മുഖംമൂടികള്‍ 22

ആരെയാണെന്നോ..??? അവനില്ലേ..മോളെ കെട്ടണം എന്നു പറഞ്ഞു പിറകേ നടന്നവന്‍…എന്നാലും ആ പിശാചിന്റെ മനസ്സിലിരുപ്പ് ഇതാണെന്ന് ഞാനറിഞ്ഞില്ല മോളേ…!! എന്തായാലും മോടെ അയലത്തെ ആ പയ്യന്‍ തക്ക സമയത്തു കണ്ടതു കൊണ്ട് രക്ഷപ്പെട്ടു…അവനിതുവരെ ഇവിടെ ഉണ്ടായിരുന്നു….മോള്‍ക്ക് ബോധം വരുന്നതിനു കുറച്ചു മുന്‍പ് വീട്ടിലേക്ക് പോയി…!!

മോളേ…എന്നിട്ടാ കാലന്‍ പറഞ്ഞെന്ന് ഹിഷാം മോനാണ് കുറ്റക്കാരനെന്ന്….നാണംകെട്ടവന്‍..അമ്മയാണതു പറഞ്ഞത്…!

ദൈവമേ..അയാളെയോ…???മനസ്സിലൂടെ ഒരു കൊള്ളിയാന്‍ കടന്നുപോയി…!!
രാമേട്ടാ എനിക്കൊരു കാര്യം പറയാനുണ്ട്… എന്താ മോളേ..??

നടന്നതു തുറന്നു പറഞ്ഞപ്പൊ രാമേട്ടന്‍ അമ്പരന്നു..അമ്മയും വിശ്വസിക്കാനാകാതെ ഇരിക്കുകയായിരുന്നു….!!

മോളേ…കടയടച്ചു വീട്ടിലേക്കു പോകുകയായിരുന്ന മഹിയാണ് രണ്ടു പേര്‍ ഇടിയിടുന്നത് കണ്ടത്…അടുത്തു ചെന്നു നോക്കിയപ്പൊ അപ്പുറത്ത് മോളു ബോധമില്ലാതെ കിടക്കുന്നു…
മഹി ആള്‍ക്കാരെ വിളിച്ചു കൂട്ടിയപ്പോ ആ പയ്യന്‍ കഥ മാറ്റിയതാകും… അല്ലേ…???

രാമേട്ടാ…ഉണ്ടായതെല്ലാം എനിക്ക് എല്ലാരോടും പറയണം…ആ പാവത്തിനെ ഇനിയും ശിക്ഷിക്കരുത്…പക്ഷേ…ഹിഷാം….അവനൊരു തെറ്റു പറ്റിയതാകാം…സൈനുത്താത്താടെ മുഖമോര്‍ക്കുമ്പോ…ആ പാവം ഇതു സഹിക്കില്ല….!!

ശരിയാണു മോളേ….പക്ഷേ…ഹിഷാം…അവനു ശിക്ഷ കിട്ടണം..ഇത്തവണ അവനെ നമ്മള്‍ വെറുതെ വിട്ടാല്‍ അവന്‍ വീണ്ടും ഇതുപോലെ തെറ്റുകള്‍ ആവര്‍ത്തിച്ചേക്കാം….ഇതാണു ശരി മോളേ…!!

പിന്നീടെല്ലാം പെട്ടെന്നായിരുന്നു…മൊഴിയെടുക്കാന്‍ വന്ന വനിതാപോലീസുകാരിയോട് എല്ലാം തുറന്നു പറഞ്ഞതും ശേഷം എസ് ഐ വന്നതും പിന്നീട് ഹിഷാമിനെ അറസ്റ്റ് ചെയ്തതുമെല്ലാം പെട്ടെന്നായിരുന്നു…!!

രാമേട്ടനോടൊപ്പം അദ്ദേഹത്തെ കാണാന്‍ വാര്‍ഡില്‍ ചെന്നപ്പൊ ഹൃദയം തകര്‍ന്നു പോയി..ദേഹം മുഴുവന്‍ മുറിവുകള്‍…കൈ പ്ളാസ്റ്റര്‍ ഇട്ടിരിക്കുന്നു…!!
അടുത്ത് ചെന്ന് ആ മുഖത്തേക്ക് നോക്കിയപ്പൊ ആ വേദനയിലും അദ്ദേഹം ചിരിക്കുകയായിരുന്നു…ആ കൈകള്‍ ഞാന്‍ ചേര്‍ത്ത് പിടിച്ചു..എന്നിട്ടു പറഞ്ഞു…!

1 Comment

  1. Beautiful theem and very well narrated.. Keep it up… Expecting more from you dear friend…

Comments are closed.