? ഋതുഭേദങ്ങൾ ?️ 08 [ഖല്‍ബിന്‍റെ പോരാളി ?] 851

രാമേട്ടന്‍ പോയതും ദേവ് പിന്നെയും മാളുട്ടിയെ തേടി പോയി. അവള്‍ പുന്തോട്ടത്തിനടുത്തു തന്‍റെ ടെഡി ബിയറുമായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ദേവും അനഘയും അവളുടെ അടുത്ത് ചെന്നിരുന്നു അവളുടെ കളികളില്‍ പങ്കുചേര്‍ന്നു. അപ്പോഴാണ് അനഘ അവിടെയുള്ള പുന്തോട്ടത്തിലേക്ക് ശ്രദ്ധിക്കുന്നത്. പല നിറത്തിലുള്ള പല തരം പൂക്കള്‍. സൂര്യന്‍റെ വെള്ളിച്ചത്തില്‍ അവ കുടുതല്‍ ഭംഗിയോടെ നില്‍ക്കുന്നു.

അനഘ പുന്തോട്ടത്തിന്‍റെ പൂക്കള്‍ക്കിടയിലേക്ക് ചെന്നു. പേരറിയുന്നതും അറിയാത്തതുമായി ഒരുപാട് പൂക്കള്‍. വര്‍ണ്ണശോഭയാര്‍ന്നുകൊണ്ട് എല്ലാം അങ്ങിനെ നയനസുന്ദരമായി നില്‍ക്കുന്നു. അനഘയെ കുടുതല്‍ ആകര്‍ഷിച്ചത് പിങ്ക് നിറത്തില്‍ ഭംഗിയായി നില്‍ക്കുന്ന ഒരു പൂവിലാണ്. ഒരു ചെടിയില്‍ ഇലയെ മറച്ചുവെയ്ക്കും വിധം നിറഞ്ഞു പുത്തുലഞ്ഞു വളര്‍ന്നിട്ടുണ്ടായിരുന്നു ആ പൂവ്…. കാഴ്ചയിലെ സുഖം കുടുതലറിയാന്‍ അനഘ അതു പറിയ്ക്കനായി കൈ നീട്ടി.

““അനഗേച്ചി….”” പിറകില്‍ നിന്നു മാളുട്ടിയുടെ ശബ്ദമുയര്‍ന്നു. അനഘ പൂവിനെ വിട്ട് അവളെ നോക്കി. ടെഡിബിയറിനെ വയറില്‍ അമര്‍ത്തി കെട്ടിപിടിച്ചു തുറിച്ചു നോക്കുകയാണ് മാളുട്ടിയപ്പോള്‍.

““എന്താ മോളെ….”” അനഘ ചിരിയോടെ ചോദിച്ചു.

““അനഗേച്ചി പൂ പറിക്കാണോ…?”” മാളുട്ടി ചോദിച്ചു.

““നല്ല പൂവല്ലേ…. ഒന്നു കൈയിലെടുക്കാന്‍ നോക്കിയതല്ലേ…..”” അനഘ അവളുടെ മുന്നില്‍ കുനിഞ്ഞിരുന്നു അവളുടെ കവിളില്‍ തലോടി കൊണ്ടു ചോദിച്ചു.

““വേണ്ട….. പൂ പറിക്കണ്ട…..”” മാളുട്ടി കവിളില്‍ തലോടിയിരുന്ന കൈ തട്ടി മാറ്റി കൊണ്ടു പറഞ്ഞു.

““അതെന്താ…..?””

““ആ പൂ ചെടിയില്‍ നില്‍ക്കുമ്പോ അല്ലേ ബംഗി….പിന്നെന്തിനാ പറിക്കുന്നത്… പറിച്ചാ വാടി പോവില്ലേ….”” മാളുട്ടി തലയാട്ടി കൊണ്ട് ദേഷ്യഭാവത്തില്‍ ചോദിച്ചു. അതുകേട്ടതും അനഘയ്ക്ക് എന്തുപറയണമെന്നറിയാതെയായി. അവള്‍ മാളുട്ടിയില്‍ നിന്നു കണ്ണേടുത്തു ദേവിനെ നോക്കി. ദേവപ്പോള്‍ അവളെ നോക്കി കണ്ണിറുക്കി ഒന്നുമില്ലെന്ന് കാണിച്ചു. പിന്നെ ഒരു പുഞ്ചിരി കുടെ നല്‍കി.

““ആണോ…. എന്നാ സോറി….. ഞാന്‍ ഇനി പറിക്കില്ലാട്ടോ…”” ദേവിന്‍റെ പുഞ്ചിരിയില്‍ നിന്നു കിട്ടിയ ധൈര്യത്തില്‍ അവള്‍ മാളുട്ടിയോട് ക്ഷമ പറഞ്ഞു.

““ഗുദ് ഗേള്‍….”” മാളുട്ടി അനഘയുടെ കവിളില്‍ പിടിച്ചു വലിച്ചുകൊണ്ടു ചിരിയോടെ പറഞ്ഞു.

““ആണോടി മുത്തേ….”” ഇത്രയും പറഞ്ഞു അനഘ മാളുട്ടി വാരിയെടുത്തു കൊണ്ടു എഴുന്നേറ്റു. മാളുട്ടി അവളുടെ കഴുത്തിലുടെ കൈയിട്ടു അതിന് നിന്നു കൊടുത്തു.

ഏകദേശം ആറു മണി വരെ ദേവും അനഘയും മാളുട്ടിയുടെ കുടെ ചിലവഴിച്ചു. അവളുടെ ഓരോ കുറുമ്പിനും കളികളിലും ഇരുവരും നിന്നു കൊടുത്തു. നേരം ഇരുട്ടി തുടങ്ങിയതും മാളുട്ടിയുടെ മുഖം മങ്ങാന്‍ തുടങ്ങി. അങ്ങനെ അവളോട് യാത്ര പറയേണ്ട സമയവും ആഗതമായി.

135 Comments

  1. ❤️❤️❤️❤️❤️

  2. ❤❤

    Bro next part eppozha

  3. ഈ ഭാഗവും ഒരുപാട് ഇഷ്ട്ടമായി ഇപ്പൊ മനസ്സ് മുഴുവൻ മാളൂട്ടി നിറഞ്ഞു നിൽക്കുകയാണ് കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല അടുത്ത പാർട്ടിൽ കാണാം

    സ്‌നേഹത്തോടെ
    ♥️♥️♥️

  4. Machane enthayi

  5. വായിക്കാൻ വൈകി കമന്റ് ഇടാൻ അതിലും വൈകി…
    ഒരുപാട് കഥകൾ ഇവിടെ വായിക്കാൻ പെന്റിങ്ങിൽ ഉണ്ട്….സമയം ആണ് വില്ലൻ.

    ഈ പാർട്ട് മാളു അങ് എടുത്തു എന്ന് തന്നെ പറയാം.
    കുസൃതിയും വെള്ളാരം കണ്ണുകളും കൊണ്ട് ആരെയും മയക്കുന്ന കുഞ്ഞു കുസൃതികുടുക്ക.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഖൽബെ…

    സ്നേഹപൂർവ്വം…❤❤❤

    1. Achillies Bro ?

      റീപ്ലേ തരാനും വൈകി ? എന്നാലും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️

  6. അടിപൊളി അടുത്ത പാർട്ട്‌ ഉടൻ തരണേ

    1. താങ്ക്യൂ ബ്രോ…

      അടുത്ത ഭാഗം എഴുത്തില്‍ അണ്

      1. എന്റെ ബ്രോ അടുത്ത part പെട്ടെന്ന് തായോ??

  7. അപ്പൂട്ടൻ ?

    എങ്ങനെ പറയണം എന്നറിയില്ല…. വർണ്ണിക്കാൻ കഴിയുന്നില്ല…. സൂപ്പർ.. മനോഹരം

    1. നന്ദി അപ്പൂട്ടാ.. ❤️??

      ഒത്തിരി സന്തോഷം ?

  8. ഖൽബ് ❤️

    വായിക്കാൻ ഒരു മൂഡ് കിട്ടാത്തത് കൊണ്ടാണ് വൈകിയത്.

    ഈ തീമിൽ പതിവ് ശൈലി യിൽ ഉള്ള സ്റ്റോറി പ്രതീക്ഷിച്ചാണ് ഞാൻ വായന തുടങ്ങിയത്, പക്ഷേ താൻ ഞെട്ടിച്ചു കളഞ്ഞു,. ഓരോ ഭാഗം വായിച്ചു കഴിയുമ്പോളും കഥ യിലേക്കുള്ള ആകർഷണം കൂടുകയാണ്
    ഉണ്ടായത്..

    ആദ്യം ദേവന്റെ സ്വഭാവം കണ്ടപ്പോൾ പുച്ഛമാണ്തോന്നിയത്,എന്നാൽ പിന്നീട് അങ്ങോട്ട്‌ ഇതുവരെ യും പിടി തരാതെ ഒരു നിഗൂഢതയായി തുടരുന്നു, അതും മനോഹരമായി താൻ അവതരിപ്പിച്ചു,. ഇങ്ങനെ ഉള്ള കഥകളിൽ കാണുന്ന സ്ഥിരം ക്‌ളീഷേ ഭർത്താവ്സീനുകൾ ഒന്നും ഇല്ലാതെ ഉള്ള എഴുത്എനിക്ക് ഇഷ്ടം ആയി..

    അനഘ യും വളരെ നന്നായി അവതരിപ്പിച്ചു, നല്ല ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രം, ദേവ് ആയിട്ടുള്ള സംസാരങ്ങളും അവളുടെ ഉള്ളിലുള്ള ചിന്തകളും, ഇണക്കവും പിണക്കവും ഓക്കേ ആസ്വദിച്ചു വായിച്ചു..

    ഫ്ലാഷ് ബാക്ക് കൊടുത്ത രീതിയും കൊള്ളാം, അതിനു മുന്നേ ഉള്ള ഭാഗത്തിൽ fight ന് ശേഷം വരുമോ എന്ന് ഒരു ടെൻഷൻ ഉണ്ടായിരുന്നു.

    ടോം മാലു രണ്ടു പേരുടെയും സ്നേഹം, പരസ്പരം ഉള്ള ട്രോളാൽ എല്ലാം അടിപൊളി ആയി.

    അവരുടെ clg ലൈഫ്, പ്രണയം എല്ലാം ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനോഹരമായി അവതരിപ്പിച്ചു, ഒരുപാട് വലിച്ചു നീട്ടി എഴുതിയിരുന്നേൽ സത്യം ആയും ഞാൻ സ്കിപ്പ്
    ചെയ്യുമായിരുന്നു, ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്ന് തന്നെ അവൻ അവിടെ നല്ലൊരു ഹോൾഡ് ഉള്ള ആളാണ് എന്ന് മനസ്സിലായി, മുന്നേ യദുൽ നെ തല്ലിയത്, ഗുണ്ട നേതാവ് ന്റെ ക്ഷമാപണം ഓക്കേ കണ്ടപ്പോൾ ഒരു റൗടി ടീം ന്റെ തലവൻ/മുതലാളി ആയിരിക്കും എന്ന് കരുതി, പക്ഷെ അവർ തമ്മിൽ ഉള്ള പരിജയം എല്ലാം വെറൈറ്റി ആക്കി. മാലു വിനെ കണ്ടപ്പോൾ അവൾ ആകും സ്ഥിരം വിളിക്കുന്നത് എന്ന് വിചാരിച്ചു, എന്നാൽ അവിടെയും കണക്കുകൂട്ടൽ പിഴച്ചു മാളൂട്ടി കടന്ന് വന്നു.
    കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നു എങ്കിലും മാളുട്ടി മനസ്സിൽ കയറി,ഒരു പ്രത്യേക ഇഷ്ടം ആ കഥാപാത്രത്തോട് തോന്നുന്നു. അവളുടെ കണ്ണുകളുടെ കാര്യം പറഞ്ഞപ്പോൾ ഒരു സംശയം തോന്നി പിന്നെ അനു വും കുഞ്ഞും മരിച്ചു എന്ന് പറഞ്ഞത് ഓർത്തപ്പോൾ ആ ചിന്ത വിട്ടു, എന്നാൽ അവസാനം താൻ ഞെട്ടിച്ചു, ഫോട്ടോ കാണിച്ചപ്പോൾ തന്നെ അത് അനു ആയിരിക്കും എന്ന് മനസ്സിലായി എന്നാൽ മാളൂട്ടി ദേവന്റെ കുഞ് ആണ് എന്ന് പറയും എന്ന്ഒരിക്കൽ പോലും വിചാരിച്ചില്ല, ഒരു മാതിരി മുള്ളിന്റെ പുറത്ത് ഇരിതുക എന്നൊക്കെ പറയുന്ന പോലെയാണ് താൻ ട്വിസ്റ്റ്‌ ഇട്ടത്.

    ഈ തീമിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന സ്റ്റോറികളിൽ ഒന്ന് ഇപ്പോൾ ഇതാണ്.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. മസൂദ് മച്ചാനെ ❤️ ?

      സത്യം പറഞ്ഞാൽ ഞാന്‍ ഇത്തിരി വളച്ചു കഥ പറഞ്ഞ്‌ പോയതാണ്‌. ശെരിക്കും നേർരേഖയിൽ കഥ പറഞ്ഞ ചിലപ്പോ ഇത് സിമ്പിൾ സ്റ്റോറിയായി മാറും… ഇത് ചെറിയൊരു വളഞ്ഞ് മൂക്ക് പിടുത്തം മാത്രം ?

      ദേവ്, അനഘ, ടോം, മാലു, മാളൂട്ടി എല്ലാരേയും പറ്റീ പറഞ്ഞ നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം തരുന്നുണ്ട്… കഥയെ നല്ല രീതിയില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്..

      എന്തായാലും നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി ? ?

  9. ESCAPE FROM REALITY

    Adipoli bro

  10. ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് ❤❤❤

    Next part enu varum

    1. Thank You Anjali…

      Next part എഴുത്തിലാണ്

  11. പച്ചാളം ഭാസി

    ബ്രോ അടുത്ത പാർട്ട് എന്ന് വരും കാത്തിരിക്കുന്നു

    1. ഭാസി സാർ…

      ബാക്കി എഴുത്തിലാണ്… ചെറിയ ഒരു ഭാഗം സംശയം ഉണ്ട് അത് തീര്‍ത്തിട്ട് എഴുതണം…

  12. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഒന്നും പറയാനില്ല അടിപൊളിയായി
    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    സ്വന്തം
    ANU

    1. നല്ല വാക്കുകള്‍ക്ക് നന്ദി അനു…

      ഒത്തിരി സ്നേഹം ❤️ ?

Comments are closed.