മുഖംമൂടികള്‍ 22

ആ മുഖം ഹിഷാമിന്റേതായിരുന്നു…ആ കണ്ണുകളില്‍ പഴയ മുതലാളിയുടെ കണ്ണുകളില്‍ കണ്ട അതേ തിളക്കം….ഈശ്വരാ..ഈ കുട്ടിക്കിതെന്താ പറ്റിയത്..??

കയ്യെടുക്ക് ഹിഷാം..
ചേച്ചീ…ബഹളം വെക്കരുത്..ഒരു വട്ടം..ഒരേഒരു വട്ടം..ഇപ്പൊ വേണ്ട..പക്ഷേ സമ്മതം തരണം…എത്ര നാളായി പറയാന്‍ കാത്തിരിക്കുന്നു..ഇന്ന് ദൈവമായിട്ട് തന്ന അവസരമാണ്…!!

ഈശ്വരാ….എന്താ ഇങ്ങനെ…നീ വീണ്ടും പരീക്ഷിക്കുകയാണോ..???

ഇവന്‍..ഇവന്‍…ഈ പതിനേഴു വയസ്സുകാരന്‍…എന്റെ അനിയനാകാനുള്ള പ്രായം….അല്ല..എനിക്കെന്റെ അനിയനായിരുന്നു അവന്‍….!!

കയ്യെടുക്ക് ഹിഷാം…ഇത്തവണ ശബ്ദത്തിനു കനം കൂട്ടി തന്നെയാണു പറഞ്ഞത്…!!

ഇല്ല ചേച്ചീ..സമ്മതം പറയാതെ വിടില്ല…..ആരുമറിയാന്‍ പോകുന്നില്ലല്ലോ…???

അടുത്ത നിമിഷം അവന്റെ കൈ തട്ടിമാറ്റി…കുതറിയോടാന്‍ ശ്രമിച്ചപ്പോള്‍ അവന്‍ ശക്തമായി അവനിലേക്ക് വലിച്ചടുപ്പിച്ചു….വായ പൊത്തിപ്പിടിച്ചു…..അടുത്ത കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി….അപ്പോഴവന് ആ പഴയമുതലാളിയുടെ മുഖമായിരുന്നു… അവന്റെ കണ്ണുകള്‍ അയാളുടെ കഴുകന്‍ കണ്ണുകളായി മാറിയിരുന്നു..!!

വീണ്ടും ഓടാനൊരു ശ്രമം നടത്തിയപ്പോള്‍ അവന്‍ കാലില്‍ പിടുത്തമിട്ടു..മറിഞ്ഞുവീണപ്പോള്‍ തലയടിച്ചത് സര്‍വേക്കല്ലില്‍…നിലവിളിച്ചെങ്കിലും ശബ്ദം പുറത്തേക്കു വന്നില്ല…അവന്റെ നിശ്വാസം മുഖത്തേിനടുത്തേക്ക് വന്നു കൊണ്ടിരുന്നു…തലപൊട്ടി ചോരയൊലിക്കുന്നു….!!

ബോധം മറയുന്നു….അതിനിടക്ക് ഒരു അലര്‍ച്ചയും ഹിഷാം ചവിട്ടേറ്റു തെറിച്ചു വീഴുന്നതും കണ്ടു….!!!

ബോധം വന്നപ്പോള്‍ ആശുപത്രി കിടക്കയിലാണ്….തലയിലെ മുറിവിന് നല്ല വേദന…..അമ്മയുണ്ട് അടുത്ത്, അമ്മ കരഞ്ഞുകൊണ്ട് കൈ ചേര്‍ത്ത് പിടിച്ചു…!!

രാമേട്ടനുമുണ്ട്…രാമേട്ടന്‍ അടുത്തേക്ക് വന്നു…മോളേ…ഞാനപ്പോഴേ പറഞ്ഞതല്ലേ നേരത്തെ പൊക്കോളാന്‍ ചുറ്റും പിശാചുക്കളുണ്ട്….എന്നാലും അവന്‍…അവനിതു ചെയ്യുമെന്ന് കരുതിയില്ല….എന്തായാലും പോലീസ് കൊണ്ട് പോയി…ദേ ഇപ്പൊ ഈ ആശുപത്രിയില്‍ തന്നെയുണ്ട്….നാട്ടുകാര് ശരിക്കും കൈ വെച്ചിട്ടാ പോലീസിനു കൊടുത്തത്…!!

ആരെയാണു രാമുവേട്ടാ..???

1 Comment

  1. Beautiful theem and very well narrated.. Keep it up… Expecting more from you dear friend…

Comments are closed.