വൃന്ദാവനം 15

എന്നെക്കണ്ടതും അവർ ചിരിച്ചെഴുന്നേറ്റ് കണ്ണട തുടച്ച് അടുത്തേയ്ക്ക് വന്നു …

ഇതെന്താണ് മേഢം …?

ഹഹഹ…
ജയാ ഇക്കാര്യം ഞാൻ പറഞ്ഞില്ലാലോ…

എനിയ്ക്കറുപത്തിമൂന്ന് ആടുകളും ഏഴ് പശുക്കളും അഞ്ച് പൂച്ചകളുമുണ്ട്….

കല്ല്യാണം കഴിഞ്ഞ് നാലഞ്ച് വർഷമായിട്ടും കുഞ്ഞുങ്ങളുണ്ടാവാഞ്ഞപ്പോൾ വിജയേട്ടൻ ഒരു പശുവിനേയും ആടിനേയും സമ്മാനിച്ചു…..

അതിന്റെ തുടർച്ചകളാണിതെല്ലാം….
വളർത്താനല്ലാതെ ആർക്കുമിവയെ വിലയ്ക്കു കൊടുത്തിട്ടില്ല…..

പണിക്കാരാരെത്രയുണ്ട് മേഢം ?
ഞാനാകാംക്ഷയോട ചോദിച്ചു…

ഞാനും വിജയേട്ടനും മാത്രം….

എന്റെ ജയാ….
ഇതങ്ങിനെ ഭാരപ്പെട്ട പണിയൊന്നുമല്ല….

കൂട്ടത്തോടെയാവുമ്പോൾ ഒന്നോ രണ്ടോ ആടുകളെ നോക്കുന്നതിനേക്കാൾ എളുപ്പമാണ് ….

എല്ലാം കാര്യങ്ങളും അവർ തന്നെ മൽസരബുദ്ധിയോടെ ചെയ്തു കൊള്ളും….

ഇപ്പോൾത്തന്നെ വെള്ളം വരിയ്ക്കു നിന്ന് കുടിയ്ക്കുന്നതു നോക്കൂ …

മറിച്ചൊരാടുമാത്രമാണെങ്കിൽ ഇങ്ങിനെ കുടിയ്ക്കണമെന്നില്ല…..

പശുവിനെ കറക്കുന്നത് വിജയേട്ടനാണ്….
അദ്ദേഹത്തിന്റെ സഹകരണം അങ്ങേയറ്റമാണ്…

വലിയവലിയ വീടുകളിലെ പേരെടുത്തു പറയാവുന്ന ചെടികൾക്കു പകരം ഞാനവിടെ കണ്ടത് മുക്കുറ്റിയും കാശിത്തുമ്പയും
ഹനുമാൻ കിരീടവുമൊക്കെയായിരുന്നു….