പോരുന്നോ എന്റെകൂടെ 79

Views : 22476

Porunno Ente Koode by Rajeesh Kannamangalam

‘വിവേക്, അങ്ങനെ അത് കഴിഞ്ഞു. കോടതി ഡൈവോഴ്സ് വിധിച്ചു’

‘അപർണാ…’

‘ഇല്ലടാ, എനിക്ക് വിഷമമൊന്നുമില്ല, എന്നായാലും പിരിയേണ്ടവരാണ് ഞങ്ങൾ, അത് കുറച്ച് വൈകിയെന്ന് മാത്രം. ഹരിക്ക് നല്ലൊരു ജീവിതം ഉണ്ട്, അവനെങ്കിലും ജീവിതം ജീവിച്ച് തീർക്കട്ടെ’

‘എന്നിട്ട് ഹരി?’

‘നാളെ പോകും കാനഡയ്ക്ക്. അങ്ങനെ അവസാനമായി ഞങ്ങൾ കൈകൊടുത്ത് പിരിഞ്ഞു’

‘അപ്പൊ തന്റെ ഭാവി?’

‘അത് ഞാൻതന്നെ നോക്കണം. അച്ഛന് ഞാനൊരു കച്ചവടമാണ് , അത്കൊണ്ട് അവിടെനിന്ന് അധികമൊന്നും പ്രതീക്ഷിക്കണ്ട’

അത് പറയുമ്പോഴും അവളുടെ മുഖഭാവത്തിന് ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ല. എല്ലാം ഉൾക്കൊള്ളാൻ അവൾ തയ്യാറായിരിക്കുന്നു, എന്ത് പറയണമെന്നറിയില്ല, എന്ത് പറഞ്ഞാലാണ് അവൾക്ക് ഒരു ആശ്വാസമാവുക എന്നറിയില്ല. ആശ്വാസവാക്കുകൾ ചിലപ്പോൾ വേദന കൂട്ടുകയേ ഉള്ളൂ.

അപർണ്ണ, വ്യവസായപ്രമുഖനായ മോഹൻദാസിന്റെ മൂത്ത മകൾ. ഒരു രൂപയെ ഒരു ലക്ഷമാക്കുന്ന കൂർമ്മബുദ്ധിക്കാരനായ ബിസിനസ്സുകാരൻ. അപർണ്ണയെ എം.ബി.ബി.എസ്സിന് പഠിപ്പിക്കുമ്പോൾ അയാൾക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. അവൾക്ക് വേണ്ടി ചിലവാക്കുന്ന ഓരോ രൂപയ്ക്കും അയാൾ കണക്ക് വച്ചിരുന്നു, ഒരുനാൾ മുതലും പലിശയും ചേർത്ത് തിരിച്ച് പിടിക്കാൻ.

പഠനം കഴിഞ്ഞ് ഒരു ഡോക്ടറായി തിരിച്ച് വന്ന അപർണയെ രണ്ട് വാർത്തകൾ കാത്തിരിക്കുന്നുണ്ടായിരുന്നു, തൃശൂർ നഗരത്തിൽ പണി നടന്നുകൊണ്ടിരിക്കുന്ന മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയും ഒരു താലിയും. പഴയ തറവാട്ടുകാരായ മാളിയേക്കൽ ഗോപാലമേനോന്റെ ഇളയമകൻ ഡോക്ടർ ഹരിപ്രസാദുമായി അച്ഛൻ അവളുടെ കല്യാണമുറപ്പിച്ചിരുന്നു.

കോടീശ്വരനായ മോഹൻദാസിന്റെ മകൾക്ക് കിട്ടുന്ന സ്ത്രീധനത്തുകയാണ് ഗോപാലമേനോനെ കല്യാണത്തിന് സമ്മതിപ്പിച്ചത് എങ്കിൽ തൃശ്ശൂർ നഗരത്തിൽ കണ്ണായ ഭാഗത്ത് ആശുപത്രി പണിയാനുള്ള സ്ഥലവും കാർഡിയോളജിയിൽ സ്പെഷ്യലിസ്റ്റ് ആയ ഹരിപ്രസാദിന്റെ സേവനവുമാണ് മോഹൻദാസിനെ ഈ ബന്ധത്തിൽ കൊണ്ടെത്തിച്ചത്. ലാഭക്കണ്ണുകളോടെ ഈ കച്ചവടമുറപ്പിക്കുമ്പോൾ രണ്ടാളും ഒന്നിക്കാൻ പോകുന്ന മനസ്സുകളുടെ സമ്മതം ചോദിച്ചില്ല.

Recent Stories

The Author

2 Comments

  1. Very nice!!

  2. തൃശ്ശൂർക്കാരൻ 🖤കട്ടൻകാപ്പി

    ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com