ആവന്തികയുടെ പ്രണയം 20

Views : 2188

Avantikayude Pranayam by മിനി സജി അഗസ്റ്റിൻ

അവന്തിക വൃന്ദാവനത്തിന്റെ വീഥിയിടെ നടക്കുകയാണ് അവളുടെ കണ്ണുകൾ ആരേയോ തിരയുന്നുണ്ട്? ആരാണത്? അവളുടെ മനം കവർന്ന ആ സുന്ദരൻ? മറ്റാരുമല്ല എല്ലാവരേയും തന്റെ മായപുഞ്ചിരിയാൽ മയക്കിയവൻ ആ ചേലകള്ളൻ കാർവർണ്ണൻ.

അവളുടെ മനസിലോ ആ കായാമ്പൂവർണ്ണന്റെ മനോഹര രൂപം മാത്രം. ആവന്തികാ….. ആരോ വിളിക്കുന്നത് പോലെ തോന്നി. അവൾ തിരിഞ്ഞു നോക്കി.ആരേയും കണ്ടില്ല. അത് അവൾക്ക് നിരാശ തോന്നി. അവൾ ചിന്തിച്ചു അത് അങ്ങനെയാണല്ലോ ഒരുത്തനേ തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്ന് തോന്നും. ആരേയും കണില്ല.

ആവന്തിക വൃന്ദാവനത്തിലേ ഗോപികമാരിൽ ഒരാൾ, സുന്ദരി. കണ്ണനേ മാത്രം പ്രണയിക്കുന്നവൾ.പെട്ടന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു. താൻ തേടുന്ന ആളേ കാണാതെ അവൾ വ്യാകുല ചിത്തയായി.

നടന്ന് അവൾ കാളിന്ദി നദിയുടെ അടുത്തേത്തി. നീലകടമ്പിന്റെ ചുവട്ടിൽ ഇരുന്നു. അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.ഒരു വേള അവൾ ശങ്കിച്ചു ഇനി ഗിരിധരധാരി തന്നെ മറന്നുവോ? ആ ഇരിപ്പിൽ അവൾ ഉറങ്ങിപോയി. അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ആരോ തന്നെ തലോടുന്നതും തന്റെ നെറ്റിയിൽ ചുംബിക്കുന്നതും പോലെ തോന്നിയപ്പോൾ അവൾ കണ്ണ് തുറന്നു. തന്റെ പ്രേമരൂപൻ അവളേ തന്റെ മാറോട് ചേർത്ത് അവളേ പുണർന്നിരിക്കുന്നു. അവൻ അവളുടെ കണ്ണിനീർ തുടച്ചു

പ്രിയേ ആവന്തികേ എന്തിനാണ് സഖി ഇത്ര വിഷാദം? എന്തേ ചാരുമുഖി നിൻ കൺകൾ നിറഞ്ഞിരിക്കുന്നു? മുരളിധരന്റെ ചോദ്യം അവളേ ഉണർത്തി.

നാഥാ അങ്ങെന്നെ ഉപേക്ഷിച്ചുവോ?അവൾ ചോദിച്ചു. ആവന്തികാ നിന്നെ എനിക്ക് ഉപേക്ഷിക്കാനാകുമോ?എനിക്ക് നീയും ഈ പ്രപഞ്ചത്തിലേ എല്ലാ ജിവജാലങ്ങളും ഒരുപോലെയല്ലേ? എന്റെ പ്രണയം നിന്നിൽ നിലനിൽക്കുവോളം നീയും അങ്ങനെ വേണം എന്നാണ് എന്റെ ഇംഗിതം.വേണുഗോപാൻ പറഞ്ഞു നിർത്തി.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com