? ഋതുഭേദങ്ങൾ ?️ 08 [ഖല്‍ബിന്‍റെ പോരാളി ?] 851

““ഇല്ല…. ഒരു കവറില്‍ പൊതിഞ്ഞു പിടിയ്ക്കാം….””

““ഹാ… അതാ നല്ലത്…. നീ പോയി കുളിയ്ക്ക്….ഹൂം…. നാറിയിട്ട് വയ്യാ….”” ടോം മുക്കില്‍ പിടിച്ചുകൊണ്ടു അസഹനീയം എന്ന ഭാവം പ്രകടമാക്കി.

““ഡാ…. സോഡകുപ്പി…. കള്ള നസ്രാണി…. രണ്ടുദിവസം കുടുമ്പോ ഭാര്യയെ പേടിച്ചു കുളിയ്ക്കുന്ന നീ ഇതു തന്നെ പറയണം…. ദരിദ്രവാസി….”” ദേവ് അതിന് അപ്പോഴെ മറുപടി കൊടുത്തുവിട്ടു. അതിന് എതിര് പറയാതെ ടോം ഒന്നു ചിരിയ്ക്കുക മാത്രമാണ് ചെയ്തതു.

അനഘയാണെങ്കില്‍ അവരുടെ സൗഹൃദസംഭാഷണങ്ങള്‍ കേട്ടിരിക്കുകയായിരുന്നു. മൂന്ന് പേരും അനഘ അവിടെയുള്ള കാര്യം മറന്ന സ്ഥിതിയാണ്. അവര്‍ അവരുടെതായ ലോകത്തിലേക്ക് എത്തിയിരുന്നു. കളിയാക്കലിന്‍റെയും താമശകളുടെയും കുസൃതികളുടെയും അവരുടെതായ ലോകത്ത്. അനഘ എല്ലാം കേട്ടും കണ്ടും അവിടെ നിന്നു. ഒരു പക്ഷേ ഗേള്‍സ് സ്കുളിലും വുമണ്‍ കോളേജിലും പഠിച്ച അവള്‍ക്ക് ഇങ്ങനെയുള്ള ലിംഗവ്യത്യാസമില്ലാത്ത സൗഹൃദങ്ങളെല്ലാം സിനിമയില്‍ കാണുന്നതു മാത്രമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ മുന്നില്‍ കാണുന്നുണ്ടായിരുന്നു എട്ടുവര്‍ഷം കൊണ്ടുണ്ടായ അവര്‍ പരസ്പരമുള്ള സൗഹൃദത്തിന്‍റെ വ്യാപ്തി. ഒരു പക്ഷേ ടോം കഥകളില്‍ പറഞ്ഞ പോലെ അവര്‍ ഒന്നിച്ച ഒരു ഉത്സവം പോലെയാണ്. അനു എന്ന ആ കുട്ടിയെ അവര്‍ ഒരുപാട് മിസ് ചെയ്യുന്നുണ്ടാവും. സന്തോഷത്തിന്‍റെ മുഖംമുടി വെച്ചിട്ടുണ്ടെങ്കിലും ദേവുള്‍പടെയുള്ള മൂന്ന് പേരുടെയും മനസില്‍ അവള്‍ ഒരു നോവായി നിലനില്‍ക്കുന്നുണ്ട്. അല്ലാ…. അപ്പോ ദേവേട്ടന്‍ രാത്രി വിളിയ്ക്കുന്നത് ആരെയാണ്…..? ഓരോന്ന് ചിന്തിച്ചപ്പോ അനഘയുടെ മനസില്‍ ഒരു സംശയം ഉയര്‍ന്നു.

അവള്‍ ആദ്യം കണ്ടറിഞ്ഞ ദേവിനെക്കാള്‍ എത്രയോ മാറ്റമുള്ളതാണ് യഥാര്‍ത്ഥ ദേവ് നാരായണ്‍. ഇന്ന് തനിക്ക് അങ്ങേരെ പറ്റി കുറെകുടി അറിയാം. അയാളിലെ ദുഃഖങ്ങളെ പറ്റി, സന്തോഷത്തെ പറ്റി, നാട്ടിലെ ആര്‍ക്കും അറിയാത്ത ഈ നഗരത്തില്‍ വിലസിയിരുന്ന ദേവ് എന്ന വ്യക്തിയെ പറ്റി. അറിയും തോറും ദേവ് മനസില്‍ അടുക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴും തങ്ങളുടെ ഇടയില്‍ വരുന്ന ആ അജ്ഞാത പെണ്‍കുട്ടിയെ മാത്രം കണ്ടെത്തിയിട്ടില്ല. അനഘയുടെ ചിന്തകള്‍ കാടുകയറി.

ഉടനെ ദേവ് കുളിക്കനായി അവന്‍റെ റൂമിലേക്ക് പോയി. ടോമും മാലുവും അനഘയും തിരിച്ചു പഴയ സ്ഥാനത്ത് വന്നിരുന്നു. അനഘ ടോമിനെയും മാലുവിനെയും നോക്കി.

““അപ്പോ…. അപ്പോ ദേവേട്ടനെ വിളിയ്ക്കുന്ന ആ പെണ്‍കുട്ടി….?”” അനു സംശയം ബാക്കി നിര്‍ത്താതെ രണ്ടുപേരോടും ചോദിച്ചു.

135 Comments

  1. ❤️❤️❤️❤️❤️

  2. ❤❤

    Bro next part eppozha

  3. ഈ ഭാഗവും ഒരുപാട് ഇഷ്ട്ടമായി ഇപ്പൊ മനസ്സ് മുഴുവൻ മാളൂട്ടി നിറഞ്ഞു നിൽക്കുകയാണ് കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം

    സ്‌നേഹത്തോടെ
    ♥️♥️♥️

  4. Machane enthayi

  5. വായിക്കാൻ വൈകി കമന്റ് ഇടാൻ അതിലും വൈകി…
    ഒരുപാട് കഥകൾ ഇവിടെ വായിക്കാൻ പെന്റിങ്ങിൽ ഉണ്ട്….സമയം ആണ് വില്ലൻ.

    ഈ പാർട്ട് മാളു അങ് എടുത്തു എന്ന് തന്നെ പറയാം.
    കുസൃതിയും വെള്ളാരം കണ്ണുകളും കൊണ്ട് ആരെയും മയക്കുന്ന കുഞ്ഞു കുസൃതികുടുക്ക.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഖൽബെ…

    സ്നേഹപൂർവ്വം…❤❤❤

    1. Achillies Bro ?

      റീപ്ലേ തരാനും വൈകി ? എന്നാലും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️

  6. അടിപൊളി അടുത്ത പാർട്ട്‌ ഉടൻ തരണേ

    1. താങ്ക്യൂ ബ്രോ…

      അടുത്ത ഭാഗം എഴുത്തില്‍ അണ്

      1. എന്റെ ബ്രോ അടുത്ത part പെട്ടെന്ന് തായോ??

  7. അപ്പൂട്ടൻ ?

    എങ്ങനെ പറയണം എന്നറിയില്ല…. വർണ്ണിക്കാൻ കഴിയുന്നില്ല…. സൂപ്പർ.. മനോഹരം

    1. നന്ദി അപ്പൂട്ടാ.. ❤️??

      ഒത്തിരി സന്തോഷം ?

  8. ഖൽബ് ❤️

    വായിക്കാൻ ഒരു മൂഡ് കിട്ടാത്തത് കൊണ്ടാണ് വൈകിയത്.

    ഈ തീമിൽ പതിവ് ശൈലി യിൽ ഉള്ള സ്റ്റോറി പ്രതീക്ഷിച്ചാണ് ഞാൻ വായന തുടങ്ങിയത്, പക്ഷേ താൻ ഞെട്ടിച്ചു കളഞ്ഞു,. ഓരോ ഭാഗം വായിച്ചു കഴിയുമ്പോളും കഥ യിലേക്കുള്ള ആകർഷണം കൂടുകയാണ്
    ഉണ്ടായത്..

    ആദ്യം ദേവന്റെ സ്വഭാവം കണ്ടപ്പോൾ പുച്ഛമാണ്തോന്നിയത്,എന്നാൽ പിന്നീട് അങ്ങോട്ട്‌ ഇതുവരെ യും പിടി തരാതെ ഒരു നിഗൂഢതയായി തുടരുന്നു, അതും മനോഹരമായി താൻ അവതരിപ്പിച്ചു,. ഇങ്ങനെ ഉള്ള കഥകളിൽ കാണുന്ന സ്ഥിരം ക്‌ളീഷേ ഭർത്താവ്സീനുകൾ ഒന്നും ഇല്ലാതെ ഉള്ള എഴുത്എനിക്ക് ഇഷ്ടം ആയി..

    അനഘ യും വളരെ നന്നായി അവതരിപ്പിച്ചു, നല്ല ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രം, ദേവ് ആയിട്ടുള്ള സംസാരങ്ങളും അവളുടെ ഉള്ളിലുള്ള ചിന്തകളും, ഇണക്കവും പിണക്കവും ഓക്കേ ആസ്വദിച്ചു വായിച്ചു..

    ഫ്ലാഷ് ബാക്ക് കൊടുത്ത രീതിയും കൊള്ളാം, അതിനു മുന്നേ ഉള്ള ഭാഗത്തിൽ fight ന് ശേഷം വരുമോ എന്ന് ഒരു ടെൻഷൻ ഉണ്ടായിരുന്നു.

    ടോം മാലു രണ്ടു പേരുടെയും സ്നേഹം, പരസ്പരം ഉള്ള ട്രോളാൽ എല്ലാം അടിപൊളി ആയി.

    അവരുടെ clg ലൈഫ്, പ്രണയം എല്ലാം ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനോഹരമായി അവതരിപ്പിച്ചു, ഒരുപാട് വലിച്ചു നീട്ടി എഴുതിയിരുന്നേൽ സത്യം ആയും ഞാൻ സ്കിപ്പ്
    ചെയ്യുമായിരുന്നു, ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് തന്നെ അവൻ അവിടെ നല്ലൊരു ഹോൾഡ് ഉള്ള ആളാണ് എന്ന് മനസ്സിലായി, മുന്നേ യദുൽ നെ തല്ലിയത്, ഗുണ്ട നേതാവ് ന്റെ ക്ഷമാപണം ഓക്കേ കണ്ടപ്പോൾ ഒരു റൗടി ടീം ന്റെ തലവൻ/മുതലാളി ആയിരിക്കും എന്ന് കരുതി, പക്ഷെ അവർ തമ്മിൽ ഉള്ള പരിജയം എല്ലാം വെറൈറ്റി ആക്കി. മാലു വിനെ കണ്ടപ്പോൾ അവൾ ആകും സ്ഥിരം വിളിക്കുന്നത് എന്ന് വിചാരിച്ചു, എന്നാൽ അവിടെയും കണക്കുകൂട്ടൽ പിഴച്ചു മാളൂട്ടി കടന്ന് വന്നു.
    കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നു എങ്കിലും മാളുട്ടി മനസ്സിൽ കയറി,ഒരു പ്രത്യേക ഇഷ്ടം ആ കഥാപാത്രത്തോട് തോന്നുന്നു. അവളുടെ കണ്ണുകളുടെ കാര്യം പറഞ്ഞപ്പോൾ ഒരു സംശയം തോന്നി പിന്നെ അനു വും കുഞ്ഞും മരിച്ചു എന്ന് പറഞ്ഞത് ഓർത്തപ്പോൾ ആ ചിന്ത വിട്ടു, എന്നാൽ അവസാനം താൻ ഞെട്ടിച്ചു, ഫോട്ടോ കാണിച്ചപ്പോൾ തന്നെ അത് അനു ആയിരിക്കും എന്ന് മനസ്സിലായി എന്നാൽ മാളൂട്ടി ദേവന്റെ കുഞ് ആണ് എന്ന് പറയും എന്ന്ഒരിക്കൽ പോലും വിചാരിച്ചില്ല, ഒരു മാതിരി മുള്ളിന്റെ പുറത്ത് ഇരിതുക എന്നൊക്കെ പറയുന്ന പോലെയാണ് താൻ ട്വിസ്റ്റ്‌ ഇട്ടത്.

    ഈ തീമിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്ന് ഇപ്പോൾ ഇതാണ്.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. മസൂദ് മച്ചാനെ ❤️ ?

      സത്യം പറഞ്ഞാൽ ഞാന്‍ ഇത്തിരി വളച്ചു കഥ പറഞ്ഞ്‌ പോയതാണ്‌. ശെരിക്കും നേർരേഖയിൽ കഥ പറഞ്ഞ ചിലപ്പോ ഇത് സിമ്പിൾ സ്റ്റോറിയായി മാറും… ഇത് ചെറിയൊരു വളഞ്ഞ് മൂക്ക് പിടുത്തം മാത്രം ?

      ദേവ്, അനഘ, ടോം, മാലു, മാളൂട്ടി എല്ലാരേയും പറ്റീ പറഞ്ഞ നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം തരുന്നുണ്ട്… കഥയെ നല്ല രീതിയില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്..

      എന്തായാലും നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി ? ?

  9. ESCAPE FROM REALITY

    Adipoli bro

  10. ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് ❤❤❤

    Next part enu varum

    1. Thank You Anjali…

      Next part എഴുത്തിലാണ്

  11. പച്ചാളം ഭാസി

    ബ്രോ അടുത്ത പാർട്ട് എന്ന് വരും കാത്തിരിക്കുന്നു

    1. ഭാസി സാർ…

      ബാക്കി എഴുത്തിലാണ്… ചെറിയ ഒരു ഭാഗം സംശയം ഉണ്ട് അത് തീര്‍ത്തിട്ട് എഴുതണം…

  12. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഒന്നും പറയാനില്ല അടിപൊളിയായി
    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    സ്വന്തം
    ANU

    1. നല്ല വാക്കുകള്‍ക്ക് നന്ദി അനു…

      ഒത്തിരി സ്നേഹം ❤️ ?

Comments are closed.