മറവിഭാരം 20

ചില സമയങ്ങളിൽ ഇങ്ങനെയാണ്….. തിരിച്ചു വരാനും സമയം ഉണ്ട്…… അത് പെണ്ണായാലും ആണായാലും……

അമാനുഷികൻ…… സത്യസന്ധത എന്നൊന്നും വേണ്ടാ….. ചിലർ ഇങ്ങനെയാണ്….. അതിൽ ലിംഗ വ്യത്യാസങ്ങൾ ഇല്ല….. മരിക്കാത്ത ഹൃദയങ്ങൾ……

അവൻ ഫോണെടുത്തു അതിൽ ഒരു നമ്പർ എടുത്തു….. ചെവിയിൽ വെച്ചു……

” എല്ലാം ഇനി ഭംഗിയാകും….. നന്ദി….. ”

അവൻ മറ്റൊരു നമ്പർ കൂടി എടുത്തു….. ചെവിയിൽ വെച്ചു….

“ഞാൻ ഊണുകഴിക്കാൻ എത്തും…. മോളു കഴിച്ചോ……. ഞാൻ ധാ വരുന്നു…… ”

ചാറ്റൽ മഴ മാറി…… പെരുമഴ പെയ്തു…… നനയാൻ അവനൊരു കൊതി……. അവൻ എണീറ്റു… മഴ നനഞ്ഞു പുറത്തേക്ക് നടന്നു….. എന്തിനും ചെയ്തതിൽ തെറ്റുണ്ടെങ്കിൽ മഴ മായ്ക്കട്ടെ…… ശെരിയെങ്കിൽ ഇതൊരു ആശിർവാദം……