ടോം പറഞ്ഞു നിര്‍ത്തി. അനഘ ആകെ വല്ലാത്ത അവസ്ഥയിലായി. ആരുടെയും മരണത്തില്‍ സന്തോഷിക്കരുതെന്ന് ആഗ്രഹമുണ്ടെങ്കിലും അനുവുമായുള്ള ബന്ധം അങ്ങനെ അവസാനിപ്പിച്ചപ്പോ ഒരു സന്തോഷം തോന്നിയെങ്കിലും ഇങ്ങനെ വെറെയൊരുത്തി കയറി വന്നതിനെ എന്തുചെയ്യുമെന്നറിയാതെ അവള് നിന്നു.
““അവരു തമ്മില്‍ പ്രണയത്തിലാണോ…..?”” അനഘ അല്പം ടെന്ഷനോടെ ചോദിച്ചു. അതിന് ടോമും മാലുവും പരസ്പരം നോക്കി ഒന്നു പുഞ്ചിരിച്ചു.
““പ്രണയമാണോ എന്നൊന്നുമറിയില്ല…. പക്ഷേ അവര്‍ തമ്മിലുള്ള ബന്ധം അതിനെല്ലാം അപ്പുറമായാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. സ്നേഹം അവര്‍ക്കിടയില്‍ ഒരു കടല്‍ പോലെ തങ്ങി നില്‍ക്കുന്നുണ്ട്…..”” മാലു അനഘയെ നോക്കി പറഞ്ഞു. പിന്നെ അനഘയ്ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല.
അപ്പോഴെക്കും റൂമിന്റെ വാതില്‍ തുറന്നു ദേവ് ഹാളിലേക്ക് കടന്നു വന്നു. എന്നാല്‍ ദേവിന്റെ രൂപം കണ്ടു അനഘ അന്തം വിട്ടു നോക്കി നില്ക്കുകയാണുണ്ടായത്. ഒരു ടീഷര്‍ട്ടും മുട്ടോളമുള്ള ഒരു ത്രീഫോര്‍ത്തുമായിരുന്നു അവന്റെ അപ്പോഴത്തെ വേഷം. അവന്റെ പരിചിതമല്ലാത്ത വസ്ത്രധാരണരീതി കണ്ടു അനഘ അന്തം വിട്ടു നിന്നു.
““എന്താണ്… മൂന്ന് പേരും കുടെ ഒരു സ്വകാര്യം….”” ദേവ് ടോമിനോടും മാലുവിനോടും ചോദിച്ചുകൊണ്ടു മാലുവിനടുത്തായി സോഫയില്‍ ഇരുന്നു.
““അത്…. ദേവാ… ഞങ്ങള്‍ വെറുതെ….. അനഘയുടെ കോളേജ് ലൈഫോക്കെ…. ഇങ്ങനെ…..”” മാലു തപ്പി തടഞ്ഞു മറുപടി എത്തിച്ചു.
““ഓഹോ… എന്നിട്ട് എന്തൊക്കെ അറിഞ്ഞു വനിത കോളേജിലെ ചെയര്‍പേഴ്സണിന്റെ വീരശൂരപരക്രമങ്ങള്….”” ദേവ് അത്രയും പറഞ്ഞു ചിരിയോടെ അനഘയെ നോക്കി. എന്നാല്‍ അനഘ ഇപ്പോഴും ദേവിന്റെ വസ്ത്രധാരണത്തെ ഇമചിമ്മാതെ നോക്കി ഇരുപ്പാണ്. അതു കണ്ടു ദേവ് അതിശയത്തോടെ അനുവിനെ നോക്കി. പെട്ടെന്ന് എന്തോ ചിന്തിയില്‍ നിന്ന പോലെ അവള് ഞെട്ടി സ്വബോധത്തിലേക്ക് വന്നു. അവള് ബാക്കിയുള്ളവരെ നോക്കിയപ്പോ എല്ലാവരും അവളുടെ ഭാവം നോക്കി ചിരിയ്ക്കുന്നു അവള് എല്ലാരെയും ഒരു ചമ്മലു നിറഞ്ഞ മുഖത്തോടെ നോക്കി ചിരിച്ചു.
““അനഘ ആദ്യമായാണോ ഇവനെ ഇങ്ങനെ കാണുന്നത്…?”” ടോം അനഘയോട് ചോദിച്ചു. അനഘ അതെയെന്നര്ത്ഥത്തില് തലയാട്ടി.
““ദേ ഇവന് ഇവിടെ ഇങ്ങനെയൊക്കെയാണ് കേട്ടോ….”” മാലു ദേവിനെ നോക്കി ചിരിയോടെ പറഞ്ഞു. അതെയെന്നര്ത്ഥത്തില് ദേവ് അനഘയെ നോക്കി ചിരിച്ചു.
പിന്നെ നാലുപേരും കുടെ സംസാരിച്ചിരുന്നു. ഇന്നത്തെ വിശേഷങ്ങളും ടോമിന്റെ ബിസിനസും ജിന്റോ അളിയന്റെ കാര്യങ്ങളും അങ്ങനെ അങ്ങനെ…. എന്നാല്‍ അറിയാതെ പോലും കഴിഞ്ഞ കാലത്തെ കുറിച്ചു ആരും സംസാരിച്ചില്ല. അതിനാല്‍ തന്നെ അവരുടെ അനുവിനെ പറ്റി ഒന്നും സംസാരിച്ചില്ല.
❤️❤️❤️❤️❤️
❤❤
Bro next part eppozha
??❤️
നാളെ
ഈ ഭാഗവും ഒരുപാട് ഇഷ്ട്ടമായി ഇപ്പൊ മനസ്സ് മുഴുവൻ മാളൂട്ടി നിറഞ്ഞു നിൽക്കുകയാണ് കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം
സ്നേഹത്തോടെ
♥️♥️♥️
Thanks Saji ❤️
Machane enthayi
ഈ ആഴ്ച ഉണ്ടാവും
വായിക്കാൻ വൈകി കമന്റ് ഇടാൻ അതിലും വൈകി…
ഒരുപാട് കഥകൾ ഇവിടെ വായിക്കാൻ പെന്റിങ്ങിൽ ഉണ്ട്….സമയം ആണ് വില്ലൻ.
ഈ പാർട്ട് മാളു അങ് എടുത്തു എന്ന് തന്നെ പറയാം.
കുസൃതിയും വെള്ളാരം കണ്ണുകളും കൊണ്ട് ആരെയും മയക്കുന്ന കുഞ്ഞു കുസൃതികുടുക്ക.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഖൽബെ…
സ്നേഹപൂർവ്വം…❤❤❤
Achillies Bro ?
റീപ്ലേ തരാനും വൈകി ? എന്നാലും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️
അടിപൊളി അടുത്ത പാർട്ട് ഉടൻ തരണേ
താങ്ക്യൂ ബ്രോ…
അടുത്ത ഭാഗം എഴുത്തില്‍ അണ്
എന്റെ ബ്രോ അടുത്ത part പെട്ടെന്ന് തായോ??
Thanks Bro ❤️
എങ്ങനെ പറയണം എന്നറിയില്ല…. വർണ്ണിക്കാൻ കഴിയുന്നില്ല…. സൂപ്പർ.. മനോഹരം
നന്ദി അപ്പൂട്ടാ.. ❤️??
ഒത്തിരി സന്തോഷം ?
ഖൽബ് ❤️
വായിക്കാൻ ഒരു മൂഡ് കിട്ടാത്തത് കൊണ്ടാണ് വൈകിയത്.
ഈ തീമിൽ പതിവ് ശൈലി യിൽ ഉള്ള സ്റ്റോറി പ്രതീക്ഷിച്ചാണ് ഞാൻ വായന തുടങ്ങിയത്, പക്ഷേ താൻ ഞെട്ടിച്ചു കളഞ്ഞു,. ഓരോ ഭാഗം വായിച്ചു കഴിയുമ്പോളും കഥ യിലേക്കുള്ള ആകർഷണം കൂടുകയാണ്
ഉണ്ടായത്..
ആദ്യം ദേവന്റെ സ്വഭാവം കണ്ടപ്പോൾ പുച്ഛമാണ്തോന്നിയത്,എന്നാൽ പിന്നീട് അങ്ങോട്ട് ഇതുവരെ യും പിടി തരാതെ ഒരു നിഗൂഢതയായി തുടരുന്നു, അതും മനോഹരമായി താൻ അവതരിപ്പിച്ചു,. ഇങ്ങനെ ഉള്ള കഥകളിൽ കാണുന്ന സ്ഥിരം ക്ളീഷേ ഭർത്താവ്സീനുകൾ ഒന്നും ഇല്ലാതെ ഉള്ള എഴുത്എനിക്ക് ഇഷ്ടം ആയി..
അനഘ യും വളരെ നന്നായി അവതരിപ്പിച്ചു, നല്ല ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രം, ദേവ് ആയിട്ടുള്ള സംസാരങ്ങളും അവളുടെ ഉള്ളിലുള്ള ചിന്തകളും, ഇണക്കവും പിണക്കവും ഓക്കേ ആസ്വദിച്ചു വായിച്ചു..
ഫ്ലാഷ് ബാക്ക് കൊടുത്ത രീതിയും കൊള്ളാം, അതിനു മുന്നേ ഉള്ള ഭാഗത്തിൽ fight ന് ശേഷം വരുമോ എന്ന് ഒരു ടെൻഷൻ ഉണ്ടായിരുന്നു.
ടോം മാലു രണ്ടു പേരുടെയും സ്നേഹം, പരസ്പരം ഉള്ള ട്രോളാൽ എല്ലാം അടിപൊളി ആയി.
അവരുടെ clg ലൈഫ്, പ്രണയം എല്ലാം ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനോഹരമായി അവതരിപ്പിച്ചു, ഒരുപാട് വലിച്ചു നീട്ടി എഴുതിയിരുന്നേൽ സത്യം ആയും ഞാൻ സ്കിപ്പ്
ചെയ്യുമായിരുന്നു, ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് തന്നെ അവൻ അവിടെ നല്ലൊരു ഹോൾഡ് ഉള്ള ആളാണ് എന്ന് മനസ്സിലായി, മുന്നേ യദുൽ നെ തല്ലിയത്, ഗുണ്ട നേതാവ് ന്റെ ക്ഷമാപണം ഓക്കേ കണ്ടപ്പോൾ ഒരു റൗടി ടീം ന്റെ തലവൻ/മുതലാളി ആയിരിക്കും എന്ന് കരുതി, പക്ഷെ അവർ തമ്മിൽ ഉള്ള പരിജയം എല്ലാം വെറൈറ്റി ആക്കി. മാലു വിനെ കണ്ടപ്പോൾ അവൾ ആകും സ്ഥിരം വിളിക്കുന്നത് എന്ന് വിചാരിച്ചു, എന്നാൽ അവിടെയും കണക്കുകൂട്ടൽ പിഴച്ചു മാളൂട്ടി കടന്ന് വന്നു.
കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നു എങ്കിലും മാളുട്ടി മനസ്സിൽ കയറി,ഒരു പ്രത്യേക ഇഷ്ടം ആ കഥാപാത്രത്തോട് തോന്നുന്നു. അവളുടെ കണ്ണുകളുടെ കാര്യം പറഞ്ഞപ്പോൾ ഒരു സംശയം തോന്നി പിന്നെ അനു വും കുഞ്ഞും മരിച്ചു എന്ന് പറഞ്ഞത് ഓർത്തപ്പോൾ ആ ചിന്ത വിട്ടു, എന്നാൽ അവസാനം താൻ ഞെട്ടിച്ചു, ഫോട്ടോ കാണിച്ചപ്പോൾ തന്നെ അത് അനു ആയിരിക്കും എന്ന് മനസ്സിലായി എന്നാൽ മാളൂട്ടി ദേവന്റെ കുഞ് ആണ് എന്ന് പറയും എന്ന്ഒരിക്കൽ പോലും വിചാരിച്ചില്ല, ഒരു മാതിരി മുള്ളിന്റെ പുറത്ത് ഇരിതുക എന്നൊക്കെ പറയുന്ന പോലെയാണ് താൻ ട്വിസ്റ്റ് ഇട്ടത്.
ഈ തീമിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്ന് ഇപ്പോൾ ഇതാണ്.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
സ്നേഹത്തോടെ
ZAYED ❤️
മസൂദ് മച്ചാനെ ❤️ ?
സത്യം പറഞ്ഞാൽ ഞാന്‍ ഇത്തിരി വളച്ചു കഥ പറഞ്ഞ് പോയതാണ്. ശെരിക്കും നേർരേഖയിൽ കഥ പറഞ്ഞ ചിലപ്പോ ഇത് സിമ്പിൾ സ്റ്റോറിയായി മാറും… ഇത് ചെറിയൊരു വളഞ്ഞ് മൂക്ക് പിടുത്തം മാത്രം ?
ദേവ്, അനഘ, ടോം, മാലു, മാളൂട്ടി എല്ലാരേയും പറ്റീ പറഞ്ഞ നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം തരുന്നുണ്ട്… കഥയെ നല്ല രീതിയില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്..
എന്തായാലും നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി ? ?
Adipoli bro
Thank You Bro???❤️?
ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് ❤❤❤
Next part enu varum
Thank You Anjali…
Next part എഴുത്തിലാണ്
ബ്രോ അടുത്ത പാർട്ട് എന്ന് വരും കാത്തിരിക്കുന്നു
ഭാസി സാർ…
ബാക്കി എഴുത്തിലാണ്… ചെറിയ ഒരു ഭാഗം സംശയം ഉണ്ട് അത് തീര്‍ത്തിട്ട് എഴുതണം…
ഒന്നും പറയാനില്ല അടിപൊളിയായി
അടുത്ത പാർട്ടിന് കാത്തിരിക്കുന്നു
സ്വന്തം
ANU
നല്ല വാക്കുകള്‍ക്ക് നന്ദി അനു…
ഒത്തിരി സ്നേഹം ❤️ ?