കാലം കാത്തുവെച്ച കഥ 28

Views : 6847

മോനെ അവൾ അകത്തുണ്ട്, മോൻ അങ്ങോട്ടു ചെന്നോളു..

ഗായത്രിയുടെ ‘അമ്മ എനിക്ക് മുന്നെ നടന്ന് അവളുടെ അടുത്തെത്തിച്ചു..

ഷോളു കൊണ്ട് തല മറച്ചിരുന്നു അവൾ, എന്റെ മുഖത്തു പോലും നോക്കാതെ, താഴേക്ക് മിഴികൾ താഴ്ത്തി ഇരുന്നു..

ഗായത്രി……….

മ്മ് മം

എന്നെ മനസ്സിലായോ?

ഞാൻ അരുൺ, നേരത്തെ ഇയാളെ ഞാൻ പെണ്ണു കാണാൻ വന്നിട്ടുണ്ട്…

മ് മം അറിയാം.. .

എന്നെ ഇഷ്‌ടമാണോ ഗായത്രിക്ക്?
വിവാഹത്തിനു സമ്മതമാണോ?

അവൾ ഒന്നും മിണ്ടാതെ ഇരുന്നു..

ഇഷ്‌ടമാണന്നു വിശ്വസിച്ച ഞാൻ ഇതൊക്കെ ചെയ്തത്,

എന്റെ ചോദ്യത്തിന് ഉത്തരമെന്നോണം, അവൾ വേഗന്ന് എഴുന്നേറ്റ് എന്റെ കാലുകളിൽ വീണു….

ഞാൻ എന്തോ പോലെ ആയി..

വേഗം അവളെ പിടിച്ച് എഴുനേൽപ്പിച്ച് എന്റെ നേരെ നിർത്തി..

എഴുന്നേൽപ്പിച്ചപ്പോൾ എന്റെ കൈത്തട്ടി ഷോൾ താഴേക്ക് വീണു..
നീളമുള്ള അവളുടെ മുടിയുടെ അഴക് എന്റെ മനസ്സിൽ തികട്ടി വന്നപ്പോൾ എത്ര അടക്കി പിടിച്ചിട്ടും, എന്റെ കണ്ണുകളും
അവൾക്കൊപ്പം നിറഞ്ഞൊഴുകി..

ഗായത്രി, ഈ ജീവിതം നിന്നോടൊപ്പം ജീവിക്കാനാണ് ഞാനാഗ്രഹിക്കുന്നത്…
ഒരുപാട് സമ്പാദ്യമൊന്നും എന്റെ കൈയിലില്ല , എല്ലാം ആദ്യം മുതൽ തുടങ്ങണം, പക്ഷേ നിന്നെ പൊന്നുപോലെ നോക്കാനെനിക്കൊരു മനസ്സുണ്ട്, ഗായത്രിക്കു സമ്മതമാണെന്ന് കരുതിക്കോട്ടെ..

Recent Stories

The Author

7 Comments

  1. Super!!!!

  2. നൈസ് സ്റ്റോറി

  3. സൂപ്പർ 👌 വെരി ഹാർട്ട് ടെച്ചിംഗ് 💞♥️

  4. nice…

  5. സുദർശനൻ

    വളരെയധികം ഇഷ്ടപ്പെട്ടു.നല്ല കഥ.

  6. Dark knight മൈക്കിളാശാൻ

    നല്ല കഥ. ഇഷ്ടായി ഒരുപാട്.

    1. നൈസ് സ്റ്റോറി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com