മറവിഭാരം 20

Views : 3283

Maravibharam by ജിതേഷ്

തിരക്കുള്ള റെയിൽവേ സ്റ്റേഷനിലെ ബെഞ്ചിൽ അഖിൽ ഇരുന്നു….. വിമല തിരിഞ്ഞു നടക്കുന്നത് അവൻ ശ്രദ്ധിച്ചില്ല….

അവൾ ഒരു ഉറച്ച തീരുമാനം ഇന്ന് എടുത്തു….. എന്തിനും കാരണങ്ങൾ തിരയുന്ന മനുഷ്യന്റെ വാസനകൾ…. ഇന്ന് അഖിൽ സമാധാനത്തോടെ തിരിച്ചു പോകും….. അമാനുഷികൻ എന്നൊരു പേരൊന്നും അവന് യോജിക്കുന്നില്ല…. പക്ഷെ അവനൊരു കാരണമാണ്….. ഒരു തികഞ്ഞ ഉത്തരം….

കുറെ മാസങ്ങൾക്ക് മുൻപുള്ള ഒരു അനുസ്മരണ സമ്മേളനം…. അവിടെ വെച്ചായിരുന്നു തികച്ചും യാദൃശ്ചികമായ അവരുടെ കണ്ടുമുട്ടൽ….. അവിടുന്ന് ഇറങ്ങുമ്പോൾ അവർ പരസ്പരം സൗഹൃദം ചേർന്നിരുന്നു….

ചെറിയൊരു ചാറ്റൽ മഴ…. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയും…… അമ്മയും അച്ഛനും ചേർന്ന ഒരു സന്തുഷ്ട കുടുംബം….

വിവാഹശേഷവും പഠനം തുടരുന്ന അവളുടെ ചിന്തകളെ അവന് പ്രശംസിക്കേണ്ടി വന്നു….

നേരിട്ട് കണ്ടില്ലെങ്കിലും അവളുടെ കുടുംബത്തെ വാക്കുകളിലൂടെ അവൻ കണ്ടു…. വാട്ട്സാപ്പ് മെസ്സേജുകൾ അവരുടെ കുടുംബം നിറഞ്ഞു നിന്നു…. അവളുടെ ആശകളും ആഗ്രഹങ്ങളും എല്ലാം അവൾ തുറന്നു പറഞ്ഞു…..

നല്ല സൗഹൃദം അവനിൽ നിന്നും അവൾക്ക് കിട്ടി….. എരിയുന്ന വേനലിൽ വരുന്ന മഴ പോലെയായിരുന്നു….. അവന്റെ സൗഹൃദം എന്നത് വളരെ വൈകിയായിരുന്നു അവൾ തുറന്നു പറഞ്ഞത്…..

തന്നെ ഇത്രെയേറെ ബഹുമാനത്തോടെ കൊണ്ടു നടന്ന ആ സൗഹൃദം അവളെ അവനോടു ചേർത്ത് കൊണ്ടിരുന്നു…..

ഭർത്താവിന്റെ ഭാഗത്തുനിന്നും നേരിടേണ്ടി വന്ന അവഗണന അവളെ അവനോടു സ്നേഹം എന്നൊരു തീവ്ര ആശയത്തിലേക്ക് എത്തിച്ചു എന്നത് ഒരു സ്വപ്നത്തിന്റെ അകമ്പടിയോടെ ആയിരുന്നു അവൾ പറഞ്ഞത്….

ആദ്യമൊന്നും അവളിൽ ഭാവമാറ്റങ്ങൾ അവൻ ശ്രദ്ധിച്ചില്ല…. ഭർത്താവിന്റെ തിരക്കുകൾ ആകും കാരണം എന്ന് പറഞ്ഞു അവൻ അവളെ അയാളോട് ചേർത്തുവെക്കാൻ ശ്രമിച്ചു…..

ഇടയ്ക്കിടെ കാണണം എന്നൊരു ആഗ്രഹം അവൾ പറയാറുണ്ടായിരുന്നു…. അതിനായി അവർ തിരഞ്ഞെടുത്തത് ബസ്റ്റാന്റ് എന്ന പൊതുവേദി തന്നെയായിരുന്നു…..

ഇടയ്ക്ക് അവൻ ഫോൺ എടുക്കാത്ത സാഹചര്യങ്ങളിൽ അവൾ അസ്വസ്ഥയാകാൻ തുടങ്ങി…… മിണ്ടാതിരുന്നാൽ പോലും അവൾ അവനോട് ദേഷ്യപ്പെടും പക്ഷെ അവനെ പിരിയാൻ പറ്റാത്ത പോലെ ആയിരുന്നു അവൾക്ക്….. ഇനി മിണ്ടണ്ട എന്ന് പറയുമ്പോഴും അവൾ തന്നെ അവനോടു ആദ്യം അടുത്തുകൊണ്ടിരുന്നു….

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com