പോരുന്നോ എന്റെകൂടെ 79

Views : 22491

മാനസികമായി തയ്യാറായിട്ടില്ലെങ്കിലും അച്ഛനെ എതിർക്കാനുള്ള ശക്തിയില്ലാത്തത്കൊണ്ട് അപർണ്ണ വിവാഹത്തിന് മൗനസമ്മതം മൂളി. കാനഡയിൽ ജോലി ചെയ്യുന്ന ഡോക്ടർ ഹരിപ്രസാദിനെ ഒരിക്കൽപോലും നേരിൽ കാണാനാവാതെയായിരുന്നു അവളുടെ മനസ്സിൽ സ്വപ്‌നങ്ങൾ വിരിയാൻ തുടങ്ങിയത്.
പക്ഷെ വിടരുംമുൻപേ വാടാനായിരുന്നു ആ പൂമൊട്ടുകൾക്ക് യോഗം.
ഒപ്പം പഠിച്ച പെൺകുട്ടിയുമായി ഇഷ്ടത്തിലാണെന്നും ഈ വിവാഹത്തിൽ നിന്നും പിന്മാറണമെന്നും ഹരി ആവശ്യപ്പെട്ടപ്പോൾ ഒരു ഡോക്ടറുടെ പക്വത നഷ്ടപ്പെട്ട് വെറുമൊരു പെണ്ണായി അവൾ കണ്ണീർവാർത്തു.

മടിച്ച് മടിച്ചാണെങ്കിലും അവൾ അച്ഛനോട് കാര്യങ്ങൾ പറഞ്ഞു, പക്ഷേ, അവിടെയും അച്ഛന്റെ സ്നേഹത്തിനപ്പുറം ഒരു കച്ചവടക്കാരന്റെ വാക്കുകളാണ് അവൾക്ക് കാണാനായത്. പ്രായത്തിന്റെ കളികളാണെന്നും കല്യാണത്തോടെ എല്ലാം ശരിയാകുമെന്നും പറഞ്ഞപ്പോൾ എതിർക്കാനാവാതെ അവൾ വിധിയെ പഴിച്ചു. തറവാട്ടിലെ കാരണവരായ അച്ഛനെ എതിർക്കാൻ കഴിവില്ലാത്ത ഹരിക്ക് കല്യാണമല്ലാതെ വേറെ വഴിയില്ലായിരുന്നു.
പരസ്പര സമ്മതമില്ലാതെ യാന്ത്രികമായി അപർണ്ണയുടെയും ഹരിയുടെയും കല്യാണം നടന്നു.ഒരു മുറിക്കുള്ളിലെ ഇരു ജീവിതം. കഴുത്തിൽ താലി വീണിട്ടും അവൾ കന്യകയായി തുടർന്നു. ഒരു മാസത്തിനുള്ളിൽത്തന്നെ ഹരി കാനഡയ്ക്ക് തിരിച്ച് പോയപ്പോൾ അവൾ ഏകാന്തത അനുഭവിക്കാൻ തുടങ്ങി. കാനഡയിൽ വച്ച് കാമുകിയുമായുള്ള കല്യാണം കഴിഞ്ഞു എന്ന്കൂടി ഹരി വിളിച്ചുപറഞ്ഞപ്പോൾ ജീവിതത്തിൽ മുന്നോട്ടുള്ള എല്ലാ വഴികളും അടഞ്ഞതായി അവൾക്ക് തോന്നി.

എപ്പോഴോ എങ്ങനെയോ കിട്ടിയ ധൈര്യത്തിന്റെ പുറത്ത് എല്ലാം എല്ലാവരോടും തുറന്ന് പറഞ്ഞ് അവൾ സ്വന്തം വീട്ടിൽ തിരിച്ചെത്തി. മകളെ രണ്ട് കയ്യും നീട്ടി സ്വീകരിച്ച് ആശ്വസിപ്പിക്കേണ്ട ആ അച്ഛൻ നേരെ പോയത് കോടതിയിലേക്കാണ്. വിശ്വാസവഞ്ചന, സ്ത്രീധനപീഡനം എന്നൊക്കെ പറഞ്ഞ് ഹരിക്കെതിരെ കേസ് കൊടുത്തു, ഒപ്പം വിവാഹമോചനവും.
പിന്നെ രണ്ട് കുടുംബക്കാരുടെയും വാദപ്രതിവാദങ്ങൾ ആയിരുന്നു. മകന്റെ ഭാഗത്ത് തെറ്റ് ഉള്ളതിനാലും തറവാടിനുണ്ടാകുന്ന നാണക്കേട് ഒഴിവാക്കാനും ഗോപാലമേനോന് ആശുപത്രി നിന്നിരുന്ന സ്ഥലം മോഹൻദാസിന് എഴുതിക്കൊടുക്കേണ്ടിവന്നു.
വിവാഹക്കച്ചവടത്തിൽ ലാഭം മോഹൻദാസിനായിരുന്നു, വെറുതെ ആ സ്ഥലവും കിട്ടി മകൾ ഇപ്പൊ വീട്ടിലും ഉണ്ട്. വിവാഹമോചനത്തിന് നിയമപ്രകാരം ചെറിയ കാലതാമസം ഉണ്ടാകുമെന്ന് വക്കീൽ പറഞ്ഞെങ്കിലും മറ്റൊരു പണക്കാരനുമായി അപർണ്ണയുടെ വിവാഹാലോചനകൾ അയാൾ തുടങ്ങിയിരുന്നു. അപർണ്ണ അതിനെ എതിർത്തെങ്കിലും അവളുടെ പ്രതിഷേധങ്ങളൊന്നും അയാൾ കണ്ടില്ലെന്ന് നടിച്ചു.

Recent Stories

The Author

2 Comments

  1. Very nice!!

  2. തൃശ്ശൂർക്കാരൻ 🖤കട്ടൻകാപ്പി

    ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com