പോരുന്നോ എന്റെകൂടെ 79

Views : 22491

‘ഉണ്ടായിരുന്നു. സ്വന്തം നില മനസിലായത് കൊണ്ട് ആ ഇഷ്ടത്തെ എനിക്കുള്ളിൽ ഒതുക്കി. നിന്നെപ്പോലൊരു പെണ്ണിനെ ഉൾക്കൊള്ളാൻ മാത്രം എന്റെ വീടിനോ വീട്ടുകാർക്കോ കഴിഞ്ഞെന്ന് വരില്ല. കല്യാണം കഴിഞ്ഞ പെങ്ങളും അളിയനും വീട്ടിൽ വന്നാൽ അന്ന് ഞാൻ കിടക്കുന്നത് സോഫയിലാണ്. ഒരു കട്ടിലോ നല്ല വീട്ടുസാധനങ്ങളോ മറ്റു സൗകര്യങ്ങളോ ഇല്ല.
അതിനുമപ്പുറം നിന്നെ സ്വപ്നം കാണാനുള്ള അർഹത പോലുമില്ലെനിക്ക്. പണത്തിന് വേണ്ടി നിന്റെ സ്നേഹത്തെ ഉപയോഗിച്ച ആളാണ് ഞാൻ. അത് കൊണ്ട് എന്റെയുള്ളിലെ ഇഷ്ടം എന്നിൽത്തന്നെ തീരട്ടെ. എവിടെയായാലും നീ നന്നായിരുന്നാൽ മതി’

‘മനസ്സുകൾ തമ്മിലുള്ള ഇഷ്ടമല്ലേടാ ഇതിനേക്കാളൊക്കെ വേണ്ടത്. എന്റെ കാര്യം നിനക്കറിയാവുന്നതല്ലേ, എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും ഒന്നും ഇല്ലാത്തവളെപ്പോലെയായിരുന്നില്ലേ എന്റെ ജീവിതം’

‘നീയും ഹരിയും ഒരേ തലത്തിൽ ഉള്ള ആളുകളായിരുന്നു. അത് എല്ലാകാര്യത്തിലും, സാമ്പത്തികം, ജാതി, ജോലി അങ്ങനെ എല്ലാം. നമ്മൾ തമ്മിൽ അങ്ങനെയല്ല. എല്ലാം വ്യത്യസ്തമാണ്. കണ്ടത് കൊണ്ടോ കേട്ടത് കൊണ്ടോ സാധാരണക്കാരുടെ ജീവിതം മനസിലാവില്ല, അത് അനുഭവിക്കുകതന്നെ വേണം. ഉയർന്ന നിലവാരത്തിൽ ജീവിച്ച നിന്നെപ്പോലെയുള്ളവർക്ക് അതൊന്നും പറ്റില്ല. പറ്റിയാൽ തന്നെ എന്റെ വീട്ടിൽ കിടന്ന് നീ വിഷമിക്കുന്നത് കാണാൻ എനിക്ക് വയ്യ’

‘വിവേക്, ഇടക്കെപ്പോഴോ ഞാനും ആഗ്രഹിച്ചിട്ടുണ്ട് നീയൊന്ന് വിളിച്ചിരുന്നെങ്കിൽ എന്ന്. എന്നെ ഉൾകൊള്ളാൻ നിനക്ക് പറ്റില്ലെങ്കിൽ നീ പറഞ്ഞ പോലെ നമുക്ക് ദൂരത്തിരുന്ന് സ്നേഹിക്കാം’

‘ഇതൊക്കെ നിന്നോട് പറയണമെന്ന് കരുതിയതല്ല. പക്ഷേ ഇനിയൊരു അവസരം കിട്ടിയില്ലെങ്കിലോ എന്ന് കരുതിയാണ്..’

‘സാരല്ല്യ. എന്തായാലും എന്നെ യാത്രയാക്കാൻ നീ വരണം’

അവിടെ നിന്ന് തിരിച്ച് പോരുമ്പോൾ കലുഷിതമായിരുന്നു മനസ്സ്. അത്രയ്ക്ക് ഇഷ്ടമുണ്ടായിരുന്നു അപർണ്ണയെ. അർഹത ഇല്ലെന്നറിഞ്ഞിട്ടും ഒരുപാട് സ്വപ്നം കണ്ടിരുന്നു. ഒരുപക്ഷെ ഞാൻ വിളിച്ചാൽ അവൾ വരുമായിരുന്നില്ലേ? ഒന്നുകൂടി വിളിച്ചാലോ? വേണ്ട, എന്തിനാ ഇവിടുത്തെ ദാരിദ്ര്യം പങ്കിടാനോ. പൊയ്ക്കോട്ടേ, എവിടെയാണെങ്കിലും നന്നായിരിക്കട്ടെ.

കണ്ണുകൾ വെറുതെ നിറഞ്ഞൊഴുകാൻ തുടങ്ങി, തുടയ്ക്കുംതോറും വീണ്ടും നീർച്ചാലുകൾ വന്നുതുടങ്ങി.

ബസ്സ് സ്റ്റേഷനിൽ അപർണ്ണ നേരത്തെ എത്തിയിരുന്നു. ഇന്നലെ കണ്ടപോലെയല്ല മുഖം ആകെ വാടിയിരിക്കുന്നു. വീട്ടിൽ എന്തെങ്കിലും കുഴപ്പമുണ്ടായോ ആവോ.

‘എന്താടോ ഒരു മൂഡോഫ്?’

Recent Stories

The Author

2 Comments

  1. Very nice!!

  2. തൃശ്ശൂർക്കാരൻ 🖤കട്ടൻകാപ്പി

    ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com