? ഋതുഭേദങ്ങൾ ?️ 08 [ഖല്‍ബിന്‍റെ പോരാളി ?] 851

മദറിനോട് സംസാരിച്ചു പുറത്തേക്കിറങ്ങിയതും വാടിയ പൂവിനെ പോലെ മാളുട്ടി മുറ്റത്തേക്കിറങ്ങുന്ന പടി മേലെ ഇരിക്കുന്നുണ്ടായിരുന്നു. ദേവ് അവളുടെ അടുത്തായി ചെന്നിരുന്നു. ശേഷം അവളുടെ തലയില്‍ പതിയെ തലോടി… അവള്‍ ചെരിഞ്ഞിരുന്നു ദേവിനെ നോക്കി.

““ദേവേട്ടന്‍ പോവാലെ….”” മാളുട്ടി ചുണ്ടു പിളര്‍ത്തി കാണിച്ചുകൊണ്ടു ചോദിച്ചു. ദേവ് അവളുടെ കവിളില്‍ ഒരു ഉമ്മ നല്‍കി അവളുടെ ചെവിയില്‍ എന്തോ സ്വകാര്യം പറഞ്ഞു. അതുകേട്ടതും അവളുടെ കണ്ണുകള്‍ അല്‍പസമയത്തേക്ക് വിടര്‍ന്നു.

““ശരിക്കും….?”” അവള്‍ അതിശയത്തോടെ ചോദിച്ചു.

““ഹാ…. ശരിക്കും….”” ദേവ് പുഞ്ചിരിയോട് പറഞ്ഞു. അപ്പോഴേക്കും അനഘയും മാളുട്ടിയുടെ അപ്പുറത്തേ സൈഡില്‍ വന്നിരുന്നു. മാളുട്ടി അനഘയേ നോക്കി. അനഘ അവളെ നോക്കി പുഞ്ചിരിച്ചു.

““അനഗേച്ചി ഇനി മാളുട്ടിയെ കാണാന്‍ വര്വോ….”” മാളുട്ടി ചോദിച്ചു. പക്ഷേ അവളുടെ ചോദ്യത്തിന് എന്തു മറുപടി പറയണമെന്ന് അനഘയ്ക്ക് അറിവുണ്ടായിരുന്നില്ല… അനഘ ഒരു സഹായത്തിനായി ദേവിനെ നോക്കി പക്ഷേ അവിടെ നിന്നു ഒരു മറുപടിയും ഉണ്ടായിരുന്നില്ല….

““അനഗേച്ചി വരില്ലാല്ലെ…. മാളുട്ടിയോട് പിണക്കാവും ലെ….”” മാളുട്ടി കരയുന്ന പോലെയായിരുന്നു. അവളുടെ കണ്ണുകളില്‍ കണ്ണ്നീര്‍ വന്നു നിറഞ്ഞിരുന്നു.

““പിണക്കമോ….!!! മാളുട്ടിയോടോ….!!!!”” അനഘ അതിശയത്തോടെ അവളോട് ചോദിച്ചു.

““ഉം…. ഞാന്‍ പൂ പറിക്കണ്ടാന്ന് പറഞ്ഞതിന്…… അനഗേച്ചിയ്ക്ക് മാളുട്ടിയെ ഇഷ്ടമല്ലല്ലേ….”” മാളുട്ടി കാരണം വ്യക്തമാക്കി. അപ്പോഴേക്കും അവളുടെ കണ്ണുകളിലെ അണ പൊട്ടിയിരുന്നു. അതിന്‍റെ ജലപാത കവിളുകളില്‍ വ്യക്തമായി തുടങ്ങി.

““അയ്യേ…. മാളുട്ടി കരയാണോ… അനഘേച്ചിക്ക് എന്തിനാ എന്റെ മാളുട്ടിയോട് പിണക്കം….”” ഇത്രയും പറഞ്ഞു അനഘ മാളുട്ടിയുടെ ഇരു കവിളികളും തുടച്ചു. പിന്നെയും നിര്‍ത്തിയത് നിന്നു തുടര്‍ന്നു.

““മാളുട്ടി പറഞ്ഞതല്ലേ ശരി…. ആ പൂക്കള്‍ അവിടെ നില്‍ക്കുമ്പോ അല്ലേ ഭംഗി. കണ്ടോ…. ഇപ്പോഴും അതിന് ഭംഗിയുണ്ട്…. മോളുട്ടിടെ ദേവേട്ടന്‍ സമ്മതിച്ചാ ഇനിയും അനഘേച്ചി വരുട്ടോ… ഈ ചുന്ദരികുട്ടിയെ കാണാന്‍….”” അനഘ ചിരിയോടെ മാളുട്ടിയോട് പറഞ്ഞു. കുടെ അവളുടെ മുക്ക് പിടിച്ചു കൊഞ്ചിച്ചു. അതോടെ മാളുട്ടിയുടെ സങ്കടമൊക്കെ പമ്പ കടന്നു. ഈ മുഖത്ത് വീണ്ടും പുഞ്ചിരി വന്നു.

““ഇനി കരയാന്‍ പാടില്ലാട്ടോ…. ഗുഡ് ഗേള്‍ കരയില്ല…. മാളുട്ടി ഗുഡ് ഗേളല്ലേ….”” അനഘ വീണ്ടും ചോദിച്ചു. അതു കേട്ടതും മാളുട്ടി സ്വന്തം കൈ കൊണ്ട് കണ്ണും കവിളും അമര്‍ത്തി തുടച്ചു. പിന്നെ അനഘ ചോദിച്ചത് സത്യമെന്ന പോലെ തലയാട്ടി സമ്മതിച്ചു. അപ്പോഴെക്കും മദര്‍ അങ്ങോട്ട് എത്തി.

135 Comments

  1. ❤️❤️❤️❤️❤️

  2. ❤❤

    Bro next part eppozha

  3. ഈ ഭാഗവും ഒരുപാട് ഇഷ്ട്ടമായി ഇപ്പൊ മനസ്സ് മുഴുവൻ മാളൂട്ടി നിറഞ്ഞു നിൽക്കുകയാണ് കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം

    സ്‌നേഹത്തോടെ
    ♥️♥️♥️

  4. Machane enthayi

  5. വായിക്കാൻ വൈകി കമന്റ് ഇടാൻ അതിലും വൈകി…
    ഒരുപാട് കഥകൾ ഇവിടെ വായിക്കാൻ പെന്റിങ്ങിൽ ഉണ്ട്….സമയം ആണ് വില്ലൻ.

    ഈ പാർട്ട് മാളു അങ് എടുത്തു എന്ന് തന്നെ പറയാം.
    കുസൃതിയും വെള്ളാരം കണ്ണുകളും കൊണ്ട് ആരെയും മയക്കുന്ന കുഞ്ഞു കുസൃതികുടുക്ക.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഖൽബെ…

    സ്നേഹപൂർവ്വം…❤❤❤

    1. Achillies Bro ?

      റീപ്ലേ തരാനും വൈകി ? എന്നാലും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️

  6. അടിപൊളി അടുത്ത പാർട്ട്‌ ഉടൻ തരണേ

    1. താങ്ക്യൂ ബ്രോ…

      അടുത്ത ഭാഗം എഴുത്തില്‍ അണ്

      1. എന്റെ ബ്രോ അടുത്ത part പെട്ടെന്ന് തായോ??

  7. അപ്പൂട്ടൻ ?

    എങ്ങനെ പറയണം എന്നറിയില്ല…. വർണ്ണിക്കാൻ കഴിയുന്നില്ല…. സൂപ്പർ.. മനോഹരം

    1. നന്ദി അപ്പൂട്ടാ.. ❤️??

      ഒത്തിരി സന്തോഷം ?

  8. ഖൽബ് ❤️

    വായിക്കാൻ ഒരു മൂഡ് കിട്ടാത്തത് കൊണ്ടാണ് വൈകിയത്.

    ഈ തീമിൽ പതിവ് ശൈലി യിൽ ഉള്ള സ്റ്റോറി പ്രതീക്ഷിച്ചാണ് ഞാൻ വായന തുടങ്ങിയത്, പക്ഷേ താൻ ഞെട്ടിച്ചു കളഞ്ഞു,. ഓരോ ഭാഗം വായിച്ചു കഴിയുമ്പോളും കഥ യിലേക്കുള്ള ആകർഷണം കൂടുകയാണ്
    ഉണ്ടായത്..

    ആദ്യം ദേവന്റെ സ്വഭാവം കണ്ടപ്പോൾ പുച്ഛമാണ്തോന്നിയത്,എന്നാൽ പിന്നീട് അങ്ങോട്ട്‌ ഇതുവരെ യും പിടി തരാതെ ഒരു നിഗൂഢതയായി തുടരുന്നു, അതും മനോഹരമായി താൻ അവതരിപ്പിച്ചു,. ഇങ്ങനെ ഉള്ള കഥകളിൽ കാണുന്ന സ്ഥിരം ക്‌ളീഷേ ഭർത്താവ്സീനുകൾ ഒന്നും ഇല്ലാതെ ഉള്ള എഴുത്എനിക്ക് ഇഷ്ടം ആയി..

    അനഘ യും വളരെ നന്നായി അവതരിപ്പിച്ചു, നല്ല ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രം, ദേവ് ആയിട്ടുള്ള സംസാരങ്ങളും അവളുടെ ഉള്ളിലുള്ള ചിന്തകളും, ഇണക്കവും പിണക്കവും ഓക്കേ ആസ്വദിച്ചു വായിച്ചു..

    ഫ്ലാഷ് ബാക്ക് കൊടുത്ത രീതിയും കൊള്ളാം, അതിനു മുന്നേ ഉള്ള ഭാഗത്തിൽ fight ന് ശേഷം വരുമോ എന്ന് ഒരു ടെൻഷൻ ഉണ്ടായിരുന്നു.

    ടോം മാലു രണ്ടു പേരുടെയും സ്നേഹം, പരസ്പരം ഉള്ള ട്രോളാൽ എല്ലാം അടിപൊളി ആയി.

    അവരുടെ clg ലൈഫ്, പ്രണയം എല്ലാം ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനോഹരമായി അവതരിപ്പിച്ചു, ഒരുപാട് വലിച്ചു നീട്ടി എഴുതിയിരുന്നേൽ സത്യം ആയും ഞാൻ സ്കിപ്പ്
    ചെയ്യുമായിരുന്നു, ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് തന്നെ അവൻ അവിടെ നല്ലൊരു ഹോൾഡ് ഉള്ള ആളാണ് എന്ന് മനസ്സിലായി, മുന്നേ യദുൽ നെ തല്ലിയത്, ഗുണ്ട നേതാവ് ന്റെ ക്ഷമാപണം ഓക്കേ കണ്ടപ്പോൾ ഒരു റൗടി ടീം ന്റെ തലവൻ/മുതലാളി ആയിരിക്കും എന്ന് കരുതി, പക്ഷെ അവർ തമ്മിൽ ഉള്ള പരിജയം എല്ലാം വെറൈറ്റി ആക്കി. മാലു വിനെ കണ്ടപ്പോൾ അവൾ ആകും സ്ഥിരം വിളിക്കുന്നത് എന്ന് വിചാരിച്ചു, എന്നാൽ അവിടെയും കണക്കുകൂട്ടൽ പിഴച്ചു മാളൂട്ടി കടന്ന് വന്നു.
    കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നു എങ്കിലും മാളുട്ടി മനസ്സിൽ കയറി,ഒരു പ്രത്യേക ഇഷ്ടം ആ കഥാപാത്രത്തോട് തോന്നുന്നു. അവളുടെ കണ്ണുകളുടെ കാര്യം പറഞ്ഞപ്പോൾ ഒരു സംശയം തോന്നി പിന്നെ അനു വും കുഞ്ഞും മരിച്ചു എന്ന് പറഞ്ഞത് ഓർത്തപ്പോൾ ആ ചിന്ത വിട്ടു, എന്നാൽ അവസാനം താൻ ഞെട്ടിച്ചു, ഫോട്ടോ കാണിച്ചപ്പോൾ തന്നെ അത് അനു ആയിരിക്കും എന്ന് മനസ്സിലായി എന്നാൽ മാളൂട്ടി ദേവന്റെ കുഞ് ആണ് എന്ന് പറയും എന്ന്ഒരിക്കൽ പോലും വിചാരിച്ചില്ല, ഒരു മാതിരി മുള്ളിന്റെ പുറത്ത് ഇരിതുക എന്നൊക്കെ പറയുന്ന പോലെയാണ് താൻ ട്വിസ്റ്റ്‌ ഇട്ടത്.

    ഈ തീമിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്ന് ഇപ്പോൾ ഇതാണ്.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. മസൂദ് മച്ചാനെ ❤️ ?

      സത്യം പറഞ്ഞാൽ ഞാന്‍ ഇത്തിരി വളച്ചു കഥ പറഞ്ഞ്‌ പോയതാണ്‌. ശെരിക്കും നേർരേഖയിൽ കഥ പറഞ്ഞ ചിലപ്പോ ഇത് സിമ്പിൾ സ്റ്റോറിയായി മാറും… ഇത് ചെറിയൊരു വളഞ്ഞ് മൂക്ക് പിടുത്തം മാത്രം ?

      ദേവ്, അനഘ, ടോം, മാലു, മാളൂട്ടി എല്ലാരേയും പറ്റീ പറഞ്ഞ നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം തരുന്നുണ്ട്… കഥയെ നല്ല രീതിയില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്..

      എന്തായാലും നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി ? ?

  9. ESCAPE FROM REALITY

    Adipoli bro

  10. ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് ❤❤❤

    Next part enu varum

    1. Thank You Anjali…

      Next part എഴുത്തിലാണ്

  11. പച്ചാളം ഭാസി

    ബ്രോ അടുത്ത പാർട്ട് എന്ന് വരും കാത്തിരിക്കുന്നു

    1. ഭാസി സാർ…

      ബാക്കി എഴുത്തിലാണ്… ചെറിയ ഒരു ഭാഗം സംശയം ഉണ്ട് അത് തീര്‍ത്തിട്ട് എഴുതണം…

  12. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഒന്നും പറയാനില്ല അടിപൊളിയായി
    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    സ്വന്തം
    ANU

    1. നല്ല വാക്കുകള്‍ക്ക് നന്ദി അനു…

      ഒത്തിരി സ്നേഹം ❤️ ?

Comments are closed.