ദി ലെഫ്റ്റ് ഐ 24

Views : 3531

പണ്ടേ തീരുമാനമെടുക്കാൻ അശക്തയാണ് താൻ . തുറന്നിട്ട വാതിലൂടെ അകത്തേക്ക് പ്രവേശിച്ചത് ആ ഒരു ആശയക്കുഴപ്പത്തിൽ നിന്നും വിമുക്തയാകും മുൻപേ തന്നെയാണ് .

*******************************

പറയൂ , ഗയാ ..എന്താണ് വിശേഷങ്ങൾ ….. ”

വീണ്ടും ഇടതു കണ്ണിലൂടെയാണ് കാഴ്ചകൾ കാണാൻ കഴിയുന്നത് . വലിയ ഒരു മുറിയുടെ നടുവിലാണ് ഈ മേശയും കസേരയും . ജനാലകൾ തുറന്നിട്ടിരിക്കുന്നു . കാറ്റും വെളിച്ചവും ആവശ്യത്തിന് പ്രവേശിക്കാൻ തക്കവിധം നീല വിരികൾ സജ്ജീകരിച്ചിരിക്കുന്നു . എന്നോ കേട്ടു മറന്നൊരു താളത്തിലാണാ വിരികൾ ചലിക്കുന്നത് . മുറിയുടെ ഒരു വശത്തു നിറയെ പുസ്തകങ്ങൾ . ബാക്കി ഭാഗങ്ങളിൽ ഒന്നും തന്നെയില്ല . നല്ല തെളഞ്ഞ വെള്ള നിറമാണ് ഭിത്തിക്ക് .

ഗയാ …..

ഉം ……

അയാളുടെ കണ്ണുകൾ എന്റെ കണ്ണുകളിലേക്കാണ് തറഞ്ഞിറങ്ങുന്നത് . ഇതുവരെ ആരും ഇങ്ങനെ കണ്ണിൽ നോക്കി സംസാരിച്ചിട്ടില്ല . അവനും ഭയമായിരുന്നു എന്റെ കണ്ണുകൾ . വെളുപ്പും കറുപ്പും കലർന്ന താടി രോമങ്ങൾ . ഏകദേശം ഒരു നാല്പതു വയസ്സ് . അധികം തടിച്ചതും മെലിഞ്ഞതുമല്ലാത്ത ശരീര പ്രകൃതി .ആ കണ്ണുകളെ നേരിടാൻ ഭയം തോന്നുന്നു .അയാളുടെ കൈയ്യിൽ വിരലുകൾ കൊണ്ട് കുരുക്കി പിടിച്ചിരിക്കുന്ന ഒരു ചെറിയ കൊന്ത ഉണ്ടായിരുന്നു . വലിയ കറുത്ത മുത്തുകളും തടി കൊണ്ട് ഉണ്ടാക്കിയ കുരിശും .

” അയാളെ പറ്റി ഓർമിക്കുമ്പോൾ എല്ലാം , അല്ല ..ചില കാഴ്ചകൾ കാണുമ്പോൾ അയാളെ ഓർമ്മ വരും ..അപ്പോൾ ഞാൻ കാണുന്ന കാഴ്ചയുടെ ആകൃതി മാറും .ഒരു കണ്ണ് അടച്ചു പിടിക്കും പോലെ തോന്നും . ഒരു ഭാഗം കൂർത്ത ഒരു കാഴ്ച .ഉടൻ തന്നെ തലയുടെ വലതു ഭാഗത്തു വല്ലാത്തൊരു വേദന തോന്നി തുടങ്ങും . അതിങ്ങനെ കൂടി കൂടി .. ”

ആരാണ് അയാൾ …..”

വളരെ പെട്ടെന്നുള്ള ആ ചോദ്യത്തിന് മുൻപിൽ അവളൊന്നു ഞെട്ടി . പ്രതീക്ഷിച്ച ചോദ്യം ആയിരുന്നെങ്കിൽ തന്നെയും ഒരു പിരിമുറുക്കം . രണ്ടു മൂന്നു ദിവസമായി ഈ ചോദ്യത്തെ നേരിടാൻ തയ്യാറെടുക്കുന്നു . അയാളുടെ നോട്ടം എന്റെ പിടയുന്ന കണ്ണുകൾക്ക് പിന്നാലെ തന്നെയുണ്ട് . ഇന്നെങ്കിലും എനിക്ക് ഉറങ്ങണം …

************************************

“…… തും അച്ഛേ സേ നാച്ചീ. ”

” ധന്യവാദ് ജി … ”

ആപ്കാ നാം … ?

ഗയാ ….

കോൻ ഗയാ …

Recent Stories

The Author

2 Comments

  1. Now… That’s what a story is… And that’s what a story shud be..

    Hat’s off… How can I find your other stories?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com