? ഋതുഭേദങ്ങൾ ?️ 08 [ഖല്‍ബിന്‍റെ പോരാളി ?] 851

മുറ്റത്തും വരാന്തയിലുമെല്ലാം പ്രായമായ ആളുകള്‍ ആണ് ഉണ്ടായിരുന്നത്. അവര്‍ക്കിടയില്‍ രണ്ടുമൂന്ന് കന്യാസ്ത്രികളുമുണ്ടായിരുന്നു. അനഘ എന്തിനാ ഇങ്ങോട്ട് വന്നേ എന്നര്‍ത്ഥത്തില്‍ ദേവിനെ നോക്കി.

““വാ….”” ദേവ് അനഘയെ നോക്കി ഒരു ചിരിയോടെ പറഞ്ഞു. ദേവ് കെട്ടിടത്തിനു വരാന്ത ലക്ഷ്യമാക്കി നടന്നു. കുടെ അനഘയും….

““ദേവേട്ടാ…..”” പെട്ടെന്ന് പിറകില്‍ നിന്നു ലോലമായ ഒരു പെണ്‍ശബ്ദം ഉറക്കെ ഉയര്‍ന്നു. അതു കേട്ട് ദേവും അനഘയും പിറകിലേക്ക് തിരിഞ്ഞുനോക്കി. അവിടെ പൂന്തോട്ടത്തിന് പിറകിലെ ഒഴിഞ്ഞ ഗ്രൗണ്ട് പോലെ ഉള്ള സ്ഥലത്ത് നിന്ന് ഒരാള്‍ ഓടിവന്നു കിതച്ചുകൊണ്ട് ദേവിനെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ അനഘ അവിടെ വന്നു നില്‍ക്കുന്ന ആളെ കണ്ടു എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു.

ഏകദേശം മൂന്ന് വയസ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി. വെള്ളയിൽ പല വര്‍ക്കുള്ള ഒരു ഉടുപ്പിട്ടു കൊണ്ടു ആവേശത്തോടെയും സന്തോഷത്തോടെയും അവിടെ കിതപകറ്റികൊണ്ടു നില്‍ക്കുകയായിരുന്നു അവള്‍. നല്ല വെളുത്തു സുന്ദരിയായ ഒരു കുട്ടി. പുഞ്ചിരിക്കുമ്പോ പകുതി മുക്കാല്‍ പല്ലുകളും പുറത്തു കാണുന്നുണ്ടായിരുന്നു. എങ്കിലും അവളുടെ മുഖത്തിലെ ഏറ്റവും വലിയ അകര്‍ഷണം അതൊന്നുമായിരുന്നില്ല. അവളുടെ കണ്ണുകളായിരുന്നു. നല്ല വെള്ളരം കല്ലുകള്‍ പോലെ ഓറഞ്ചു കലര്‍ന്ന ചാര നിറത്തിലുള്ള കൃഷ്ണമണികള്‍. ആരും ആ കണ്ണുകളില്‍ ലയിച്ചുപോകുന്നതായിരുന്നു. അനഘ ആ പെണ്‍കുട്ടി നോക്കുക്കൊണ്ടിരിക്കുന്ന ദേവിലേക്ക് ശ്രദ്ധ മാറ്റി. ദേവിന്‍റെ മുഖത്തും ഒരു ചിരിയുണ്ടായിരുന്നു.

““ദേവേട്ടാ….”” ആ പെണ്‍കുട്ടി നിന്നിടത്തു നിന്നു പിന്നെയും ദേവിനടുത്തേക്ക് ഓടി. ദേവും അവളുടെ അടുത്തേക്കെന്നെ പോലെ രണ്ടുമുന്നടി മുന്നോട്ട് വെച്ചു. അവള്‍ ഓടി വന്നു ദേവിന്‍റെ കൈകളിലേക്ക് കയറി. ദേവ് അവളെ പിടിച്ചുയര്‍ത്തി ഒന്നു കറക്കി. അവളുടെ ചിരിയുടെ ശബ്ദം അവിടം ഉയര്‍ന്നു തുടങ്ങി. ഒരു കറക്കം കഴിഞ്ഞതും ദേവ് അവളെ ഒക്കത്തിരുത്തി. പിന്നെ അവര്‍ സംസാരിച്ചു തുടങ്ങി.

““ദേവേട്ടെന്‍റെ മാളുട്ടി കുളിച്ചോ….?”” ദേവ് അവളുടെ കവിളില്‍ ഒരു ഉമ്മ നല്‍കി കൊണ്ടു ചോദിച്ചു.

““ഹാ….. കുളിച്ചല്ലോ….”” കിട്ടിയ മുത്തം തിരിച്ചു നല്‍കികൊണ്ടു അവള്‍ കൊഞ്ചലോടെ മറുപടി നല്‍കി.

““മോളുസ് ഭക്ഷണം കഴിച്ചോ….?”” ദേവിന്‍റെ അടുത്ത ചോദ്യമെത്തി.

““ഹാ…. ദേ…..”” തന്‍റെ വയറില്‍ രണ്ടു കൈ കൊണ്ടു തട്ടി അതു ഫുള്ളാണെന്ന് അവള്‍ പറഞ്ഞു. അപ്പോഴാണ് ആ പെണ്‍കുട്ടി ദേവിന്‍റെ കൈയിലെ വെള്ള കെട്ടു കാണുന്നതു. അവള്‍ ആ കൈ പിടിച്ചു അവളുടെ മുഖത്തിന് നേരെ പിടിച്ചുയര്‍ത്തി. പിന്നെ മുറിവ് കെട്ടിവെച്ചതു നോക്കി.

135 Comments

  1. ❤️❤️❤️❤️❤️

  2. ❤❤

    Bro next part eppozha

  3. ഈ ഭാഗവും ഒരുപാട് ഇഷ്ട്ടമായി ഇപ്പൊ മനസ്സ് മുഴുവൻ മാളൂട്ടി നിറഞ്ഞു നിൽക്കുകയാണ് കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം

    സ്‌നേഹത്തോടെ
    ♥️♥️♥️

  4. Machane enthayi

  5. വായിക്കാൻ വൈകി കമന്റ് ഇടാൻ അതിലും വൈകി…
    ഒരുപാട് കഥകൾ ഇവിടെ വായിക്കാൻ പെന്റിങ്ങിൽ ഉണ്ട്….സമയം ആണ് വില്ലൻ.

    ഈ പാർട്ട് മാളു അങ് എടുത്തു എന്ന് തന്നെ പറയാം.
    കുസൃതിയും വെള്ളാരം കണ്ണുകളും കൊണ്ട് ആരെയും മയക്കുന്ന കുഞ്ഞു കുസൃതികുടുക്ക.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഖൽബെ…

    സ്നേഹപൂർവ്വം…❤❤❤

    1. Achillies Bro ?

      റീപ്ലേ തരാനും വൈകി ? എന്നാലും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️

  6. അടിപൊളി അടുത്ത പാർട്ട്‌ ഉടൻ തരണേ

    1. താങ്ക്യൂ ബ്രോ…

      അടുത്ത ഭാഗം എഴുത്തില്‍ അണ്

      1. എന്റെ ബ്രോ അടുത്ത part പെട്ടെന്ന് തായോ??

  7. അപ്പൂട്ടൻ ?

    എങ്ങനെ പറയണം എന്നറിയില്ല…. വർണ്ണിക്കാൻ കഴിയുന്നില്ല…. സൂപ്പർ.. മനോഹരം

    1. നന്ദി അപ്പൂട്ടാ.. ❤️??

      ഒത്തിരി സന്തോഷം ?

  8. ഖൽബ് ❤️

    വായിക്കാൻ ഒരു മൂഡ് കിട്ടാത്തത് കൊണ്ടാണ് വൈകിയത്.

    ഈ തീമിൽ പതിവ് ശൈലി യിൽ ഉള്ള സ്റ്റോറി പ്രതീക്ഷിച്ചാണ് ഞാൻ വായന തുടങ്ങിയത്, പക്ഷേ താൻ ഞെട്ടിച്ചു കളഞ്ഞു,. ഓരോ ഭാഗം വായിച്ചു കഴിയുമ്പോളും കഥ യിലേക്കുള്ള ആകർഷണം കൂടുകയാണ്
    ഉണ്ടായത്..

    ആദ്യം ദേവന്റെ സ്വഭാവം കണ്ടപ്പോൾ പുച്ഛമാണ്തോന്നിയത്,എന്നാൽ പിന്നീട് അങ്ങോട്ട്‌ ഇതുവരെ യും പിടി തരാതെ ഒരു നിഗൂഢതയായി തുടരുന്നു, അതും മനോഹരമായി താൻ അവതരിപ്പിച്ചു,. ഇങ്ങനെ ഉള്ള കഥകളിൽ കാണുന്ന സ്ഥിരം ക്‌ളീഷേ ഭർത്താവ്സീനുകൾ ഒന്നും ഇല്ലാതെ ഉള്ള എഴുത്എനിക്ക് ഇഷ്ടം ആയി..

    അനഘ യും വളരെ നന്നായി അവതരിപ്പിച്ചു, നല്ല ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രം, ദേവ് ആയിട്ടുള്ള സംസാരങ്ങളും അവളുടെ ഉള്ളിലുള്ള ചിന്തകളും, ഇണക്കവും പിണക്കവും ഓക്കേ ആസ്വദിച്ചു വായിച്ചു..

    ഫ്ലാഷ് ബാക്ക് കൊടുത്ത രീതിയും കൊള്ളാം, അതിനു മുന്നേ ഉള്ള ഭാഗത്തിൽ fight ന് ശേഷം വരുമോ എന്ന് ഒരു ടെൻഷൻ ഉണ്ടായിരുന്നു.

    ടോം മാലു രണ്ടു പേരുടെയും സ്നേഹം, പരസ്പരം ഉള്ള ട്രോളാൽ എല്ലാം അടിപൊളി ആയി.

    അവരുടെ clg ലൈഫ്, പ്രണയം എല്ലാം ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനോഹരമായി അവതരിപ്പിച്ചു, ഒരുപാട് വലിച്ചു നീട്ടി എഴുതിയിരുന്നേൽ സത്യം ആയും ഞാൻ സ്കിപ്പ്
    ചെയ്യുമായിരുന്നു, ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് തന്നെ അവൻ അവിടെ നല്ലൊരു ഹോൾഡ് ഉള്ള ആളാണ് എന്ന് മനസ്സിലായി, മുന്നേ യദുൽ നെ തല്ലിയത്, ഗുണ്ട നേതാവ് ന്റെ ക്ഷമാപണം ഓക്കേ കണ്ടപ്പോൾ ഒരു റൗടി ടീം ന്റെ തലവൻ/മുതലാളി ആയിരിക്കും എന്ന് കരുതി, പക്ഷെ അവർ തമ്മിൽ ഉള്ള പരിജയം എല്ലാം വെറൈറ്റി ആക്കി. മാലു വിനെ കണ്ടപ്പോൾ അവൾ ആകും സ്ഥിരം വിളിക്കുന്നത് എന്ന് വിചാരിച്ചു, എന്നാൽ അവിടെയും കണക്കുകൂട്ടൽ പിഴച്ചു മാളൂട്ടി കടന്ന് വന്നു.
    കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നു എങ്കിലും മാളുട്ടി മനസ്സിൽ കയറി,ഒരു പ്രത്യേക ഇഷ്ടം ആ കഥാപാത്രത്തോട് തോന്നുന്നു. അവളുടെ കണ്ണുകളുടെ കാര്യം പറഞ്ഞപ്പോൾ ഒരു സംശയം തോന്നി പിന്നെ അനു വും കുഞ്ഞും മരിച്ചു എന്ന് പറഞ്ഞത് ഓർത്തപ്പോൾ ആ ചിന്ത വിട്ടു, എന്നാൽ അവസാനം താൻ ഞെട്ടിച്ചു, ഫോട്ടോ കാണിച്ചപ്പോൾ തന്നെ അത് അനു ആയിരിക്കും എന്ന് മനസ്സിലായി എന്നാൽ മാളൂട്ടി ദേവന്റെ കുഞ് ആണ് എന്ന് പറയും എന്ന്ഒരിക്കൽ പോലും വിചാരിച്ചില്ല, ഒരു മാതിരി മുള്ളിന്റെ പുറത്ത് ഇരിതുക എന്നൊക്കെ പറയുന്ന പോലെയാണ് താൻ ട്വിസ്റ്റ്‌ ഇട്ടത്.

    ഈ തീമിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്ന് ഇപ്പോൾ ഇതാണ്.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. മസൂദ് മച്ചാനെ ❤️ ?

      സത്യം പറഞ്ഞാൽ ഞാന്‍ ഇത്തിരി വളച്ചു കഥ പറഞ്ഞ്‌ പോയതാണ്‌. ശെരിക്കും നേർരേഖയിൽ കഥ പറഞ്ഞ ചിലപ്പോ ഇത് സിമ്പിൾ സ്റ്റോറിയായി മാറും… ഇത് ചെറിയൊരു വളഞ്ഞ് മൂക്ക് പിടുത്തം മാത്രം ?

      ദേവ്, അനഘ, ടോം, മാലു, മാളൂട്ടി എല്ലാരേയും പറ്റീ പറഞ്ഞ നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം തരുന്നുണ്ട്… കഥയെ നല്ല രീതിയില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്..

      എന്തായാലും നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി ? ?

  9. ESCAPE FROM REALITY

    Adipoli bro

  10. ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് ❤❤❤

    Next part enu varum

    1. Thank You Anjali…

      Next part എഴുത്തിലാണ്

  11. പച്ചാളം ഭാസി

    ബ്രോ അടുത്ത പാർട്ട് എന്ന് വരും കാത്തിരിക്കുന്നു

    1. ഭാസി സാർ…

      ബാക്കി എഴുത്തിലാണ്… ചെറിയ ഒരു ഭാഗം സംശയം ഉണ്ട് അത് തീര്‍ത്തിട്ട് എഴുതണം…

  12. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഒന്നും പറയാനില്ല അടിപൊളിയായി
    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    സ്വന്തം
    ANU

    1. നല്ല വാക്കുകള്‍ക്ക് നന്ദി അനു…

      ഒത്തിരി സ്നേഹം ❤️ ?

Comments are closed.