അനന്യ 38

Views : 10331

“അതിനു ശേഷം ഞാൻ അവളെ ഉപദേശിച്ചു അവൾ എന്നെതെറിവിളിച്ചപ്പോൾ ഞാൻ ചെറുതായൊന്നു തല്ലിയിട്ടുണ്ട് സത്യമാണ്. രണ്ടു ദിവസമായി ക്‌ളാസിൽ പോകാനും അനുവദിച്ചിട്ടില്ല.”

“ഞാൻ എന്തുചെയ്യണം സാർ…?
വിവാഹം ചെയ്തുകൊടുക്കാൻ വയസു തികഞ്ഞിട്ടില്ല. പയ്യന്റെ ജീവിത രീതിയും ശരിയല്ല, ജോലിയില്ല. സ്‌കൂളിൽ വിട്ടാൽ അവൾ എന്തെങ്കിലും അപകടമുണ്ടാക്കുമോ..?”
ഒന്നും അറിയില്ല സാറേ…!”

അയാൾ പരിസരംമറന്നുപൊട്ടിക്കരഞ്ഞു…
ചോദ്യം ചെയ്യാൻ വിളിച്ച ചൈൽഡ് ലൈൻ അധികൃതരും അദ്ദേഹത്തോടൊപ്പം കരഞ്ഞു. ലോകം മുഴുവനും അദ്ദേഹത്തോടൊപ്പം കരഞ്ഞു…

അനന്യ അവൾ സ്വയം പാകപ്പെടുത്തിയ മനസ്സിൽ ഒരുതീരുമാനമെടുത്തുകഴിഞ്ഞിരുന്നു.

“അച്ഛാ… മാപ്പ്”

അവൾ അയാളുടെ കാല്പാദങ്ങളിൽ വീണു പൊട്ടിക്കരഞ്ഞു.

“എന്റെ പൊന്നുമോളേ..”

അയാൾ അവളെ വാരിപ്പുണർന്നു അവളുടെ മുഖത്തു തുരുതുരാ ഉമ്മവെച്ചുകൊണ്ടിരുന്നു.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com