ഒരപ്പൂപ്പൻ താടിയുടെ യാത്ര 22

Views : 2859

പിന്നെ ഖാദറേ. നിനക്കുള്ള സ്പെഷ്യൽ കപ്പേം മീനും ലീലാമ്മ ഉച്ചയ്ക്ക് കൊണ്ടുത്തരൂട്ടോ.

ആയിക്കോട്ടേ നാരായണാ.വാ പോകാം.നേരം വൈകുന്നു.

അപ്പോഴാണ് കൈയ്യിലിത്രയും നേരം ഞാനിരുന്ന കാര്യം അവരോർത്തത്. കാറ്റുപോലും എന്നെ കൊണ്ടുപോകാത്തിൽ അതിശയം തോന്നിയെനിക്ക്.

നാരായണാ! ഇയ്യാ അപ്പൂപ്പന്താടി ഒന്നു തര്യോ.ബെർതേ ഒരു മോഹം.

ഹ ഹ ഹ..അതിനെന്താ നീയ്യെടുത്തോ.

എത്ര പ്രായമായാലും കളിച്ചു മതിയാവാത്തൊരു ബാല്യം എല്ലാർടെ ഉള്ളിലുമുണ്ടാവുമെന്ന് നിത പറഞ്ഞതു ശര്യാന്നിപ്പോ തോന്നി.

അവിടുന്നു ഞാനെത്തിയത് ഒരു വീടിൻെറ തുറന്നു കിടന്ന ജനൽപ്പടിമേലായിരുന്നു.പുറത്തൊരു പെൺകുട്ടി കൂട്ടിലടച്ചിട്ട കുഞ്ഞുകിളികൾക്ക് തീറ്റകൊടുക്കുന്നുണ്ട്.കഷ്ടം പറന്നു നടക്കാനുള്ള കിളികളുടെ സ്വാതന്ത്ര്യമാണല്ലോ ഇങ്ങനെ നഷ്ടപ്പെടുത്തണേ ഈ മനുഷ്യർ.അകത്തെ കട്ടിലിൽ വയസ്സായ ഒരമ്മ കിടക്കുന്നു വെള്ളം വെള്ളമെന്നു പറയുന്നുണ്ട്.

”മിണ്ടാതവിടെ കിടക്കു തള്ളേ.ഇപ്പോ വെള്ളം കുടിച്ചിട്ടു വേണം കട്ടിലിമ്മേൽ മുള്ളാൻ.നോക്കി നോക്കി ഞാമ്മടുത്തു.ഉണ്ടായിരുന്നതെല്ലാം മോൾടെ പേർക്കെഴുതി കൊടുത്തപ്പോ ഓർക്കണാരുന്നു.ആകെ ഈ വീടും അഞ്ചുസെൻറുമാ മോനു കൊടുത്തേ.എന്നിട്ടും കിടപ്പായപ്പോ ഇങ്ങോട്ടുതന്നെ തള്ളിയല്ലോ പുന്നാരമോളു.ദേ,ഇപ്പോ ചാകത്തുമില്ല കട്ടിലൊഴിയത്തുവില്ല.ബാക്കിയുള്ളോരെ കഷ്ടപ്പെടുത്താൻ ഓരോ ജൻമങ്ങൾ”.

മരുമകളുടെ ശകാരം കേട്ടിട്ടും പിന്നെയും ആ അമ്മ വെള്ളം ചോദിക്കുന്നുണ്ട്.

”ഇല്ലാന്നു പറഞ്ഞില്ലേ തള്ളേ.മോളോടു പറയ് നോക്കാൻ ആളെ വയ്ക്കാൻ”.

മച്ചിലേക്കു നോക്കി കിടന്ന ആ അമ്മയുടെ കണ്ണിൽ നിന്നു വരുന്ന കണ്ണീരു കാണാതെ എത്രേം വേഗം അവിടുന്നു പോകാൻ കഴിഞ്ഞെങ്കിലെന്നു തോന്നിപ്പോയി.താമസിയാതെ കാറ്റെന്നെ രക്ഷപ്പെടുത്തി.പറന്നു നടന്നും ചെടികളിലിരുന്നും അവസാനം ഞാനെത്തിയതൊരു കൊച്ചുകുഞ്ഞിൻെറ അടുക്കൽ.അവൻെറ അമ്മയ്ക്കൊപ്പം പച്ചക്കറി തൈകൾ നനയ്ക്കുകയായിരുന്നു.

ദേ.. ഒരപ്പൂപ്പന്താടി.

ആഹാ! കൊള്ളാല്ലോ അപ്പൂസേ.മോൻ കുറച്ചു സമയം കളിച്ചോളൂട്ടോ.അമ്മ വല്ല്യമ്മയോട് സംസാരിക്കട്ടേ.

Recent Stories

The Author

2 Comments

  1. Sukhakaramaya vaayana… Nostalgic..

  2. Dark knight മൈക്കിളാശാൻ

    നല്ല കഥ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com