മധുര നൊമ്പരങ്ങള്‍ 35

ശെരിക്കും പറഞ്ഞാല്‍ എന്‍റെ ഊര്‍ജവും ഉന്‍മേഷവും ഉപബോധമനസില്‍ അപ്പോഴും മദ്യ ലഹരിയില്‍ തന്നെ ആയിരുന്നു…
എനിക്ക് ലക്ഷ്യമുണ്ടായിന്നു ആവശ്യ സമയത്ത് അതിലേക്കുള്ള വഴി ഇരുട്ടിലാഴ്ന്നു പോയിരുന്നു…
ഇത് പോലെ തന്നെയാകും പലരുടെയും ജീവനും ജീവിതവും പൊലിഞ്ഞിട്ടുണ്ടാവുക.
മദ്യം നമ്മളെ വഴിതെറ്റിക്കുന്നു…
ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും കടിഞ്ഞാണിടുന്നു…
ഒടുവില്‍ നമ്മളെ തന്നെ ഇല്ലാതാക്കുന്നു…

“എന്താ ഈ ആലോചിക്കുന്നെ?”
അവളുടെ ചോദ്യത്തിന് പുഞ്ചിരി മറുപടി നല്‍കി ഞാന്‍ വീണ്ടും ആര്‍ത്തിരമ്പുന്ന കടലിലേക്ക് നോക്കി…
“ഗീതൂ നീയെങ്ങനാ വീട്ടിലേക്ക് പോയത്?”
അവള്‍ ഒരു കള്ള ചിരിയോടെ പറഞ്ഞു “വെളുപ്പിനേ അച്ഛന്‍ കൊണ്ടാക്കീതാ.. അവരുടെ ഐഡിയ ആയിരുന്നു.. ചീറ്റിപ്പോയി… ഞാന്‍ ഫോണ്‍ എടുത്തില്ലേ…”
ഒന്നും വെറുതെ ആയില്ല നല്ലൊരു തിരിച്ചറിവ് ഉണ്ടായി ഞാന്‍ മനസില്‍ പറഞ്ഞു…

“ചേട്ടാ ഐസ്ക്രീം” അവളുടെ നിഷ്കളങ്കമായ സന്തോഷം കണ്ട് ഞാന്‍ വീണ്ടും പോക്കറ്റിലേക്ക് നോക്കി…

ശൂന്യം…

ശുഭം…

1 Comment

  1. Nannaayirunnu.. Nalla plot selection.. Dialogues alpam koodi vikaara poornam aakkaamayirunnu ennu thonni.. Athoru kuravalla tto… Vayanakkarude amithamaaya aagraham aanu…
    Great..

Comments are closed.