ദി ലെഫ്റ്റ് ഐ 24

Views : 3531

” …എനിക്കയാളുടെ വിവരങ്ങള്‍ തരൂ …ഇതിനുള്ള മരുന്ന് അയാള്‍ മുഖേനയാണ് എനിക്ക് കണ്ടു പിടിക്കേണ്ടത്‌ .. ജോര്‍ജിന്റെ ..”

ഡോക്ടറിന്റെ വിരലുകൾക്കിടയിലൂടെ വലിയ തടിക്കുരിശിൽ കിടക്കുന്ന ഈശോയുടെ ക്രൂശിത രൂപം അയാളെ നോക്കും പോലെ അയാൾക്ക് അപ്പോൾ തോന്നി ..

ഇരുണ്ട വഴിയിലൂടെ നടക്കുമ്പോള്‍ അയാളുടെ കാലുകള്‍ ഇടറുകയും , അയാള്‍ തല ഇടിക്കിടെ വെട്ടിക്കുകയും ചെയ്തു . നിലാവെളിച്ചം കടക്കാത്തത്ര ശക്തമായി ശിഖരങ്ങളാല്‍ പുണര്‍ന്നു നില്‍ക്കുന്ന വൃക്ഷങ്ങൾ അയാളെ ഭയപ്പെടുത്തി .തന്റെ കാലടികളില്‍ പതിയിരിക്കുന്ന വേരുകള്‍ ഭുജകങ്ങളെ പോലെ പത്തി വിടർത്തിയാടുന്നതും തന്റെ കാലുകളിൽ ചുറ്റി വരിഞ്ഞു, വിഷപ്പല്ലുകൾ ആഴ്ത്താൻ വാ പിളർക്കുന്നതായും അയാൾക്ക് തോന്നി . അയാൾ ഓടാൻ തുടങ്ങി ..വേഗത്തിൽ ആടിയാടി ഇരുളിൽ നിന്നും വെളിച്ചത്തിലേക്കു ഓടാൻ തുടങ്ങി .

*************************************

ഓക്‌ലാർ ഡോമിനൻസ് എന്നൊരു പ്രതിഭാസമുണ്ട് ..ഗയ കേട്ടിട്ടുണ്ടോ ?

ഇല്ല ഡോകട്ർ .

ഇനി ഒരു തിരിച്ചു വരവില്ല എന്ന് ഉറപ്പിച്ചിട്ടാണ് ഇവിടുന്നു ഇറങ്ങിയത് . എന്നാൽ മൂന്ന് ദിവസവും .. ഇവിടേക്കുള്ള ബസിൽ കയറുന്നതിനു തൊട്ടു മുൻപ് വരെ ..ഇങ്ങോട്ടു വരില്ല എന്ന് തീരുമാനിച്ചതാണ് . എന്നാൽ ഇയാളുടെ ശബ്ദം ..കുറുകിയ കണ്ണുകൾ . ആത്മവിശ്വാസത്തോടെയുള്ള വാക്കുകൾ .. കൈയ്യിലെ കൊന്തയും ആ ക്രൂശിത രൂപവും .എല്ലാം ഒരു വട്ടം കൂടി .ഒരിയ്ക്കൽ കൂടി ഇയാളെ കാണാൻ നിർബന്ധിക്കുകയായിരുന്നു . കണ്ണുകൾ അപ്പോഴും അയാളുടെ കൈയ്യിലെ ആ കൊന്ത തിരയുകയായിരുന്നു .

” സാധാരണ എല്ലാ മനുഷ്യരിലും ഉള്ള ഒരു പ്രതിഭാസമാണത് . എന്നാൽ നമ്മളത് അധികം ശ്രദ്ധിക്കാറില്ല . കാഴ്ചകൾ കാണാൻ തമ്മിൽ തിരഞ്ഞെടുക്കുന്ന കണ്ണ് . മൂന്നിൽ രണ്ടു ശതമാനത്തോളം ആളുകളിലും വലത് കണ്ണാണ് ഡോമിനന്റ് ,ഒരു ശതമാനം ആളുകളിൽ ഇടതു കണ്ണും . ഇവിടെ ഗയയുടെ ഇടതു കണ്ണാണ് ഡോമിനന്റ് . വില്യംസ് – ബുറോൺ സിൻഡ്രോം എന്നൊക്കെ ഇതിനെ വിളിക്കും.. ഇത്തരം ആളുകളിൽ മൈഗ്രേൻ പോലത്തെ രോഗങ്ങൾ സാധാരണമാണ് …അത്തരം ഒരു തല വേദനയാണ് ഗയക്കു അനുഭവപ്പെടുന്നതും … ”

പിന്നെ വല്ലാത്ത ടെൻഷൻ ഉണ്ട് ഗയ ക്കു ..അത് മാറാൻ ഒറ്റ വഴിയേ ഉള്ളൂ ..തന്റെ ഭർത്താവിനോട് എല്ലാം തുറന്നു പറയുക . എന്ന് വെച്ചാൽ കുറച്ചു നാളുകൾ മുൻപ് ജോർജ് തന്നെ കാണാൻ വന്നത് മുതലുള്ള കാര്യങ്ങൾ ….

അപ്പോഴും ഡോക്ടറുടെ കൈകളിലെ കൊന്തക്കായി തിരഞ്ഞ നടന്ന ഗയയുടെ കണ്ണുകൾ ഒരു നിമിഷം അനക്കമറ്റു . കണ്ണുകൾ തുളുമ്പി .

” ഒരാൾ മനസ്സ് തുറക്കാൻ തയ്യാറാണെങ്കിൽ ഹിപ്നോട്ടിസം വളരെ എളുപ്പമാണ് ഗയ . നമ്മളെല്ലാം പല ഘട്ടങ്ങളിലും ഹിപ്നോട്ടിക് സ്റ്റേജിലേക്ക് പോകാറുണ്ട് .നീണ്ട യാത്രക്കിടയിൽ നമ്മൾ യാത്ര ചെയ്യുകയാണ് എന്ന് നമ്മൾ മറന്നു പോകാറില്ല . ഡ്രൈവിങ്ങിൽ നമ്മളെ ചില ഹോണുകൾ വിളിച്ചുണർത്താറില്ലേ

Recent Stories

The Author

2 Comments

  1. Now… That’s what a story is… And that’s what a story shud be..

    Hat’s off… How can I find your other stories?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com