വൃന്ദാവനം 15

നാരങ്ങവെള്ളം തരുമ്പോൾ മേഢമൽപ്പം പരിഭവത്തോടെ പറഞ്ഞു….

എന്റെ മനസിൽ അൽപ്പം അപാകതയായി നിൽക്കുന്നത് ഈ വീടിന്റെ വലിപ്പം മാത്രമാണ്….

അതെന്റെ നിയന്ത്രണത്തിനപ്പുറമുള്ളൊരു കാര്യമായിരുന്നതിനാൽ മൗനം തന്നെ ശരണം…

തിരക്കു പിടിച്ചൊരു നഗരത്തില്‍ ഇത്രയും ഗ്രാമീണത കലർത്തിയ സബിതാമേഢത്തിന്റെ സദ്യ അവിടെ നട്ടുവളർത്തിയ പച്ചക്കറികളാൽ കെങ്കേമമായി……

ജയാ…കണ്ടോളൂ…..
ഇതാണ് ഞങ്ങളുടെ ത്രിമൂർത്തികൾ…..

ത്രികോണരൂപത്തിൽ അടുത്ത് നിൽക്കുന്ന
മൂവാണ്ടനും വരിയ്ക്കപ്ളാവും പറങ്കിമാവും തൊട്ട് തലോടി അവർ വീണ്ടുമെന്നെ അൽഭുതപ്പെടുത്തി….

അൽപ്പം വിട്ടു നിൽക്കുന്ന ഔഷധസസ്യങ്ങളും ഞാൻ കൺകുളിർക്കെ കണ്ടു….

ആനന്ദകരമായ വായു ശ്വസിച്ച് സബിതാമേഢത്തിന്റെ വൃന്ദാവനത്തിൽ നിന്നും തിരിച്ചുപോരുമ്പോൾ, തിരക്കെന്നൊരു വാക്ക് നാം വളർത്തിയെടുത്തത് നമ്മുടെ അലസമായ കുഴിമടിയിൽ തന്നെയാണെന്ന് ഞാൻ വേദനയോടെ മനസിലാക്കി……

ഈ ഭൂമിയിൽ നാം ജീവിച്ചതിന് തെളിവായി മണ്ണിലോ മനസിലോ നല്ലതെന്തെങ്കിലും വളർത്തണമെന്ന ചിന്ത വല്ലാത്തൊരു കുറ്റബോധത്തോടെ എന്റെ ഹൃദയത്തിലും ദൃഢീകരിച്ചു….