കാലം കാത്തുവെച്ച കഥ 28

Views : 6847

മുന്ന് പെൺകുട്ടികൾ ആണ് മാധവൻ ചേട്ടന്,പറയത്തക്ക ജോലിയൊന്നുമില്ല കൂലി പണിയാണ്.. മൂത്തകുട്ടിയെ കെട്ടിച്ചു വിട്ടതിന്റെ ബാധ്യത തീർന്നിട്ടില്ല, ഇതിനു താഴെയും പെണ്ണാണ്, എന്റെ മോൻ വല്ല നാട്ടിലും പോയി കിടന്നു കഷ്‌ടപ്പെട്ടിട്ടു അവന്റെ ഭാവിക്ക് കിട്ടപ്പോരുള്ള ഏതേലും വീട്ടിൽ നിന്ന് മതിയത്രെ പെണ്ണ്…

ഞാൻ ഒന്നും പറഞ്ഞില്ല എട്ടു കൊല്ലമായി വിദേശത്താണ്, ഉണ്ടാക്കിയതെല്ലാം എല്ലാവർക്കും വീതിച്ചു കൊടുത്തു..
വീട്ടിലെ കടങ്ങളെല്ലാം തീർത്തു, പെങ്ങന്മാരെ എല്ലാം കെട്ടിച്ചുവിട്ടു, വിവാഹശേഷവും അവരുടെ കാര്യങ്ങൾ എല്ലാം ചെയ്തു കൊടുക്കുന്നു.

എന്നിട്ടാണ് ഈ ഡയലോഗ്, മകന്റെ ഭാവി വലുതാണത്രേ….
അതിന് സ്ത്രീധനം കിട്ടുന്ന വീട്ടിൽ നിന്നു
തന്നെ കെട്ടിയ മതിയത്രെ..
വഴക്കുണ്ടാക്കേണ്ട എന്ന് കരുതി ഒന്നും മിണ്ടിയില്ല….

എന്താണേലും ആ കൊല്ലത്തെ അവധിക്കു വീണ്ടും കുറെ പെൺകുട്ടികളെ കണ്ടെങ്കിലും കല്യാണം നടന്നില്ല, എന്റെ കുഴപ്പമല്ല എനിക്ക് കണ്ടതിൽ പല കുട്ടികളെയും ഇഷ്‌ടമായതാണ്…
അമ്മയുടെയും പെങ്ങന്മാരുടെയും കണ്ണിൽ അവർക്കു നൂറു കുറ്റങ്ങൾ ഉണ്ടായി..
പിന്നെ ഇളയപെങ്ങളുടെ വീടുപണി നടക്കുന്നതിനാൽ നീ ഈ പ്രാവിശ്യം കല്യാണം കഴിക്കേണ്ടയെന്നു അമ്മയെന്നോട്, പറയാതെ പറയുകയും ചെയ്തു, അവൾക്കു നീയല്ലാതെ വേറെയാരുമില്ല സഹായിക്കാൻ..

നാട്ടിൽ നിന്ന് തിരിച്ചു വന്നിട്ട് മാസം ആറായി, എന്നിട്ടും അവളുടെ വീടുപണി കഴിഞ്ഞില്ല…

ഓരോന്ന് ആലോചിച്ചു ഉറങ്ങിപോയി…
പക്ഷേ രാവിലെ ഉണർന്നപ്പോളും ഗായത്രി മനസ്സിൽ നിന്ന് പോയില്ല, അന്നത്തെ ദിവസം മുഴുവൻ ഞാൻ ചിന്തിച്ചത് ഗായത്രിയെ പറ്റി മാത്രമായിരുന്നു…

അന്ന്‌ ജോലി കഴിഞ്ഞു തിരിച്ചു വന്നപ്പോൾ മുതൽ ഞാൻ ഒരു പുതിയ മനുഷ്യനായി, പലതും തീരുമാനിച്ചു ഉറപ്പിച്ചു..

എനിക്ക് വേണ്ടി ജീവിക്കാൻ തീരുമാനിച്ചു..
ദിവസങ്ങളും മാസങ്ങളും കടന്നുപൊയ്ക്കൊണ്ടിരുന്നു..

Recent Stories

The Author

7 Comments

  1. Super!!!!

  2. നൈസ് സ്റ്റോറി

  3. സൂപ്പർ 👌 വെരി ഹാർട്ട് ടെച്ചിംഗ് 💞♥️

  4. nice…

  5. സുദർശനൻ

    വളരെയധികം ഇഷ്ടപ്പെട്ടു.നല്ല കഥ.

  6. Dark knight മൈക്കിളാശാൻ

    നല്ല കഥ. ഇഷ്ടായി ഒരുപാട്.

    1. നൈസ് സ്റ്റോറി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com