരി കൂടെ കളറാകുമെന്ന് തോന്നിയിട്ടാ” […]
ആവന്തികയുടെ പ്രണയം 20
Avantikayude Pranayam by മിനി സജി അഗസ്റ്റിൻ അവന്തിക വൃന്ദാവനത്തിന്റെ വീഥിയിടെ നടക്കുകയാണ് അവളുടെ കണ്ണുകൾ ആരേയോ തിരയുന്നുണ്ട്? ആരാണത്? അവളുടെ മനം കവർന്ന ആ സുന്ദരൻ? മറ്റാരുമല്ല എല്ലാവരേയും തന്റെ മായപുഞ്ചിരിയാൽ മയക്കിയവൻ ആ ചേലകള്ളൻ കാർവർണ്ണൻ. അവളുടെ മനസിലോ ആ കായാമ്പൂവർണ്ണന്റെ മനോഹര രൂപം മാത്രം. ആവന്തികാ….. ആരോ വിളിക്കുന്നത് പോലെ തോന്നി. അവൾ തിരിഞ്ഞു നോക്കി.ആരേയും കണ്ടില്ല. അത് അവൾക്ക് നിരാശ തോന്നി. അവൾ ചിന്തിച്ചു അത് അങ്ങനെയാണല്ലോ ഒരുത്തനേ തന്നെ നിനച്ചിരുന്നാൽ […]
മറവി 18
Maravi by Jayaraj Parappanangadi അമ്മാ….. അമ്മാാ… അമ്മാാാ….. ഇതെന്താ മോളെ ..ഇങ്ങിനെ തോണ്ടിത്തോണ്ടിവിളിയ്ക്കുന്നേ ? രാവിലെത്തുടങ്ങിയതാണല്ലോ.. ഇൗ പതിവില്ലാത്ത വിളി…. നിന്റെ പ്രശ്നമെന്താ…? സ്കൂളിലാരോടേലും വഴക്ക് കൂടിയോ ? അതോ മറ്റെന്തെങ്കിലും….? ചെറിയ കുട്ടിയൊന്നുമല്ലല്ലോ.. എട്ടിലെത്തിയതിന്റെ ഒരു പക്വതയൊക്കെ കാണിയ്ക്കണ്ടേ …? സമയം പതിനൊന്നുമണിയായില്ലേ ? മോൾക്കുറങ്ങിക്കൂടെ ? അമ്മയൊരു ഗ്രൂപ്പിന്റെ അഡ്മിനാണെന്ന കാര്യം മോള് മറക്കരുത്… എന്തെല്ലാം കാര്യങ്ങള് നോക്കണം … പോസ്റ്‌കൾക്ക് അപ്രൂവൽ കൊടുക്കണം … റിക്വസ്റ്റു് ഏഡ് ചെയ്യണം .. എല്ലാറ്റിലും […]
പ്രവാസിയുടെ പെട്ടിയുടെ മാറ്റം 22
Pravasiyude Pettiyude Mattam by Sheriff Ibrahim ‘അടുത്താഴ്ച്ച ഞാൻ നാട്ടിൽ വരുന്നുണ്ട്. എന്താണ് ഉമ്മാക്ക് കൊണ്ട് വരേണ്ടത്?’ ബഹ്റൈനിൽ നിന്നും ശുക്കൂർ മോന്റെ ഫോണിലൂടെയുള്ള ചോദ്യം. ‘വേണ്ട മോനെ ഉമ്മാക്ക് ഒന്നും വേണ്ട. മോൻ ഇങ്ങ് വന്നാൽ മതി. പിന്നെ സുലുവിന് ഒരു മോതിരം വേണമെന്ന് പറഞ്ഞു. അത് കൊണ്ടരാൻ മറക്കണ്ട’. അവന്റെ ഭാര്യ സുലൂ ആവശ്യപ്പെട്ടത് പറഞ്ഞപ്പോൾ സമാധാനമായി. അവനെ കാണാൻ കൊതിയോടെ കാത്തിരുന്നു. എന്റെ ഏറ്റവും ഇളയ മകനാണവൻ. അവന്ന് മൂത്തവരായി മൂന്ന് […]