ദി ലെഫ്റ്റ് ഐ 24

Views : 3531

…എന്തിനു ഒരു സിനിമ കാണുമ്പോൾ നമ്മൾ കരായാറില്ലേ . അതെല്ലാം ഒരു തരത്തിൽ ഹിപ്നോട്ടിസം തന്നെയാണ് . ഒരു രാജ്യത്തെ മുഴുവൻ ഹിപ്നോട്ടൈസ് ചെയ്ത ഹിറ്റ്ലറെ അറിയില്ലേ .. jew എന്ന ഒറ്റ വാക്കിൽ ഒരു ജനത മുഴുവൻ ഹിപ്നോട്ടിക് സ്റ്റേജിലേക്ക് പോയില്ലേ .മാസ് ഹിപ്നോട്ടിസം .അതെ പോലെ ..എന്റെ കൈയ്യിൽ കോർത്തിട്ടിരുന്ന കൊന്തയിലൂടെ ഗയ ..തന്റെ മനസ്സ് ഞാൻ അന്നേ വായിച്ചു . ”

മനസ്സിലുള്ള ഭാരമെല്ലാം പൂർണമായും മാഞ്ഞു പോകും പോലെ ഗയക്കു തോന്നി . ശരീരവും മനസ്സും തൂവൽ പോലെ ഭാരമില്ലാതെയാകുന്നു .

” ഞാൻ തന്റെ ഭർത്താവിനോട് സംസാരിച്ചു . അയാൾ പുറത്തുണ്ടാകും . പൂർണ്ണമനസ്സോടെ തന്നെ സ്വീകരിക്കാൻ …..”

അവൾ കൈകൾ കൂട്ടി പിടിച്ചു മെല്ലെ വിതുമ്പുന്നുണ്ടായിരുന്നു .

” പിന്നെ ജോർജ് ..അയാളോടും ഞാൻ സംസാരിച്ചു .അയാൾ ഇനി വരില്ല . തന്നെ ഭീഷണിപ്പെടുത്തിയ പോലെ വീഡിയോ ക്ലിപ്സ് ഒന്നും അയാളുടെ കൈയ്യിൽ ഇല്ലാ .. ഗയക്കു പെൺകുഞ്ഞല്ലേ .. അവൾക്കു ഈ പ്രായത്തിൽ തന്റെ സ്നേഹവും സംരക്ഷണവും വളരെ ആവശ്യമാണ് ഗയ . ..”

കൈകൾ കൂപ്പി അയാളെ തൊഴുമ്പോൾ അവൾ പൊട്ടിക്കരയുകയായിരുന്നു . നന്ദിയെന്നും .. മറക്കില്ലെന്നുമുള്ള വാക്കുകൾ വിതുമ്പലിൽ പൊട്ടിച്ചിതറി വീണു .

ഗയയെ നെഞ്ചോട് ചേർത്തു പിടിച്ചു നടക്കുമ്പോൾ ഹരി മുകളിലേക്ക് നോക്കി .ഇലകൾ തലയാട്ടി ചിരിക്കുന്നു . ശിഖരങ്ങൾ ചുംബിക്കുന്നു . അയാളുടെ ചുണ്ടുകൾ അവളുടെ ശിരസ്സിൽ ചുംബനം തൊട്ടു .പിന്നെ അതൊരു മഴയായി ..അവൾ തണുത്തു . അപ്പോൾ പൊട്ടി വീണൊരു മഞ്ഞു കണം പോലെ അവൾ വല്ലാതെ തണുത്തു ….

*************************************

അവർക്കു പിന്നാലെ , വൃക്ഷങ്ങളുടെ തണലിലൂടെ ഒരു കറുത്ത അംബാസിഡർ കാർ വളരെ വേഗത്തിൽ നഗരത്തിലേക്ക് കുതിച്ചു . അകലെ ബോഗൻ വില്ലകൾ പടർന്നു പിടിച്ച ഗേറ്റിനു ചങ്ങല പൂട്ട് വീണിരുന്നു. കാറിനുള്ളിൽ അയാൾ തന്റെ പാതിയും നരച്ച താടി തടവി .രോമങ്ങൾ നിറഞ്ഞ കൈകൾ കൊണ്ട് പണം അടങ്ങിയ ബാഗ് ഒന്ന് കൂടി ചേർത്ത് പിടിച്ചു .എതിരെ പാഞ്ഞു പോകുന്ന പോലീസ് വാഹനങ്ങളെ മാറി കടന്നു അയാൾ വളരെ വേഗം മുന്നോട്ടു കുതിച്ചപ്പോൾ അയാളുടെ ഇടം കണ്ണ് ഒന്ന് കുറുകി . ട്രാഫിക് സിഗ്നലിൽ വാഹനം നിർത്തി . മുന്നിൽ തൊണ്ണൂറു സെക്കൻഡുകൾ ..

സായാഹ്‌ന പാത്രവുമായി ഒരു പയ്യൻ , അയാളുടെ കാറിനെ കടന്നു പോയി …

“ചൂടുള്ള വാർത്ത ..ചൂടുള്ള വാർത്ത ..
നഗരാതിർത്തിയിൽ യുവാവിന്റെ മൃതദേഹം . ..”

Recent Stories

The Author

2 Comments

  1. Now… That’s what a story is… And that’s what a story shud be..

    Hat’s off… How can I find your other stories?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com