മധുര നൊമ്പരങ്ങള്‍ 35

കിതച്ചുകൊണ്ട് ഞാന്‍ ചോദിച്ചു..
“ഞാന്‍ എന്‍റെ വീട്ടിലുണ്ട് എന്താ??”
അവളുടെ ഉത്തരം കിട്ടിയ പാടെ ഞാന്‍ ഓടുകയായിരുന്നു കാറിന്‍റെ താക്കോലെടുത്ത് അവളുടെ വീട്ടിലേക്ക് തിരിക്കുമ്പോള്‍ വല്ലാത്ത ഒരാശ്വാസം തോന്നി..

മുറ്റത്ത് അവളെന്നെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു…
ഓടിചെന്ന് അവളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കരഞ്ഞുകൊണ്ട് ഞാന്‍ പറഞ്ഞു.. ഇനി ഞാന്‍ വിഷമിപ്പിക്കില്ലടീ… സോറി… ഇനി നിന്‍റെ ചേട്ടന്‍ കുടിക്കില്ല… അവരൊക്കെ നില്‍ബന്ധിച്ചപ്പോ പറ്റിപ്പോയതാ… സോറീ…”
എന്‍റെ നെഞ്ചിടിപ്പും പരവേശവും കണ്ടിട്ടാകണം അവള്‍ ഒന്നും പറയാതെ എന്നെ അകത്തേക്ക് കൊണ്ട്പോയി.
അങ്ങോട്ടും ഇങ്ങോട്ടും പരിഭവങ്ങള്‍ക്കും പരാതിയ്ക്കുമൊടുവില്‍ ആ പിണക്കവും ഇല്ലാതായി..

തിരികെ വരാന്‍ വണ്ടിയില്‍ കയറിയപ്പോള്‍ പോക്കറ്റില്‍ നിന്നും ആ കത്തെടുത്ത് അവളുടെ കയ്യില്‍ കൊടുത്തു ചിരിച്ച് കൊണ്ട് അവള്‍ അത് ചുരുട്ടി പുറത്തേക്കെറിഞ്ഞു…

കടല്‍ പരപ്പിലെ മണല്‍ത്തരികളോട് കിന്നാരം പറഞ്ഞ് ഇണക്കത്തിന് മാറ്റ് കൂട്ടാന്‍ ഞാന്‍ വണ്ടി ബീച്ചിന് അടുത്ത് നിര്‍ത്തി…

“രാവിലെ തൊട്ട് ഞാന്‍ ഫോണില്‍ നോക്കി ഇരിക്കുകയായിരുന്നു കാണാത്തപ്പോള്‍ വിളിക്കും എന്നു കരുതി”.
അവളുടെ ആ വാക്കുകള്‍ എന്നില്‍ എന്തോ വല്ലാതെ ഒരു ഫീല്‍ ചെയ്തു…
ശരിയാണ്..
ഇന്നത്തെ കാലത്ത് ഈ ഒരു അവസ്ഥയില്‍ ഒരു സാധാരണ മനുഷ്യന്‍ ആദ്യം ഫോണ്‍ വഴി ബന്ധപ്പെടാനോ കണ്ടെത്താനോ ശ്രമിക്കും..
ഞാന്‍ എന്ത് കൊണ്ട് അത് ചെയ്തില്ല..

ഫോണ്‍

പേഴ്സ്

പെട്രോള്‍

ഇങ്ങനെ ഉള്ള ആവശ്യ വസ്തുക്കളില്‍ നിന്നും മാറി ഒരു ഭ്രാന്തനെപ്പോലെ പല ചിന്തകളും പേറി ഞാന്‍ അലഞ്ഞു…

1 Comment

  1. Nannaayirunnu.. Nalla plot selection.. Dialogues alpam koodi vikaara poornam aakkaamayirunnu ennu thonni.. Athoru kuravalla tto… Vayanakkarude amithamaaya aagraham aanu…
    Great..

Comments are closed.