മറവിഭാരം 20

” എന്തിനു….. ഒരു അസുഖം വരുമ്പോൾ കൂടെ നിൽക്കണം…. ഓടിക്കളയുകയാണോ വേണ്ടത്….. പറഞ്ഞു മനസ്സിലാക്കണം….. നീ ഒന്ന് കണ്ണടയ്ക്ക്….. ഒരു നിമിഷം നിന്റെ കുഞ്ഞു പിറന്നു വീണ ആ സമയം ഒന്നോർക്ക്….. ” അവൻ പറഞ്ഞു നിർത്തി…..

അവൾ കണ്ണടച്ച് ഓർമ്മകളുടെ ചിലന്തി വല നീക്കി…. അതെ എന്റെ മകൾ….. അവളെ കാത്തിരുന്ന നിമിഷങ്ങൾ….. അദ്ദേഹം കൂടെ ഉണ്ടായിരുന്നു….. പ്രസവമുറിയിലേക്ക് കയറും മുൻപ് അദേഹത്തിന്റെ കയ്യിൽ മുറുകെ പിടിച്ചു….. ഒരു നിറഞ്ഞ പുഞ്ചിരിയോടെ കണ്ണ് നീര് എന്നെ കാണിക്കാതെ അദ്ദേഹം….. എന്റെ കുഞ്ഞിനെ…. അല്ല ഞങ്ങളുടെ കുഞ്ഞിനെ ഏറ്റുവാങ്ങുമ്പോൾ എന്റെ മുഖത്തേക്ക് ആദ്യം നോക്കി….. പിന്നെ അവളെയും….. എന്റെ നെറുകയിൽ ഉമ്മ തന്ന് അവളെ തൊട്ടിലിൽ കിടത്തുമ്പോൾ ഞാൻ എന്റെ അച്ഛനെ ഓർത്തുപോയി….. പക്ഷെ എവിടെയോ എനിക്കു അദ്ദേഹത്തെ കൈമോശം വന്നപോലെ തോന്നി….. ഇല്ല അതെന്റെ തോന്നൽ….. എന്റെ മറവി…… അതിന്റെ കാരണം അത് അതെന്റെ മറവിയാണ്….. ഇന്നത് മാറിത്തുടങ്ങിയിരിക്കുന്നു…..

അവൾ കണ്ണ് തുറന്നു….. അവൾ അവനെ ചേർത്തുപിടിച്ചു….. അവൻ അവളുടെ നെറുകയിൽ ഉമ്മ വെച്ചു…..

” ഇതെന്റെ അനിയത്തിക്ക്….. ആ സ്വപ്നം ഇതാണ്….. ” അവന്റെ കണ്ണുകൾ നിറഞ്ഞു….. അവൻ ചിരിച്ചു…..

റെയിൽവേ സ്റ്റേഷനിൽ അവർ ഇറങ്ങി….. അവൾ അവനെ നോക്കി….. ഒഴിഞ്ഞൊരു ബെഞ്ചിൽ അവർ ഇരുന്നു……

അവൻ പറഞ്ഞു തുടങ്ങി

” സ്വന്തം തെറ്റാണെന്നു തോന്നരുത്…. ഒന്ന് ഉലഞ്ഞുപോയി ഇപ്പൊ തിരികെയെത്തി….. ഇനി നീ നടക്കണം….. നീ ഒരു പെണ്ണാണ്….. അമ്മയാണ്…… ഭാര്യയാണ്…… എന്റെ പെങ്ങളാണ്….. ഒരുപാട് കാര്യങ്ങൾ നിറവേറ്റേണ്ട പെണ്ണ്…. അവൾ പൂര്ണതയാണ്….. നീ സ്നേഹിക്കണം….. അവർക്കു തിരിച്ചു വരാതിരിക്കാൻ പറ്റില്ല….. ചിലപ്പോൾ ചിലത് മനസ്സ് മറവികൊണ്ട് മറച്ചുവെക്കും അതിനെ നമ്മളെ തെറ്റിദ്ധരിപ്പിക്കും…… ഇനി നീ നടക്കണം….. കൂടെ ഞാനുണ്ട്….. ഞങ്ങൾ ഉണ്ട്…….. ”

അവൾ എണീറ്റു….. നടന്നു….. തിരിഞ്ഞുനോക്കാതെ നടന്നു…. അവനോടുള്ള ദേഷ്യമോ ബഹുമാനമോ എന്നതിന്റെ കാരണം ചികയുന്നപോലെ ഉണ്ടാകും…….. അതൊരു ജീവിതം ആണ്……