ആരോഹണം അവരോഹണം 10

Views : 2174

‘എന്തായാലും രണ്ട് ദിവസം കഴിയട്ടെ, ഇനി മസൂദുമായി ബന്ധപ്പെട്ടാൽ മതി’ ബ്രോക്കർക്ക് ഒരു അഞ്ഞൂറ് രൂപ കൊടുക്കാൻ മസൂദിനോട് പറഞ്ഞു. ലത്തീഫ് ഏൽപ്പിച്ചിരുന്ന പൈസയിൽ നിന്നും അഞ്ഞൂറ് രൂപ കൊടുത്തു. കണ്ടു നിന്നവർക്കും വിശ്വനും അത്ഭുദം.
ആളുകളുമായി പരിചയപ്പെട്ട് ലത്തീഫും മസൂദും നടന്ന് വീട്ടിലെത്തി.
ലത്തീഫിനെ കാണാനായി ഒരു പാട് ആളുകൾ വീട്ടിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ലത്തീഫ് വരുന്നത് കണ്ടപ്പോൾ എല്ലാവരും ഭക്ത്യാദരവോടെ എഴുനേറ്റു. ഓടിട്ട പഴയ ഒരു വീടാണെങ്കിലും അതിന്റെ മുമ്പിൽ പലതരത്തിലുള്ള കാറുകൾ കിടക്കുന്നത് കണ്ടപ്പോൾ ഒരു പുതിയ കാർ വാങ്ങണമെന്ന് ലത്തീഫിന്ന് തോന്നി. വിവരം ഉടനെ മസൂദിനോട്‌ പറഞ്ഞു.
മസൂദ് മെഴ്സിടസ് ബെൻസ്‌ കാർ കമ്പനിയിൽ വിളിച്ചു വിവരം പറഞ്ഞു.
ഉച്ചയായപ്പോൾ കരീംക്ക വീട്ടിലെത്തി. ഇനി ഉച്ചക്ക് ഭക്ഷണം കഴിച്ച് ഒന്ന് മയങ്ങണം. ഗൾഫിൽ നിന്നും വന്നതിന്ന് ശേഷം അതൊരു ശീലമായി. വീട്ടിലും പുറത്തും നിറയെ ആളുകളെ കണ്ടപ്പോൾ ലത്തീഫ് ഇപ്പോൾ ഭക്ഷണം കഴിക്കില്ലെന്ന് മനസ്സിലായി. കരീംക്ക ഭക്ഷണം കഴിച്ച് കിടന്നു.
‘മസൂദേ, കുറച്ചു കുട്ടികൾ പുറത്ത് നിൽക്കുന്നുണ്ടല്ലോ, ഒന്ന് വിളിച്ചേ’ മസൂദിനോട് പറഞ്ഞു.
അവർ കുറച്ച് ഭയത്തോടെ ലത്തീഫിന്റെ അടുത്ത് ചെന്നു. എന്തിനാ വന്നതെന്ന് മസൂദ് ചോദിച്ചപ്പോൾ മദ്രസയുടെ ഉദ്ഘാടനത്തിന്ന് കലാപരിപാടികൾ ഉണ്ടെന്നും അതിനു സംഭാവന വാങ്ങാൻ വന്നതാണെന്നും അവർ പറഞ്ഞു. ‘മക്കളെ അതൊക്കെ തെറ്റാണ്’ എന്ന് മസൂദ് പറഞ്ഞു. ലത്തീഫ് മസൂദിനോട് അവർക്ക് ആയിരം രൂപ കൊടുക്കാൻ പറഞ്ഞു. ‘മക്കളെ, കല ഇസ്ലാമിൽ തെറ്റില്ല. പക്ഷെ കലാഭാസം ആവരുതെന്ന്’മാത്രം’ എന്ന് ആ കുട്ടികളോട് ഉപദേശിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ ടയ്യും കോട്ടുമൊക്കെയിട്ട രണ്ടു പേര് വന്നു. വന്നവർ നീട്ടിവലിച്ചൊരു ഗുഡ് ആഫ്റ്റർനൂണ്‍ കാച്ചി. ലത്തീഫ് പ്രത്യഭിവാദ്യം ചെയ്തു.
അവർ കൊണ്ട് വന്ന ലാപ്‌ ടോപ്‌ തുറന്ന് ലത്തീഫിനോട് കുറെ കാര്യങ്ങൾ പറഞ്ഞു.
‘സാർ, സാറിന്ന് ഒരു ഗുണമുള്ള കാര്യവുമായിട്ടാണ് ഞങ്ങൾ വന്നിട്ടുള്ളത്’ ഒന്ന് നിറുത്തി അദ്ദേഹം തുടർന്ന് ‘ഞങ്ങൾ ECECE ബാങ്കിൽ ബാങ്കിൽ നിന്നാണ്. ഇപ്പോൾ സാർ കുറച്ച് പണം ഞങ്ങളുടെ ബാങ്കിൽ നിക്ഷേപിക്കുക. ആറു വർഷത്തേക്ക് വർഷം തോറും അതേ സംഖ്യ വീണ്ടും നിക്ഷേപിക്കുക. അത് ഞങ്ങൾ സാറിന്ന് വേണ്ടി പല കമ്പനിയിലും ഷെയർ ചേരും. അങ്ങിനെ സാറിന്നു ഒരു പാട് ലാഭങ്ങൾ ലഭിക്കും. ഞങ്ങൾ സാറിന്ന് മാത്രം ഒരു പ്രത്യേക സ്കീം കൊണ്ട് വന്നിട്ടുണ്ട്.’

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com