പോരുന്നോ എന്റെകൂടെ 79

Views : 22490

അച്ഛൻ നോക്കിയത്. എന്തെങ്കിലും പഠിച്ച് നല്ല ജോലി നേടി കുടുംബത്തെ രക്ഷിക്കാമെന്ന് കരുതിയെങ്കിലും ഡിഗ്രിക്ക് മുകളിൽ പഠിക്കാൻ പറ്റിയില്ല. ഉള്ള ഡിഗ്രി സർട്ടിഫിക്കറ്റ് വച്ച് കിട്ടിയതാണ് ഈ സെയിൽസ് എക്സിക്യൂട്ടീവ് ജോലി. വൈറ്റ് കോളർ ജോലിയാണെങ്കിലും വീട്ടിലെ കഷ്ടങ്ങൾ തീരാൻ അത് മതിയായിരുന്നില്ല. എങ്ങനെയെങ്കിലും കുറച്ച് പൈസയുണ്ടാക്കണം, അനിയത്തിമാരിൽ ഒരാളെയെങ്കിലും വേഗം കെട്ടിച്ച് വിടണം. രണ്ടാളും തമ്മിൽ ഒന്നര വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ , കണ്ടാൽ ഇരട്ടകളാണെന്നേ പറയുള്ളു. വീട്ടിലെ ഇല്ലായ്മയെക്കുറിച്ചുള്ള ചിന്തകളിൽ നിന്ന് വിട്ട് നിൽക്കുന്നത് ഫോണിൽ എന്തെങ്കിലും തോണ്ടുമ്പോൾ ആണ്.

പെണ്ണുങ്ങളെ വീഴ്ത്താൻ ഏറ്റവും നല്ലത് സെന്റിമെന്റ്സ് ആണല്ലോ, എനിക്കാണെങ്കിൽ നുണ പറയേണ്ട ആവശ്യമില്ല, സ്വന്തം ജീവിതം പറഞ്ഞാൽ മതി. പറഞ്ഞു, അവൾ എല്ലാം വിശ്വസിച്ചു. വിനിതയെ ഒരുകൂട്ടർ കാണാൻ വന്നെന്നും അവർക്ക് ഇഷ്ടമായെന്ന് പറഞ്ഞ് പോയതും പറഞ്ഞപ്പോൾ എന്റെ അവസ്‌ഥ അറിയാവുന്നത് കൊണ്ടാവും സഹായിക്കാമെന്ന് അവൾ പറഞ്ഞു. വിവാഹനിശ്ചയത്തിന് ഒരുക്കങ്ങൾ നടത്തിയത് അപർണ്ണയുടെ ഉറപ്പിന്മേൽ ആയിരുന്നു. ആദ്യമായി അവളെ നേരിൽ കണ്ടത് പൈസ വാങ്ങാനായിരുന്നു. എത്ര വേണമെന്ന് പറഞ്ഞില്ലെങ്കിലും മനസ്സിൽ കരുതിയതിലും ഒരുപാട് കൂടുതലായിരുന്നു അപർണ്ണ തന്നത്. ചടങ്ങുകളെല്ലാം മംഗളകരമായി നടന്നു, എന്ന് , എങ്ങനെ എന്നൊരു ഉറപ്പുമില്ലെങ്കിലും പൈസ തിരിച്ച് തരാമെന്ന് അവളോട് പറഞ്ഞു. വീണ്ടും പണത്തിന്റെ ആവശ്യം വന്നു, സ്നേഹത്തിന്റെ പുറത്ത് എല്ലാം അവളോട് തുറന്ന് പറയുന്നത് കൊണ്ടാവും ഒന്നും ചോദിക്കാതെ തന്നെ അവൾ സഹായിച്ചു.
അപർണ്ണ ഒരു നനഞ്ഞ മണ്ണാണെന്ന് മനസിലായത് കൊണ്ട് ഒന്ന് കുഴിച്ച് നോക്കാനാണ് അപ്പോൾ തോന്നിയത്. പിന്നെ പണത്തിന്റെ ആവശ്യം ഞാൻ ഉണ്ടാക്കുകയായിരുന്നു. പക്ഷെ യാതൊരു മടിയുമില്ലാതെ അവൾ സഹായം തുടർന്നു. കയ്യിൽ ഒരുപാട് പൈസയുള്ളത് കൊണ്ടാണോ എന്റെ വാക്കുകളിൽ മയങ്ങി വീണിട്ടാണോ അവൾ പൈസതന്നതെന്നറിയില്ല.

എന്റെ കാര്യം മാത്രം നോക്കുന്നതിനിടയിൽ അവളെപ്പറ്റി കൂടുതലൊന്നും ഞാൻ ചോദിച്ചിരുന്നില്ല. ഒരിക്കൽ കുടുംബജീവിതത്തെപറ്റി ചോദിച്ചപ്പോഴാണ് എനിക്ക് മുന്നിൽ സന്തോഷത്തോടെ സംസാരിക്കുമ്പോഴും ഉള്ളിൽ സങ്കടത്തിന്റെ സമുദ്രം കൊണ്ടുനടക്കുകയാണ് അവളെന്ന് മനസിലായത്. അപ്പോഴാണ് ചെയ്ത കാര്യങ്ങളെപ്പറ്റി ഞാൻ ചിന്തിച്ചത്, ചതി, ചതിക്കുകയായിരുന്നു ഞാനും അവളെ. അതും സ്‌നേഹംകൊണ്ടുള്ള ചതി. ഞങ്ങൾതമ്മിൽ പ്രേമമുണ്ടായിരുന്നില്ല, അവിഹിതമുണ്ടായിരുന്നില്ല, ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്, എന്നെ അത്രയും നല്ല ഒരു സുഹൃത്തായി അവൾ കണ്ടിരുന്നു, വിശ്വസിച്ചിരുന്നു. ആ വിശ്വാസത്തെയാണ് ചതിച്ചത്.

Recent Stories

The Author

2 Comments

  1. Very nice!!

  2. തൃശ്ശൂർക്കാരൻ 🖤കട്ടൻകാപ്പി

    ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com