? ഋതുഭേദങ്ങൾ ?️ 08 [ഖല്‍ബിന്‍റെ പോരാളി ?] 851

““അതാരാണ് എന്നറിയാന്‍ ദേവിന്‍റെ ബാക്കി ജീവിതം കുടെ അറിയണം…. അതില്‍ അനുവിനെ പോലെ കയറി വന്ന ഒരാളാണ് ആ കുട്ടിയും….”” ടോം പറഞ്ഞു.

““ആരാണ് അത്….? എന്താ അവരു തമ്മില്‍ ബന്ധം….?”” അനഘ ഉടനടി ചോദിച്ചു.

““ആരാണ് അത് എന്നു നാളെ നേരീട്ട് അറിഞ്ഞ മതി…. എന്താ ബന്ധം എന്നു ചോദിച്ചാ, അതു വേണേല്‍ ചുരുക്കി പറയാം….”” ടോം പറഞ്ഞൊന്നു നിര്‍ത്തി. അനഘയാണേങ്കിൽ അത് അറിയാനുള്ള ത്വര കൊണ്ടു ഒന്നുകുടെ മുന്നിലേക്ക് കയറി ഇരുന്നു. പിന്നെ അവന്‍ പറയുന്നതു കേള്‍ക്കാന്‍ റെഡിയായി. അനഘയുടെ ആവേശം കണ്ടു ടോം ഒന്നു ചിരിച്ചു. പിന്നെ പറഞ്ഞു തുടങ്ങി.

““അന്ന് അനുവിന്‍റെ പ്രസവസമയത്ത് ഞാനോ ഇവളോ ഇവിടെയുണ്ടായിരുന്നില്ല. ആ സമയത്ത് ഞങ്ങള്‍ക്ക് ഫാമിലിയുമായി ചെറിയ ഒരു പിണക്കമുണ്ടായി. അതോടെ ഞങ്ങള്‍ മനസികമായി ആകെ തളര്‍ന്നിരുന്നു. അന്ന് ഇവിടെ നില്‍ക്കാന്‍ മനസില്ലാതെ ഞങ്ങള്‍ എന്‍റെ കസിന്‍റെ വീട്ടിലേക്ക് ഒരു ടൂര്‍ പോയി. അവന്‍ അമേരിക്കയിലായിരുന്നു. ഒരു മാസം നീണ്ടു നില്‍ക്കുന്ന ഒരു ചെറിയ വിസിറ്റിംങ്… ആ സമയത്ത് ഫോണുകള്‍ പോലും ഉപയോഗിച്ചില്ല. കാരണം അത്രയ്ക്ക് ഒരു അവസ്ഥയിലായിരുന്നു ഞങ്ങളപ്പോ….

തിരിച്ചു വന്നപ്പോ ഈ വീടിന്‍റെ വാതില്‍ തുറന്നു കിടക്കുന്നതു കണ്ടു ഞങ്ങളൊന്നു പേടിച്ചു. പേടിയോടെ ഉള്ളിലേക്ക് കയറിയപ്പോ ഹാളിന്‍റെ ദാ ആ മൂലയില്‍ ഇരുന്നു കാല്‍ മുട്ടില്‍ തല മറച്ചുവെച്ചു ഇരിക്കുന്ന ദേവിനെയാണ് ഞങ്ങള്‍ കണ്ടത്.

അന്ന് അവന്‍ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. മുടിയൊക്കെ പാറി പറന്നു ഒരു പ്രാന്തനെ പോലെ…. കാര്യം അറിഞ്ഞപ്പോ ഞങ്ങള്‍ക്കും അതൊരു ഷോക്കായിരുന്നു. അപ്പോഴെക്കും അവള്‍ അവനെ വിട്ടു പോയിട്ട് ഏകദേശം ഒരു ആഴ്ച കഴിഞ്ഞിരുന്നു. അവനെ ഒന്ന് സമധാനിപ്പിക്കാന്‍ പോലും ആ നിമിഷം ഞങ്ങള്‍ക്ക് അന്ന് കഴിയുമായിരുന്നില്ല. കാരണം ഒരു വിഷമത്തിന് പുറമെ മറ്റൊന്നായി ഞങ്ങള്‍ തളര്‍ന്നു പോവുകയായിരുന്നു. അന്ന് ഇവിടം ആകെ ശോകമുഖമായിരുന്നു. ആരും ഒന്നും സംസാരിച്ചില്ല. ഓര്‍മകള്‍ ദുഃഖത്തിന്‍റെ തോത് കൂട്ടിയെന്നു വേണമെങ്കില്‍ പറയാം…

പിന്നീട് ഒരാഴ്ചയോളം എല്ലാം അങ്ങിനെ തന്നെയായിരുന്നു. മൂന്നു പേര്‍ ഇവിടെ ജീവിക്കുന്നു എന്നു മാത്രമേ ഉണ്ടായിരുന്നുള്ളു. ആരും ഒന്ന് സംസാരിക്കുക പോലും ചെയ്തില്ല. അവനെ സമാധാനപ്പെടുത്താന്‍ ഞങ്ങള്‍ക്കോ, ഞങ്ങളെ സമാധാനപ്പെടുത്താന്‍ അവനും കഴിയുമായിരുന്നില്ല. എന്നാല്‍ പെട്ടെന്നൊരു ദിവസം അവന്‍ ഉടുത്തൊരുങ്ങി പുറത്തേക്ക് പോകുന്നതു കണ്ടു. കാര്യമറിയാന്‍ ഞാന്‍ അവനോട് എങ്ങോട്ടാ എന്നു ചോദിച്ചു.

135 Comments

  1. ❤️❤️❤️❤️❤️

  2. ❤❤

    Bro next part eppozha

  3. ഈ ഭാഗവും ഒരുപാട് ഇഷ്ട്ടമായി ഇപ്പൊ മനസ്സ് മുഴുവൻ മാളൂട്ടി നിറഞ്ഞു നിൽക്കുകയാണ് കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം

    സ്‌നേഹത്തോടെ
    ♥️♥️♥️

  4. Machane enthayi

  5. വായിക്കാൻ വൈകി കമന്റ് ഇടാൻ അതിലും വൈകി…
    ഒരുപാട് കഥകൾ ഇവിടെ വായിക്കാൻ പെന്റിങ്ങിൽ ഉണ്ട്….സമയം ആണ് വില്ലൻ.

    ഈ പാർട്ട് മാളു അങ് എടുത്തു എന്ന് തന്നെ പറയാം.
    കുസൃതിയും വെള്ളാരം കണ്ണുകളും കൊണ്ട് ആരെയും മയക്കുന്ന കുഞ്ഞു കുസൃതികുടുക്ക.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഖൽബെ…

    സ്നേഹപൂർവ്വം…❤❤❤

    1. Achillies Bro ?

      റീപ്ലേ തരാനും വൈകി ? എന്നാലും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️

  6. അടിപൊളി അടുത്ത പാർട്ട്‌ ഉടൻ തരണേ

    1. താങ്ക്യൂ ബ്രോ…

      അടുത്ത ഭാഗം എഴുത്തില്‍ അണ്

      1. എന്റെ ബ്രോ അടുത്ത part പെട്ടെന്ന് തായോ??

  7. അപ്പൂട്ടൻ ?

    എങ്ങനെ പറയണം എന്നറിയില്ല…. വർണ്ണിക്കാൻ കഴിയുന്നില്ല…. സൂപ്പർ.. മനോഹരം

    1. നന്ദി അപ്പൂട്ടാ.. ❤️??

      ഒത്തിരി സന്തോഷം ?

  8. ഖൽബ് ❤️

    വായിക്കാൻ ഒരു മൂഡ് കിട്ടാത്തത് കൊണ്ടാണ് വൈകിയത്.

    ഈ തീമിൽ പതിവ് ശൈലി യിൽ ഉള്ള സ്റ്റോറി പ്രതീക്ഷിച്ചാണ് ഞാൻ വായന തുടങ്ങിയത്, പക്ഷേ താൻ ഞെട്ടിച്ചു കളഞ്ഞു,. ഓരോ ഭാഗം വായിച്ചു കഴിയുമ്പോളും കഥ യിലേക്കുള്ള ആകർഷണം കൂടുകയാണ്
    ഉണ്ടായത്..

    ആദ്യം ദേവന്റെ സ്വഭാവം കണ്ടപ്പോൾ പുച്ഛമാണ്തോന്നിയത്,എന്നാൽ പിന്നീട് അങ്ങോട്ട്‌ ഇതുവരെ യും പിടി തരാതെ ഒരു നിഗൂഢതയായി തുടരുന്നു, അതും മനോഹരമായി താൻ അവതരിപ്പിച്ചു,. ഇങ്ങനെ ഉള്ള കഥകളിൽ കാണുന്ന സ്ഥിരം ക്‌ളീഷേ ഭർത്താവ്സീനുകൾ ഒന്നും ഇല്ലാതെ ഉള്ള എഴുത്എനിക്ക് ഇഷ്ടം ആയി..

    അനഘ യും വളരെ നന്നായി അവതരിപ്പിച്ചു, നല്ല ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രം, ദേവ് ആയിട്ടുള്ള സംസാരങ്ങളും അവളുടെ ഉള്ളിലുള്ള ചിന്തകളും, ഇണക്കവും പിണക്കവും ഓക്കേ ആസ്വദിച്ചു വായിച്ചു..

    ഫ്ലാഷ് ബാക്ക് കൊടുത്ത രീതിയും കൊള്ളാം, അതിനു മുന്നേ ഉള്ള ഭാഗത്തിൽ fight ന് ശേഷം വരുമോ എന്ന് ഒരു ടെൻഷൻ ഉണ്ടായിരുന്നു.

    ടോം മാലു രണ്ടു പേരുടെയും സ്നേഹം, പരസ്പരം ഉള്ള ട്രോളാൽ എല്ലാം അടിപൊളി ആയി.

    അവരുടെ clg ലൈഫ്, പ്രണയം എല്ലാം ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനോഹരമായി അവതരിപ്പിച്ചു, ഒരുപാട് വലിച്ചു നീട്ടി എഴുതിയിരുന്നേൽ സത്യം ആയും ഞാൻ സ്കിപ്പ്
    ചെയ്യുമായിരുന്നു, ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് തന്നെ അവൻ അവിടെ നല്ലൊരു ഹോൾഡ് ഉള്ള ആളാണ് എന്ന് മനസ്സിലായി, മുന്നേ യദുൽ നെ തല്ലിയത്, ഗുണ്ട നേതാവ് ന്റെ ക്ഷമാപണം ഓക്കേ കണ്ടപ്പോൾ ഒരു റൗടി ടീം ന്റെ തലവൻ/മുതലാളി ആയിരിക്കും എന്ന് കരുതി, പക്ഷെ അവർ തമ്മിൽ ഉള്ള പരിജയം എല്ലാം വെറൈറ്റി ആക്കി. മാലു വിനെ കണ്ടപ്പോൾ അവൾ ആകും സ്ഥിരം വിളിക്കുന്നത് എന്ന് വിചാരിച്ചു, എന്നാൽ അവിടെയും കണക്കുകൂട്ടൽ പിഴച്ചു മാളൂട്ടി കടന്ന് വന്നു.
    കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നു എങ്കിലും മാളുട്ടി മനസ്സിൽ കയറി,ഒരു പ്രത്യേക ഇഷ്ടം ആ കഥാപാത്രത്തോട് തോന്നുന്നു. അവളുടെ കണ്ണുകളുടെ കാര്യം പറഞ്ഞപ്പോൾ ഒരു സംശയം തോന്നി പിന്നെ അനു വും കുഞ്ഞും മരിച്ചു എന്ന് പറഞ്ഞത് ഓർത്തപ്പോൾ ആ ചിന്ത വിട്ടു, എന്നാൽ അവസാനം താൻ ഞെട്ടിച്ചു, ഫോട്ടോ കാണിച്ചപ്പോൾ തന്നെ അത് അനു ആയിരിക്കും എന്ന് മനസ്സിലായി എന്നാൽ മാളൂട്ടി ദേവന്റെ കുഞ് ആണ് എന്ന് പറയും എന്ന്ഒരിക്കൽ പോലും വിചാരിച്ചില്ല, ഒരു മാതിരി മുള്ളിന്റെ പുറത്ത് ഇരിതുക എന്നൊക്കെ പറയുന്ന പോലെയാണ് താൻ ട്വിസ്റ്റ്‌ ഇട്ടത്.

    ഈ തീമിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്ന് ഇപ്പോൾ ഇതാണ്.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. മസൂദ് മച്ചാനെ ❤️ ?

      സത്യം പറഞ്ഞാൽ ഞാന്‍ ഇത്തിരി വളച്ചു കഥ പറഞ്ഞ്‌ പോയതാണ്‌. ശെരിക്കും നേർരേഖയിൽ കഥ പറഞ്ഞ ചിലപ്പോ ഇത് സിമ്പിൾ സ്റ്റോറിയായി മാറും… ഇത് ചെറിയൊരു വളഞ്ഞ് മൂക്ക് പിടുത്തം മാത്രം ?

      ദേവ്, അനഘ, ടോം, മാലു, മാളൂട്ടി എല്ലാരേയും പറ്റീ പറഞ്ഞ നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം തരുന്നുണ്ട്… കഥയെ നല്ല രീതിയില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്..

      എന്തായാലും നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി ? ?

  9. ESCAPE FROM REALITY

    Adipoli bro

  10. ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് ❤❤❤

    Next part enu varum

    1. Thank You Anjali…

      Next part എഴുത്തിലാണ്

  11. പച്ചാളം ഭാസി

    ബ്രോ അടുത്ത പാർട്ട് എന്ന് വരും കാത്തിരിക്കുന്നു

    1. ഭാസി സാർ…

      ബാക്കി എഴുത്തിലാണ്… ചെറിയ ഒരു ഭാഗം സംശയം ഉണ്ട് അത് തീര്‍ത്തിട്ട് എഴുതണം…

  12. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഒന്നും പറയാനില്ല അടിപൊളിയായി
    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    സ്വന്തം
    ANU

    1. നല്ല വാക്കുകള്‍ക്ക് നന്ദി അനു…

      ഒത്തിരി സ്നേഹം ❤️ ?

Comments are closed.